Breast Cancer: മുഴകൾ മാത്രമല്ല! സ്തനാർബുദം ശരീരം കാണിച്ചുതരുന്ന അപായ സൂചനകൾ ഇവയെല്ലാം?
Breast Cancer in Young Women: പ്രതിവർഷം ദശലക്ഷക്കണക്കിന് പുതിയ കേസുകളാണ് ലോകത്ത് കണ്ടെത്തുന്നത്. ഇന്ത്യയിൽ, സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതൽ കാൻസറായി സെർവിക്കൽ കാൻസറിനെ മറികടന്നാണ് സ്തനാർബുദ കേസുകൾ വർദ്ധിക്കുന്നത്. പ്രായത്തിനനുസരിച്ച് അപകടസാധ്യത വർദ്ധിക്കുമെങ്കിലും, യുവതികളിലെ കേസുകൾ കൂടുതൽ സാധാരണമായികൊണ്ടിരിക്കുകയാണ്. പണ്ട് പ്രായമായ സ്ത്രീകളിലാണ് കൂടുതലായും സ്തനാർബുദം കണ്ടുവരുന്നത്.

Breast Cancer
സ്തനാർബുദത്തെക്കുറിച്ച് (Breast Cancer) കേൾക്കുമ്പോൾ ഭൂരിഭാഗം ആളുകളുടെയും മനസ്സിൽ ആദ്യം എത്തുന്നത് സ്തനങ്ങളിൽ കാണപ്പെടുന്ന വേദനയില്ലാത്ത മുഴകളാണ്. ലോകമെമ്പാടുമുള്ള സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ കാൻസറാണ് സ്തനാർബുദം. പ്രതിവർഷം ദശലക്ഷക്കണക്കിന് പുതിയ കേസുകളാണ് ലോകത്ത് കണ്ടെത്തുന്നത്. ഇന്ത്യയിൽ, സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതൽ കാൻസറായി സെർവിക്കൽ കാൻസറിനെ മറികടന്നാണ് സ്തനാർബുദ കേസുകൾ വർദ്ധിക്കുന്നത്. പ്രായത്തിനനുസരിച്ച് അപകടസാധ്യത വർദ്ധിക്കുമെങ്കിലും, യുവതികളിലെ കേസുകൾ കൂടുതൽ സാധാരണമായികൊണ്ടിരിക്കുകയാണ്.
പണ്ട് പ്രായമായ സ്ത്രീകളിലാണ് കൂടുതലായും സ്തനാർബുദം കണ്ടുവരുന്നത്. എന്നാൽ ഇന്ന് ആ സ്ഥിതി മാറിമറിഞ്ഞിരിക്കുകയാണ്. ഇന്ന് മിക്ക സ്ത്രീകളിലും പ്രായഭേദമന്യേ സ്തനാർബുദം കണ്ടുവരുന്നുണ്ട്. പലപ്പോഴും ലക്ഷണങ്ങളെ പൂർണമായും അവഗണിക്കുന്നതാണ് രോഗം വഷളാകാൻ കാരണമാകുന്നത്. മുഴകൾ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് തന്നെ ശരീരം പലതരം ലക്ഷണങ്ങൾ നമുക്ക് മുന്നറിയിപ്പെന്നോണം കാണിച്ചുതരുന്നുണ്ട്. എന്നാൽ നാം മറ്റ് രോഗങ്ങളുടെ ലക്ഷണമായി കണ്ട് ഇതിനെ വേണ്ടവിധത്തിൽ പരിഗണിക്കാറില്ല. അത്തരത്തിൽ സ്ത്രീകളിലെ സ്തനാർബുദവുമായി ബന്ധപ്പെട്ട് ആദ്യം ശരീരത്തിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
ALSO READ: പ്രോസ്റ്റേറ്റ് ക്യാൻസർ തടയാൻ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
ചർമ്മത്തിലുണ്ടാകുന്ന മാറ്റങ്ങൾ
മുഴകൾ പ്രത്യക്ഷപ്പെടുന്നത് ഒരു തരത്തിൽ അവസാനഘട്ട ലക്ഷണമായി പറയാം. ചിലരിൽ സ്തനത്തിലെ ചർമ്മത്തിന് അസാധാരണമായ തടിപ്പുകൾ അനുഭവപ്പെടാം. ചർമ്മം ഉള്ളിലേക്ക് വലിഞ്ഞ് ചെറിയ കുഴികൾ വീഴുന്ന അവസ്ഥയോ, ചെറു സുഷിരങ്ങളോടെ ചുളിവുകൾ വീഴുന്ന അവസ്ഥയോ കണ്ടാൽ അത് അവഗണിക്കരുത്. നിങ്ങളുടെ സാധാരണ ചർമ്മത്തിൽ നിന്ന് വ്യത്യസ്തമായി മറ്റെന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഒരു വിദഗ്ധനെ സമീപിക്കേണ്ടതാണ്.
മുലക്കണ്ണുകളിലെ മാറ്റങ്ങൾ
നേരത്തെ സാധാരണ നിലയിലായിരുന്ന മുലക്കണ്ണുകൾ പെട്ടെന്ന് ഉള്ളിലേക്ക് വലിഞ്ഞു പോകുന്നത് സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്നതും ഇതുതന്നെയാണ്. മുഴകളുണ്ടോ എന്ന് പരിശോധിക്കുന്നത് പോലെ തന്നെ ഇടയ്ക്കിടെ ഇത്തരം മാറ്റങ്ങളും പരിശോധിക്കേണ്ടതാണ്.
അസാധാരണമായ സ്രവങ്ങൾ
മുലയൂട്ടുന്ന അമ്മമാരിൽ അല്ലാതെ മുലക്കണ്ണുകളിൽ നിന്ന് രക്തം കലർന്നതോ, സുതാര്യമായതോ ആയ സ്രവങ്ങൾ വരുന്നത് അപകടസൂചനയാണ്. ഇത്തരം സാഹചര്യം എപ്പോഴെങ്കിലും ശ്രദ്ധിയിൽപ്പെട്ടാൽ നിർബന്ധമായും വിദഗ്ധരെ സമീപിക്കേണ്ടതാണ്. ഒരുപക്ഷേ തുടക്കത്തിലെ ചികിത്സിച്ചാൽ രോഗം വഷളാകാതെ ഭേദമാക്കാൻ സാധിക്കുന്നു.
കൈക്കുഴിയിലെ മുഴയോ തടിപ്പോ
ചിലപ്പോഴൊക്കെ സ്തനങ്ങളിൽ മുഴകൾ അനുഭവപ്പെടുന്നതിന് മുൻപ് തന്നെ കൈക്കുഴികളിലോ കോളർ ബോണിന് താഴെയോ ഉള്ള ലിംഫ് നോഡുകളിൽ തടിപ്പോ വീക്കമോ കാണപ്പെടാം.
ചുവപ്പ് നിറവും കഠിനമായ ചൊറിച്ചിലും
മുലക്കണ്ണിന് ചുറ്റുമുള്ള ഭാഗത്ത് തൊലി വരണ്ട് അടർന്ന് പോകുക, കഠിനമായ ചൊറിച്ചിൽ, തടിപ്പ് അല്ലെങ്കിൽ സ്തനം ചുവന്നു തടിക്കുക എന്നിവ വീക്കം മൂലമുണ്ടാകുന്ന ‘ഇൻഫ്ലമേറ്ററി ബ്രെസ്റ്റ് ക്യാൻസറിന്റെ’ ലക്ഷണമാകാം. മറ്റൊരു കാര്യം എന്തെന്നാൽ സ്തനങ്ങളിൽ കാണുന്ന എല്ലാ മാറ്റങ്ങളും ക്യാൻസർ ആകണമെന്നില്ല. എങ്കിലും അസാധാരണമായ എന്തെങ്കിലും വ്യത്യാസങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സിക്കാതെ ഒരു ഡോക്ടറെ കണ്ട് വേണ്ട പരിശോധനകൾ നടത്തേണ്ടതാണ്. രോഗികളുടെ എണ്ണം പൊതുവെ കൂടുതലാണെങ്കിലും മരണ നിരക്ക് കുറവായ അർബുദമാണിത്.
English Summary:
Breast cancer is generally related to elderly women, however, if we look at breast cancer statistics, youngsters are also not spared. Over the last few years, breast cancer experts have been noticing a rising trend among young women in their twenties and thirties.