Beauty Tips: വെളിച്ചെണ്ണ മുഖത്ത് തേക്കുന്നത് നല്ലതോ ചീത്തയോ?: ഗുണങ്ങളും ദോഷങ്ങളും അറിയാം

Coconut Oil Skincare Benefits: പണ്ടുകാലത്ത് മലയാളികളുടെ സൗന്ദര്യസംരക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു വെളിച്ചെണ്ണ. ഇന്നും ഈ സൗന്ദര്യസംരക്ഷണം പലരും പിന്തുടരുന്നുണ്ട്. എന്നാൽ വെളിച്ചെണ്ണ ദിവസവും മുഖത്ത് തേക്കുന്നത് എല്ലാവരുടെയും ചർമ്മത്തിന് ഒരുപോലെ അനുയോജ്യമാണോ? ഉത്തരം അല്ല എന്ന് തന്നെയാണ്. ഏത് നല്ല വസ്തുവാണെങ്കിലും നിങ്ങളുടെ ചർമ്മത്തിന്റെ സ്വഭാവം അനുസരിച്ച് ഉപയോ​ഗിക്കുന്നതാണ് നല്ലത്.

Beauty Tips: വെളിച്ചെണ്ണ മുഖത്ത് തേക്കുന്നത് നല്ലതോ ചീത്തയോ?: ഗുണങ്ങളും ദോഷങ്ങളും അറിയാം

പ്രതീകാത്മക ചിത്രം

Published: 

11 Sep 2026 | 04:53 PM

മലയാള മണ്ണിൽ നാളികേരളത്തിനും അതിൽ നിന്നുള്ള പല ഉല്പന്നങ്ങൾക്കും പണ്ടുമുതൽക്കേ പ്രശസ്തി കൂടുതലാണ്. നാളികേരത്തിൻ്റെ മണ്ണെന്നാണ് കേരളത്തെ അറിഞ്ഞിരുന്നത്. എന്നാൽ ഇന്ന് കേരം നിറഞ്ഞ കേരള മണ്ണ് കുറവാണ്. കൃഷി ചെയ്യാനുള്ള തടസങ്ങളും മണ്ണിലെ കീടങ്ങളഉം കാലാവസ്ഥ മാറ്റങ്ങളും എല്ലാം തെങ്ങുകൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയിൽ നിന്നുള്ള ഉല്പന്നങ്ങളുടെ നിർമ്മാണവും കുറഞ്ഞുവരികയാണ്. വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കുമെല്ലാം അന്യസംസ്ഥാനത്തെയാണ് നമ്മൾ ആശ്രയിക്കുന്നത്.

പണ്ടുകാലത്ത് മലയാളികളുടെ സൗന്ദര്യസംരക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു വെളിച്ചെണ്ണ. ഇന്നും ഈ സൗന്ദര്യസംരക്ഷണം പലരും പിന്തുടരുന്നുണ്ട്. എന്നാൽ വെളിച്ചെണ്ണ ദിവസവും മുഖത്ത് തേക്കുന്നത് എല്ലാവരുടെയും ചർമ്മത്തിന് ഒരുപോലെ അനുയോജ്യമാണോ? ഉത്തരം അല്ല എന്ന് തന്നെയാണ്. ഏത് നല്ല വസ്തുവാണെങ്കിലും നിങ്ങളുടെ ചർമ്മത്തിന്റെ സ്വഭാവം അനുസരിച്ച് ഉപയോ​ഗിക്കുന്നതാണ് നല്ലത്. അതുകൊണ്ട് തന്നെ ഓരോരുത്തർക്കും വെളിച്ചെണ്ണ നൽകുന്ന ഫലങ്ങൾ വ്യത്യസ്തമായിരിക്കും.

ALSO READ: മുഖം മിനുക്കാൻ വെളിച്ചെണ്ണയും തൈരും എങ്ങനെ ഉപയോഗിക്കാം?: നാടൻ ബ്യൂട്ടി ടിപ്സ്

മുഖത്ത് വെളിച്ചെണ്ണ തേക്കുന്നതിന്റെ ഗുണങ്ങൾ

മോയിസ്ചറൈസിംഗ്: വരളുന്ന ചർമ്മത്തിന് ഏറ്റവും മികച്ച സ്വാഭാവിക മോയിസ്ചറൈസറാണ് വെളിച്ചെണ്ണ.

ആന്റി ബാക്ടീരിയൽ ഗുണങ്ങൾ: ഇതിലടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് ചർമ്മത്തിലെ അണുബാധകളെ ചെറുക്കാൻ നിങ്ങളെ സഹായിക്കുന്നു.

നാച്ചുറൽ മേക്കപ്പ് റിമൂവർ: കെമിക്കലുകളില്ലാതെ കട്ടി കൂടിയ മേക്കപ്പ് നീക്കം ചെയ്യാൻ വെളിച്ചെണ്ണ വളരെ നല്ലതാണ്.

ചർമ്മത്തിന്റെ തിളക്കം: ചർമ്മത്തിലെ വരൾച്ച മാറ്റി സ്വാഭാവിക ഈർപ്പവും തിളക്കവും നിലനിർത്താൻ ഇത് സഹായിക്കുന്നു.

ഗുണങ്ങളും പാർശ്വഫലങ്ങളും

വരണ്ട ചർമ്മം: ഡ്രൈ സ്കിന്നുള്ളവർക്ക് വെളിച്ചെണ്ണ ഉപയോ​ഗിക്കുന്നത് വളരെ അനുയോജ്യമാണ്. മുഖത്തെയും ശരീരത്തെയും വരൾച്ചയും ചൊറിച്ചിലും മാറ്റി ചർമ്മത്തെ മൃദുവാക്കുമെന്നതാണ് പ്രത്യേകത.

എണ്ണമയമുള്ള ചർമ്മവും കുരുക്കളുള്ളവരും: ഇത്തരകാർ വെളിച്ചെണ്ണ പാടെ ഒഴിവാക്കുക. വെളിച്ചെണ്ണ ഒരു ഉയർന്ന കൊമഡോജെനിക് എണ്ണയാണ്. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കുകയും ബ്ലാക്ക്‌ഹെഡ്‌സ്, വൈറ്റ്‌ഹെഡ്‌സ്, അമിതമായ മുഖക്കുരു എന്നിവ ഉണ്ടാക്കുകയും ചെയ്യും.

കോമ്പിനേഷൻ: അതായത് ഡ്രൈ സ്കിന്നും ഓയിലി സ്കിന്നുമായവർ കവിളുകളിൽ മാത്രം അളവ് കുറച്ച് ഉപയോഗിക്കുക.

ഉപയോഗിക്കേണ്ട ശരിയായ രീതി

വെർജിൻ കോക്കനട്ട് ഓയിൽ: എക്സ്ട്രാ വെർജിൻ അഥവാ ഉരുക്കു വെളിച്ചെണ്ണ മാത്രം മുഖത്ത് ഉപയോഗിക്കാൻ തിരഞ്ഞെടുക്കുക.

കുറഞ്ഞ അളവ്: 2-3 തുള്ളി വെളിച്ചെണ്ണ മാത്രം കൈയ്യിലെടുത്ത് ചെറുതായി ചൂടാക്കി മുഖത്ത് മസാജ് ചെയ്യുന്നതാണ് എപ്പോഴും ഉചിതം.

ഡബിൾ ക്ലെൻസിങ്: രാത്രി മേക്കപ്പ് നീക്കാൻ വെളിച്ചെണ്ണ തേച്ച ശേഷം, നിർബന്ധമായും ഒരു ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകി എണ്ണമയം കളയണം.

രാത്രി മുഴുവൻ വെക്കരുത്: എണ്ണമയമുള്ള ചർമ്മമുള്ളവർ രാത്രി മുഴുവൻ വെളിച്ചെണ്ണ മുഖത്ത് വെച്ച് ഉറങ്ങരുത്.

English Summary:

Coconut oil is an ingredient you keep in your kitchen cupboard. But could this oil that’s derived from tropical palm trees have a place in your skin care. coconut oil can be beneficial for your skin. But that doesn’t mean you should lather it all over.

Loading...
Unable to load recommendations.
Follow Us
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്