Astrology Tips: ക്ഷേത്രത്തിൽ പുഷ്പാഞ്ജലികൾ നടത്താറുണ്ടോ? ഗുണവും ഫലവും അറിഞ്ഞു ചെയ്യൂ..
Astrology Tips for Flavour Tributes:നമ്മുടെ ഇഷ്ടദേവനോ ദേവതയ്ക്കോ അർപ്പിക്കാവുന്ന ഏറ്റവും ലളിതമായ ഒരു വഴിപാടാണ് പുഷ്പാഞ്ജലികൾ. മനസ്സിന് സന്തോഷവും സമാധാനത്തിനും ഒപ്പം ദേവപ്രീതി നേടാനും പുഷ്പാഞ്ജലികൾ നടത്തുന്നത് നല്ലതാണ്. നമ്മുടെ ഓരോ ആവശ്യങ്ങൾക്കും വ്യത്യസ്തമായ പുഷ്പാഞ്ജലികൾ ആണ് അർപ്പിക്കേണ്ടത്. അത്തരത്തിൽ പുഷ്പാഞ്ജലികളും അവയുടെ ഗുണങ്ങളുമാണ് ഇവിടെ നൽകുന്നത്...
ക്ഷേത്രങ്ങളിൽ എത്തിയാൽ പുഷ്പാഞ്ജലികൾ നടത്തുന്നവരാണ് നമ്മിൽ പലരും. ഭഗവാനെ പ്രീതിപ്പെടുത്തുന്നതിന് ഏറ്റവും പ്രധാനപ്പെട്ടതും ലളിതവുമായ ഒന്നാണ് പുഷ്പാഞ്ജലികൾ. ഇത് മനസ്സിന് സന്തോഷവും സമാധാനത്തിനും ഒപ്പം ഇഷ്ട ദേവന്റെ പ്രീതി നേടുന്നതിനും ആളുകൾ അർപ്പിക്കാറുണ്ട്. വിവിധതരത്തിലുള്ള പുഷ്പാഞ്ജലികൾക്ക് വ്യത്യസ്തമായ ഗുണവും ഫലവും ആണ് ലഭിക്കാറുള്ളത്.
സാധാരണ പുഷ്പാഞ്ജലി മുതൽ പലതരത്തിലുള്ള പുഷ്പാഞ്ജലികൾ ക്ഷേത്രങ്ങളിൽ നടത്താറുണ്ട്. കാര്യസാധ്യം, വിവാഹം, കരിയറിൽ പുരോഗതി, ദീർഘായുസ്സിന്, രോഗമുക്തി എന്നിങ്ങനെ പല ആവശ്യങ്ങൾക്ക് വേണ്ടി വ്യത്യസ്ത തരത്തിലുള്ള പുഷ്പാഞ്ജലികൾ ഉണ്ട്. അത്തരത്തിൽ ഓരോ പുഷ്പാഞ്ജലിയും അതിന്റെ ഗുണവും ഫലവും ആണ് ഇവിടെ നൽകുന്നത്.
പുഷ്പാഞ്ജലി: സാധാരണ എല്ലാ ക്ഷേത്രങ്ങളിലും നടത്തുന്ന ഒന്നാണ് പുഷ്പാഞ്ജലി. ഇത് ജീവിതത്തിൽ മൊത്തത്തിലുള്ള സമാധാനത്തിനും സന്തോഷത്തിനും സൗഖ്യത്തിനും വേണ്ടിയാണ് നടത്തുന്നത്.
രക്തപുഷ്പാഞ്ജലി: ദേവി പ്രാധാന്യമുള്ള ക്ഷേത്രങ്ങളിൽ നടത്തുന്ന പ്രധാനപ്പെട്ട ഒന്നാണ് രക്തപുഷ്പാഞ്ജലി. ശത്രു ദോഷം മാറാനും ജീവിതത്തിൽ പുരോഗതിക്കും വേണ്ടിയാണിത് ചെയ്യുന്നത്.
സ്വയംവര പുഷ്പാഞ്ജലി: വിവാഹ കാര്യങ്ങളിലെ തടസ്സം നേരിടുന്നവരും, വിവാഹം വൈകുന്നവരും ആണ് സ്വയംവര പുഷ്പാഞ്ജലി നടത്തേണ്ടത്. പാർവതി ദേവിക്ക് അർപ്പിക്കേണ്ട ഒന്നാണിത്.
ALSO READ:ഏപ്രിൽ 20 മുതൽ ഇവരുടെ നല്ല കാലം തുടങ്ങും! വ്യാഴം പുണർതം നക്ഷത്രത്തിലേക്ക് സംക്രമിക്കുന്നു
ഭാഗ്യസൂക്ത പുഷ്പാഞ്ജലി: ഒരു വ്യക്തിയുടെ ജീവിതത്തിലെ തടസ്സങ്ങൾ മാറി ഭാഗ്യം കൈവരാൻ വേണ്ടി നടത്തുന്ന ഒന്നാണിത്. ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും വേണ്ടിയാണ് ഇത് ചെയ്യുന്നത്. ഇത് വളരെ നല്ലതായി വിശ്വസിക്കപ്പെടുന്നു.
ആയുർസുക്ത പുഷ്പാഞ്ജലി : പല രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഈ പുഷ്പാഞ്ജലി നടത്തുന്നത് നല്ലതാണ്. രോഗശമനത്തിനും ദീർഘായുസ്സിനും ഇത് നല്ലതായി കണക്കാക്കുന്നു.
വിദ്യാ പുഷ്പാഞ്ജലി: കുട്ടികളുടെ പഠന മികവിനും വിദ്യാസംബന്ധമായ കാര്യങ്ങളിലെ പുരോഗതിക്കും വിദ്യാ പുഷ്പാഞ്ജലി നടത്തുന്നത് വളരെ നല്ലതാണ്.
ശത്രുസംഹാര പുഷ്പാഞ്ജലി: ശത്രു ദോഷം കുറയ്ക്കാനും ജീവിതത്തിലെ നെഗറ്റീവ് എനർജി അകറ്റാനുമാണ് ഈ പുഷ്പാഞ്ജലി ചെയ്യുന്നത്. സാധാരണയായി ഭദ്രകാളി ക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും ഇത് ചെയ്യാറുണ്ട്.
ലളിതാസഹസ്രനാമ പുഷ്പാഞ്ജലി: ജീവിതത്തിലെ സർവ്വ ഐശ്വര്യത്തിനും കുടുംബത്തിൽ സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയാണ് ലളിതാസഹസ്രനാമ പുഷ്പാഞ്ജലി ചെയ്യുന്നത്.
ത്രികാല പുഷ്പാഞ്ജലി: ജീവിതത്തിൽ എല്ലാ കാര്യങ്ങൾക്കും തടസ്സവും ബുദ്ധിമുട്ടും നേരിടുന്നവർക്ക് ഈ പുഷ്പാഞ്ജലി അർപ്പിക്കുന്നത് നല്ലതായി കണക്കാക്കുന്നു.
(ശ്രദ്ധിക്കുക: പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള ലേഖനമാണിത്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല)