UAE Whatsapp Banking: ഇനി യുഎഇയിൽ ബാങ്കിംഗിന് വാട്ട്‌സ്ആപ്പ് പാടില്ലേ? പ്രവാസികൾ ശ്രദ്ധിക്കേണ്ട കർശന സുരക്ഷാ നിർദ്ദേശങ്ങൾ
UAE Central Bank bans WhatsApp for banking services: സമീപകാലത്ത് യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ തട്ടിപ്പുകളുടെയും ഡാറ്റാ ചോർച്ചകളുടെയും പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വാട്സ്ആപ്പ് വഴിയുള്ള ബാങ്കിംഗ് എളുപ്പമാണെന്നതാണ് ഈ വഴിയിലൂടെ കൂടുതൽ നടപടികൾ നടത്താൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്. പക്ഷേ അതിലൂടെ തട്ടിപ്പുകാർക്ക് ഉപഭോക്താക്കളെ വലയിൽ ആക്കാൻ ഏറെ എളുപ്പവുമാണ്. ഇതിനാലാണ് സെൻട്രൽ ബാങ്ക് പുതിയ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ദുബായ്: യുഎഇയിലെ ബാങ്കിംഗ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി നിർണായക നീക്കവും ആയി സെൻട്രൽ ബാങ്ക് രംഗത്ത്. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിനും സേവനങ്ങൾ നൽകുന്നതിനും വാട്സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കരുത് എന്നതാണ് ഏറ്റവും പുതിയ നിർദ്ദേശം.
സമീപകാലത്ത് യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ തട്ടിപ്പുകളുടെയും ഡാറ്റാ ചോർച്ചകളുടെയും പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വാട്സ്ആപ്പ് വഴിയുള്ള ബാങ്കിംഗ് എളുപ്പമാണെന്നതാണ് ഈ വഴിയിലൂടെ കൂടുതൽ നടപടികൾ നടത്താൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്. പക്ഷേ അതിലൂടെ തട്ടിപ്പുകാർക്ക് ഉപഭോക്താക്കളെ വലയിൽ ആക്കാൻ ഏറെ എളുപ്പവുമാണ്. ഇതിനാലാണ് സെൻട്രൽ ബാങ്ക് പുതിയ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ALSO READ: കാത്തിരുന്ന് മടുത്തോ? അവസാനം ക്ഷാമബത്ത വർധിപ്പിച്ചു; ഇനി എത്ര കിട്ടും?
വാട്സാപ്പിലെ വിവരങ്ങൾ യുഎഇയ്ക്ക് പുറത്തുള്ള സെർവറുകളിൽ സൂക്ഷിക്കപ്പെടുന്നത് ഇവിടുത്തെ നിയമങ്ങൾക്ക് വിരുദ്ധമാണ്. കൂടാതെ ഹാക്കർമാർക്ക് ലോഗോയും ഔദ്യോഗിക ചിത്രങ്ങളും വാട്സ്ആപ്പ് വഴി ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കാനും ഒടിപി പിൻ നമ്പറുകൾ എന്നിവ അവരിൽനിന്ന് ശേഖരിക്കാനും എളുപ്പമാണ് . ഇത്തരത്തിലുള്ള തട്ടിപ്പുകൾ ശ്രദ്ധിക്കപ്പെട്ടതും നടപടിക്ക് കാരണമാണ്.
ഇനി ചെയ്യാൻ പാടില്ലാത്തത്
പുതിയ നിയമപ്രകാരം ബാങ്കുകൾക്കോ ധനകാര്യസ്ഥാപനങ്ങൾക്കോ ചില പ്രത്യേക നടപടിക്രമങ്ങൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരിക്കില്ല. വ്യക്തിഗത വിവരങ്ങൾ ചോദിക്കൽ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയാണ് ആ പ്രത്യേക നടപടികൾ
പേര് അക്കൗണ്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ ഇനി വാട്സ്ആപ്പ് വഴി പങ്കുവയ്ക്കാൻ പാടില്ല. പണം അയക്കുന്നതും അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതും ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതും വാട്സ്ആപ്പ് വഴി നടത്തുന്നത് നിരോധിച്ചു. കൂടാതെ ലോണിനുള്ള അപേക്ഷകൾ പാസ്പോർട്ട് കോപ്പികൾ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ശമ്പള സർട്ടിഫിക്കറ്റുകൾ എന്നിവ ഇനി മെസഞ്ചർ വഴി അയക്കാൻ പാടില്ല. പാസ്‌വേഡുകൾ പിൻ നമ്പറുകൾ ഒടിപി എന്നിവ ബാങ്കുകൾ ഒരിക്കലും വാട്സാപ്പിലൂടെ ആവശ്യപ്പെടില്ല എന്നതും പ്രത്യേകം ഓർക്കണം.
ഉപഭോക്താക്കൾ ശ്രദ്ധിക്കാൻ
സെൻട്രൽ ബാങ്കിന്റെ ഈ നടപടി പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാ ബാങ്ക് ഇടപാടുകാരിയും ബാധിക്കും. കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഓരോ ബാങ്കിന്റെയും പ്ലേസ്റ്റോറിൽ ആപ്പ് സ്റ്റോറിലും ലഭ്യമായ ഔദ്യോഗിക മൊബൈൽ ബാങ്കിംഗ് ആപ്പുകൾ മാത്രം ഉപയോഗിക്കുക. കൂടാതെ ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ ഔദ്യോഗിക വെബ്സൈറ്റ് ആണെന്ന് ഉറപ്പുവരുത്താനും ഇമെയിൽ വഴിയോ എസ്എംഎസ് വഴിയോ വരുന്ന സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.
ആരെങ്കിലും ബാങ്ക് ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞ വാട്സപ്പിൽ മെസ്സേജ് അയച്ചാൽ ഉടൻതന്നെ ബാങ്കിന്റെ കസ്റ്റമർ കെയറിൽ വിളിച്ച് സ്ഥിരീകരിക്കാനും ശ്രദ്ധിക്കണം. വലിയ തുകയുടെ ഇടപാടുകൾക്കും ലോൺ സംബന്ധമായ കാര്യങ്ങൾക്കും നേരിട്ട് ബാങ്കിന്റെ ശാഖകളിൽ പോകുന്നതാണ് ഏറ്റവും സുരക്ഷിതമായി നടപടി. ഈ മാസം 30നകം യുഎഇയിലെ എല്ലാ ബാങ്കുകളും ഈ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും നടപ്പിലാക്കിയിരിക്കണം എന്നാണ് നിർദേശം. ഇതിനുശേഷവും വാട്സ്ആപ്പ് വഴി നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങൾ ചോദിക്കുന്നുണ്ടെങ്കിൽ അത് തട്ടിപ്പ് ആയിരിക്കും എന്ന് സെൻട്രൽ ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.