Cauliflower: കോളിഫ്ലവർ ഫ്രഷായി സൂക്ഷിക്കാം, ഇതൊന്ന് ചെയ്താൽ മതി
Cauliflower Storage Tips: ധാരാളം പോഷകങ്ങൾ സമ്പന്നമായ പച്ചക്കറിയാണ് കോളിഫ്ലവർ. ഇവയിൽ കലോറി വളരെ കുറവാണ്. കൂടാതെ, നാരുകൾ ഏറെ അടങ്ങിയിട്ടുള്ളതിനാൽ പെട്ടെന്ന് വിശപ്പ് അനുഭവപ്പെടുകയുമില്ല. അതിനാൽ ശരീര ഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. കോളിഫ്ലവർ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില ടിപ്സ് പരിചയപ്പെട്ടാലോ...
ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കോളിഫ്ലവർ. എന്നാൽ വേനൽക്കാലമെത്തിയതോടെ ഇവ വേഗം വാടിപോവുകയും കേടുവരികയും ചെയ്യുന്നുണ്ട്. എന്നാൽ ഫ്രിഡ്ജിൽ വച്ചാലും ഇതുപോലുള്ള പച്ചക്കറികൾ നിറം മാറുകയോ, ചിഞ്ഞുപോവുകയോ ചെയ്തേക്കാം. പിന്നെ എന്താണ് വഴി? കോളിഫ്ലവർ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില ടിപ്സ് പരിചയപ്പെട്ടാലോ…
കോളിഫ്ലവർ സൂക്ഷിക്കാനുള്ള മാർഗങ്ങൾ
ബ്ലാഞ്ചിംഗ് ആണ് ഇതിൽ ആദ്യത്തെ വഴി. കോളിഫ്ലവർ തിളച്ച വെള്ളത്തിലിട്ട് അല്പസമയം വേവിച്ച ശേഷം പെട്ടെന്ന് തന്നെ ഐസ് വെള്ളത്തിലേക്ക് മാറ്റുന്ന രീതിയാണിത്. ഇങ്ങനെ ചെയ്യുന്നത് പച്ചക്കറികയിലെ എൻസൈമുകളുടെ പ്രവർത്തനം തടയുകയും അവയുടെ നിറം, രുചി, ഗുണം എന്നിവ നഷ്ടപ്പെടാതെ സംരക്ഷിക്കുകയും ചെയ്യും. പുഴുക്കളോ അഴുക്കോ ഉണ്ടെങ്കിൽ കളയാൻ ഉപ്പുവെള്ളത്തിൽ കഴുകുന്നതും നല്ലതാണ്.
അതേസമയം ചൂട് വെള്ളത്തിൽ വേവിക്കുമ്പോൾ അമിതമായി വേവിക്കരുത്. തണുത്ത വെള്ളത്തിൽ മാറ്റിയ ശേഷം വെള്ളം ഒരു വൃത്തിയുള്ള തുണിയിലോ പേപ്പറിലോ നിരത്തി ഈർപ്പം കളയുക. ഈർപ്പം മാറിയ ശേഷം കോളിഫ്ലവർ കഷ്ണങ്ങൾ സിപ്‌ലോക്ക് കവറുകളിലോ എയർ ടൈറ്റ് കണ്ടെയ്നറുകളിലോ ആക്കി ഫ്രീസറിൽ സൂക്ഷിക്കാം. എത്ര കാലത്തേക്ക് വേണമെങ്കിലും ഫ്രഷായി ഇരിക്കുന്നതാണ്,
അതുപോലെ കോളിഫ്ലവർ അലുമിനിയം ഫോയിലിൽ നന്നായി പൊാതിഞ്ഞ് ഫ്രിഡ്ജിൽ വയ്ക്കുന്നതും ഫ്രഷായി ഇരിക്കാൻ സഹായിക്കും. രണ്ടാഴ്ചയോളം കേടുകൂടാതെ ഇരിക്കുന്നതാണ്. കൂടാതെ, പേപ്പർ ബാഗിലും സൂക്ഷിക്കാം. ഈർപ്പം തട്ടാത്ത വിധത്തിൽ പേപ്പർ ബാഗിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. അതേസമയം, പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കരുത്. ഇത് ഈർപ്പം നിലനിർത്താനും പെട്ടെന്ന് കേടാകാനും കാരണമാകും.
ALSO READ: ചൂടുകാലത്ത് കരിക്കിൻ വെള്ളം കുടിക്കാം, പക്ഷേ അമിതമായാൽ പ്രശ്നമാണേ
അതേസമയം, കോളിഫ്ലവർ സൂക്ഷിക്കുമ്പോൾ ഒരിക്കലും കഴുകി വയ്ക്കരുത്. ഉപയോഗിക്കുന്നതിന് തൊട്ട് മുമ്പ് മാത്രം കഴുകുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നത് കോളിഫ്ലവർ അധികകാലം ഫ്രഷായി ഇരിക്കാൻ സഹായിക്കും. ഇനിമുതൽ കോളിഫ്ലവർ വാങ്ങിക്കുമ്പോൾ ഇത്തരം വഴികൾ പരീക്ഷിക്കാവുന്നതാണ്.
കോളിഫ്ലവർ ആരോഗ്യഗുണങ്ങൾ
ധാരാളം പോഷകങ്ങൾ സമ്പന്നമായ പച്ചക്കറിയാണ് കോളിഫ്ലവർ. ഇവയിൽ കലോറി വളരെ കുറവാണ്. കൂടാതെ, നാരുകൾ ഏറെ അടങ്ങിയിട്ടുള്ളതിനാൽ പെട്ടെന്ന് വിശപ്പ് അനുഭവപ്പെടുകയുമില്ല. അതിനാൽ ശരീര ഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
കോളിഫ്ലവറിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ മലബന്ധം തടയാനും ദഹനപ്രക്രിയകൾ സുഗമമാക്കാനും സഹായിക്കുന്നതാണ്. കുടലിന്റെ ആരോഗ്യത്തിനും ഇവ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതാണ് മറ്റൊരു ഗുണം. ഇവയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. അണുബാധകളെ ചെറുക്കാനും കോശങ്ങളുടെ കേടുപാടുകൾ തീർക്കാനും ഗുണകരമാണ്.
അതുപോലെ ഇവയിൽ സൾഫോറാഫേൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ധമനികളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇവയിലെ കോളിൻ’എന്ന പോഷകം തലച്ചോറിന്റെ വളർച്ചയ്ക്കും ഓർമശക്തി വർദ്ധിപ്പിക്കാനും നല്ലതാണ്.