Cooking Tips: ഓംലെറ്റ് ഉണ്ടാക്കുന്നത് ഇങ്ങനെയാണോ? അറിയാതെ പോലും ഈ തെറ്റുകൾ ചെയ്യല്ലേ

Omelette Making Common Mistakes: ഈ വിഭവം തയ്യാറാക്കുമ്പോൾ നാം വരുത്തുന്ന ചില കൊച്ചു തെറ്റുകൾ അതിൻ്റെ രുചിയെ മാത്രമല്ല, ആരോഗ്യഗുണങ്ങളെയും അപകടത്തിലാക്കുന്നു. മിക്കവരും മുട്ട വെറുതെ പൊട്ടിച്ചൊഴിച്ച് ഇരുവശവശവും ചൂടാക്കി എടുക്കാറുണ്ട്. എന്നാൽ ഇതിനെ യഥാർത്ഥത്തിൽ ഓംലെറ്റ് എന്ന് പറയാൻ കഴിയില്ല. കൂടാതെ ആനാരോ​ഗ്യകരവുമാണ്.

Cooking Tips: ഓംലെറ്റ് ഉണ്ടാക്കുന്നത് ഇങ്ങനെയാണോ? അറിയാതെ പോലും ഈ തെറ്റുകൾ ചെയ്യല്ലേ

പ്രതീകാത്മക ചിത്രം

Published: 

07 Apr 2026 | 10:22 AM

നല്ല ചൂട് മുട്ട പൊരിച്ചത് ആർക്കാണ് ഇഷ്ടമല്ലാത്തത്. ഉച്ചയൂണിന് മുട്ട പൊരിച്ചത് ഉണ്ടേൽ മറ്റൊന്നും വേണ്ട. പ്രഭാത ഭക്ഷണത്തിലും നമ്മളിത് ഉൾപ്പെടുത്താറുണ്ട്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുമെന്ന് കരുതുമെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മുട്ട പൊരിച്ചത് പോലും അനാരോ​ഗ്യകരമാണ്.

ഈ വിഭവം തയ്യാറാക്കുമ്പോൾ നാം വരുത്തുന്ന ചില കൊച്ചു തെറ്റുകൾ അതിൻ്റെ രുചിയെ മാത്രമല്ല, ആരോഗ്യഗുണങ്ങളെയും അപകടത്തിലാക്കുന്നു. മിക്കവരും മുട്ട വെറുതെ പൊട്ടിച്ചൊഴിച്ച് ഇരുവശവശവും ചൂടാക്കി എടുക്കാറുണ്ട്. എന്നാൽ ഇതിനെ യഥാർത്ഥത്തിൽ ഓംലെറ്റ് എന്ന് പറയാൻ കഴിയില്ല. കൂടാതെ ആനാരോ​ഗ്യകരവുമാണ്.

ALSO READ: ആർത്തവസമയത്തും ഗർഭകാലത്തും ചിക്കൻ ലിവർ കഴിക്കണം? കാരണങ്ങൾ

ഓംലെറ്റ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

മുട്ട അടിച്ചെടുക്കുമ്പോൾ തന്നെ ഉപ്പ് ചേർക്കുന്നത് സാധാരണമാണ്. എന്നാൽ ഈ രീതി മുട്ടയിലെ ഈർപ്പം നഷ്ടപ്പെടുത്താൻ കാരണമാകും. ഇത് ഓംലെറ്റിനെ കട്ടിയുള്ളതാക്കുന്നു. അതിനാൽ മുട്ട പാനിലേക്ക് ഒഴിക്കുന്നതിന് തൊട്ടുമുൻപ് മാത്രം ഉപ്പ് ചേർക്കാൻ ശ്രമിക്കുക. അതാണ് ഏറ്റവും നല്ല മാർ​ഗം.

മുട്ട ഓംലെറ്റ് അടുക്കുമ്പോൾ എപ്പോഴും ധാരാളം പച്ചക്കറികൾ ചേർക്കാൻ ശ്രദ്ധിക്കുക. നാരുകൾ കുറവുള്ള പച്ചക്കറി ചേർക്കുന്നത് ഈ വിഭവത്തെ കൂടുതൽ അനാരോ​ഗ്യകരമാക്കുന്നു. മുട്ട മാത്രമായി കഴിക്കുന്നതിൻ്റെ ആരോ​ഗ്യ പ്രശ്നങ്ങൾ തടയാൻ പച്ചക്കറി ചേർത്ത് കഴിക്കുന്നത് സഹായിക്കും.

അതുപോലെ സവാള, പച്ചമുളക്, തക്കാളി തുടങ്ങിയവ നേരിട്ട് മുട്ടയിൽ കലർത്തി ഒഴിക്കുമ്പോൾ അവ കൃത്യമായി വെന്തു കിട്ടണമെന്നില്ല. പച്ചക്കറികൾ ആദ്യം പാനിലിട്ട് ചെറുതായി വഴറ്റിയ ശേഷം അതിലേക്ക് മുട്ട ഒഴിക്കുന്നത് രുചി വർദ്ധിപ്പിക്കും. ഇങ്ങനെ ചെയ്തില്ലെങ്കിലും ധാരാളം പച്ചക്കറികൾ ചേർക്കുന്നത് വളരെ നല്ലതാണ്.

 

Follow Us
നാരങ്ങയുടെ തൊലി കളയല്ലേ... നിങ്ങൾക്കറിയാത്ത രഹസ്യങ്ങൾ
സൺ ടാൻ ആണോ പ്രശ്നം? വീട്ടിലുണ്ട് പ്രതിവിധി
എ​ഗ് സാലഡ് നല്ലതാണ്... പക്ഷെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ജയിച്ചിട്ടും തോറ്റ സിനിമയിൽ നിന്നെത്തിയ സ്ഥാനാർത്ഥികൾ
അത് പ്രഭുദേവ തന്നെയോ? തനി സാധാരണക്കാരൻ
സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിച്ച് വയോധികൻ
മൂന്നാറിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം
മാന്നാർ പരുമലയിൽ ക്രിക്കറ്റ് താരം അസ്ഹറുദ്ദീൻ എത്തിയപ്പോൾ