Gardening: ദാഹമകറ്റും, അച്ചാറുമിടാം; ബാൽക്കണിയിൽ നാരകച്ചെടി വളർത്തിയാലോ…
How to Grow Lemon Trees in Pots: അച്ചാറിടാനും ജ്യൂസിനുമെല്ലാം നമ്മൾ കടയിൽ നിന്ന് നാരങ്ങ വാങ്ങാറാണ് പതിവ്. എന്നാൽ ഇനിയത് വേണ്ട, നിങ്ങളുടെ ബാൽക്കണിയിൽ നിന്നോ വീടുമുറ്റത്ത് നിന്നോ നാരങ്ങ പറിച്ചെടുക്കാം. വീട്ടുമുറ്റത്തോ ടെറസിലോ ചട്ടികളിൽ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ഒന്നാണ് നാരകം.

പ്രതീകാത്മക ചിത്രം
സ്ഥലപരിമിധി പ്രശ്നമില്ല, കൃത്യമായി പരിപാലിച്ചാൽ നിങ്ങളുടെ ബാൽക്കണി പോലും ചെറിയൊരു തോട്ടമാക്കി മാറ്റാം. നമ്മുടെ വീടുകളിൽ സർവസാധാരണമായി കാണാറുള്ള ഒന്നാണ് നാരങ്ങ. അച്ചാറിടാനും ജ്യൂസിനുമെല്ലാം നമ്മൾ കടയിൽ നിന്ന് നാരങ്ങ വാങ്ങാറാണ് പതിവ്. എന്നാൽ ഇനിയത് വേണ്ട, നിങ്ങളുടെ ബാൽക്കണിയിൽ നിന്നോ വീടുമുറ്റത്ത് നിന്നോ നാരങ്ങ പറിച്ചെടുക്കാം. വീട്ടുമുറ്റത്തോ ടെറസിലോ ചട്ടികളിൽ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ഒന്നാണ് നാരകം. കൃത്യമായ പരിചരണവും ശ്രദ്ധയും നൽകിയാൽ ചട്ടിയിലും മികച്ച രീതിയിൽ കായ്ഫലം ലഭിക്കും. ചട്ടിയിൽ നാരകം വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ….
നാരകം വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചട്ടിയുടെ വലുപ്പമാണ് ഏറ്റവും പ്രധാനം. നാരകത്തിന്റെ വേരുകൾക്ക് പടർന്നു വളരാൻ നല്ല സ്ഥലം ആവശ്യമാണ്. ആദ്യഘട്ടത്തിൽ കുറഞ്ഞത് 12 മുതൽ 16 ഇഞ്ച് വരെ ആഴവും വീതിയുമുള്ള ചട്ടികൾ തിരഞ്ഞെടുക്കുക. ചെടി വളരുന്നതിനനുസരിച്ച് വലിയ ചട്ടിയിലേക്ക് മാറ്റി നടാവുന്നതാണ്. ചട്ടിയുടെ അടിയിൽ വെള്ളം വാർന്നുപോകാൻ ആവശ്യത്തിന് ദ്വാരങ്ങൾ ഉറപ്പാക്കേണ്ടതാണ്.
അതുപോലെ, വെള്ളം കെട്ടിക്കിടക്കാത്തതും പോഷകസമൃദ്ധവുമായ മണ്ണാണ് നാരകത്തിന് ആവശ്യം. സാധാരണ തോട്ടത്തിലെ മണ്ണ്, ചാണകപ്പൊടി/കമ്പോസ്റ്റ്, മണൽ അല്ലെങ്കിൽ ചകരിച്ചോറ് എന്നിവ തുല്യ അനുപാതത്തിൽ ചേർത്ത് മണ്ണ് മിശ്രിതം തയ്യാറാക്കാം. ണ്ണിൽ ജൈവാംശം കൂടുതലായിരിക്കുന്നത് വേരുകളുടെ വളർച്ചയെ സഹായിക്കും.
ALSO READ: ബാൽക്കണിയിൽ നിന്ന് പറിക്കാം ഈ പഴങ്ങൾ! ചട്ടികളിൽ വളർത്താവുന്ന ഫ്രൂട്ട് പ്ലാന്റുകൾ
സൂര്യപ്രകാശവും നനയും
നാരകം നന്നായി വളരുന്നതിനും പൂക്കുന്നതിനും നല്ല സൂര്യപ്രകാശം അത്യാവശ്യമാണ്. ദിവസവും കുറഞ്ഞത് 5 മുതൽ 6 മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ചട്ടി വെക്കുക. തണലുള്ള സ്ഥലങ്ങളിൽ വെച്ചാൽ വളർച്ച മന്ദഗതിയിലാവുകയും കായ്ഫലം കുറയുകയും ചെയ്യും.
അതേസമയം, മണ്ണിലെ ഈർപ്പം നിലനിർത്തേണ്ടതും പ്രധാനമാണ്, എന്നാൽ അമിതമായി വെള്ളം ഒഴിക്കരുത്. മണ്ണിന്റെ ഉപരിതലം ഉണങ്ങിയതായി കാണുമ്പോൾ മാത്രം വെള്ളം നനയ്ക്കുക. ചട്ടിയിൽ വെള്ളം കെട്ടിനിന്നാൽ വേരുചീയൽ ഉണ്ടാകാൻ സാധ്യതയുണ്ട്. മഴക്കാലത്ത് ചട്ടിയിൽ വെള്ളം കെട്ടിനിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.
മാസം ഒരിക്കൽ ജൈവവളങ്ങളായ ചാണകപ്പൊടി, ആട്ടിൻകാഷ്ടം, വേപ്പിൻപിണ്ണാക്ക് അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ നൽകാം. പൂക്കുന്ന സമയത്തും കായ്ക്കുന്ന സമയത്തും ആവശ്യത്തിന് പൊട്ടാസ്യവും നൈട്രജനും അടങ്ങിയ വളങ്ങൾ നൽകുന്നത് കൂടുതൽ ഫലം തരാൻ സഹായിക്കും.
English Summary:
Growing a lemon plant at home in a pot is easy with the right care and growing conditions. Choose a suitable pot with sufficient space for root development and proper drainage holes to prevent waterlogging. Use loose, nutrient-rich, well-draining soil mixed with compost and sand or cocopeat to support healthy growth.