Anumol: ‘ബീഫ് കഴിക്കുന്ന ആളാണ് ഞാൻ, എന്നെ ആരും നിർബന്ധിച്ചിട്ടില്ല’: വിവാദത്തിൽ പ്രതികരിച്ച് അനുമോൾ
Anumol About Beef Controversy: സംഭവത്തിന് പിന്നാലെ ഷിയാസിനെ എതിരെ വലിയ തോതിലുള്ള ആരോപണങ്ങളും വിമർശനങ്ങളുമാ സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്നുവന്നത്. വീഡിയോയും വിമർനങ്ങളും ശക്തമായപ്പോൾ ഇക്കാര്യത്തിൽ ഷിയാസ് വിശദീകരണവുമായി എത്തിയപ്പോൾ പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ ഓൺലൈൻ മാധ്യമങ്ങളോട് അന്ന് ശരിക്കും എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അനുമോൾ.
ബിഗ് ബോസ് സീസൺ 7 വിജയ് അനുമോളെ അറിയാത്തവരായിട്ട് ആരുമില്ല. സോഷ്യൽ മീഡിയകളിലും താരം സജീവമാണ്. അനുമോളെ ചുറ്റിപറ്റിയുള്ള വാർത്തകൾക്കും ആരാധകർ ഏറെയാണ്. അത്തരത്തിൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ച സംഭവമായിരുന്നു അനുമോളോട് ഷിയാസ് കരീം ബീഫ് കഴിക്കാൻ ആവശ്യപ്പെട്ടത്. ‘നീ ബിജെപി ആയത് കൊണ്ടാണോ ബീഫ് കഴിക്കാത്തത്’ എന്ന തരത്തിൽ ഷിയാസ് അനുമോളോട് ചോദിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
സംഭവത്തിന് പിന്നാലെ ഷിയാസിനെ എതിരെ വലിയ തോതിലുള്ള ആരോപണങ്ങളും വിമർശനങ്ങളുമാ സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്നുവന്നത്. വീഡിയോയും വിമർനങ്ങളും ശക്തമായപ്പോൾ ഇക്കാര്യത്തിൽ ഷിയാസ് വിശദീകരണവുമായി എത്തിയപ്പോൾ പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ ഓൺലൈൻ മാധ്യമങ്ങളോട് അന്ന് ശരിക്കും എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അനുമോൾ. അനുമോളുടെ വിശദീകരണത്തിൽ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമൻ്റ് ചെയ്തിരിക്കുന്നത്.
ഷിയാസ് തന്നെ ബീഫ് കഴിക്കാൻ നിർബന്ധിച്ചിട്ടില്ലെന്നും ഇതെല്ലാം കഴിക്കുന്ന ആളാണ് താനെന്നുമാണ് അനു പറയുന്നത്. അന്ന് ഡയറ്റായതിനാലാണ് കഴിക്കാതിരുന്നതെന്നും അനുമോൾ പറയുന്നു. കഴിഞ്ഞ ഒൻപത് വർഷമായി തനിക്ക് അറിയാവുന്ന ആളാണ് ഷിയാസ് കരീം. ഞങ്ങൾ തമ്മിൽ സഹോദര ബന്ധമാണെന്നും അനു വ്യക്തമാക്കി. എന്ത് വിവാദങ്ങളും വിമർശനങ്ങളും തരണം ചെയ്ത് മുന്നോട്ട് പോകാനുള്ള ശക്തി ഷിയാസിനുണ്ടെന്നും അനുമോൾ കൂട്ടിച്ചേർത്തു.
അനുമോളുടെ വാക്കുകൾ ഇങ്ങനെ
അന്ന് അവിടെ വച്ച് സംസാരിച്ചത് പുറത്തുള്ള ഒരു വ്യക്തി കേൾക്കുമ്പോൾ, അല്ലെങ്കിൽ എല്ലാവർക്കും സംഭവം ഇഷ്ടപ്പെടണമെന്നില്ല. എന്നോട് ഷിയാസ് സംസാരിച്ചത്, നീ എന്താ ബീഫ് കഴിക്കാത്തെ? ബിജെപി ആയത് കൊണ്ടാണോ എന്നായിരുന്നു. അതൊരു തമാശയായിട്ട് അദ്ദേഹം ചോദിച്ചത്. ഞാൻ ബിജെപി ആയത് കൊണ്ടോ അല്ലാത്തത് കൊണ്ടോ അല്ല. പുള്ളി വെറും തമാശയ്ക്ക് ചോദിച്ചു. പക്ഷേ മറ്റുള്ളവർ കേൾക്കുമ്പോൾ, എന്നെ കഴിക്കാൻ മനഃപൂർവ്വം നിർബന്ധിച്ചതാണെന്നാണ് തോന്നുന്നത്. ഈ ആരോപണം വളരെയധികം തെറ്റാണ്.
എന്റെ വീട്ടിൽ ബീഫ്, പോർക്ക്, മട്ടൻ, ചിക്കൻ അങ്ങനെയുള്ള എല്ലാ വിഭവങ്ങളും അച്ഛൻ വാങ്ങിക്കൊണ്ട് വന്ന്, എന്റെ അമ്മ പാചകം ചെയ്ത്, അതെല്ലാം കഴിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. ഇതിൻ്റെയെല്ലാം രുചി അറിഞ്ഞ് തന്നെയാണ് ഞാൻ വളർന്നത്. ഷിയാസ് ഇക്ക പറഞ്ഞ സമയത്ത് ഞാൻ ബീഫ് കഴിക്കാത്തത് ആ സമയത്ത് ഞാൻ ഡയറ്റ് നോക്കുന്നത് കൊണ്ടാണ്. അന്ന് ഞാൻ ചിക്കൻ മാത്രമെ കഴിക്കുമായിരുന്നുള്ളൂ. എന്ന് കരുതി ബീഫും പോർക്കും കഴിക്കാത്ത ആളല്ല ഞാൻ.
വിമർശിക്കുന്നവരും പറയുന്നവരും പറയട്ടെ. അതൊന്നും നോക്കിയല്ല ഷിയാസ് ഇക്ക ജീവിക്കുന്നത്. ഇതിനെക്കാൾ വലിയ സംഭവങ്ങൾ ഇക്കയുടെ ലൈഫിൽ സംഭവിച്ചിട്ടുണ്ട്. അതെല്ലാം അദ്ദേഹം തരണം ചെയ്ത് തന്നെയാണ് ജീവിക്കുന്നത്. ആരെയും പേടിച്ച് ജീവിക്കുന്ന ആളല്ല ഷിയാസ് ഇക്ക.