AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Corporate stress: മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഒരു ചായയും സിഗരറ്റും, കോർപറേറ്റ് ഓഫിസിനു മുന്നിലെ ചായക്കടകളുടെ വിജയ രഹസ്യം ഇതാ

corporate employees use a tea and cigarette break time: ചായ എപ്പോഴും നല്ലത് തന്നെയാണ്. എന്നാൽ അതിനോടൊപ്പം സിഗരറ്റ് ചേരുമ്പോഴാണ് പ്രശ്നമാകുന്നത്. സ്ട്രെസ്സ് കുറയ്ക്കാനായി കമ്പനികൾ തന്നെ മുന്നിട്ടിറങ്ങുന്നത് നല്ലൊരു ആശയമാണ്.

Corporate stress: മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഒരു ചായയും സിഗരറ്റും, കോർപറേറ്റ് ഓഫിസിനു മുന്നിലെ ചായക്കടകളുടെ വിജയ രഹസ്യം ഇതാ
Job StressImage Credit source: TV9 network
aswathy-balachandran
Aswathy Balachandran | Published: 16 Aug 2025 20:38 PM

തിരുവനന്തപുരം: കൊച്ചിയിലും ബാംഗ്ലൂരിലും ഉള്ള കോർപ്പറേറ്റ് കമ്പനികൾക്ക് മുമ്പിലും മറ്റു സ്ഥാപനങ്ങൾക്ക് മുൻപിലും ചെറിയ തട്ടുകടകളും ചായക്കടകളും കാണാൻ കഴിയും. അതിനുമുന്നിൽ എപ്പോഴും ഒരു ചായ കുടിച്ച് മറുകൈയിൽ സിഗരറ്റ്മായി നിൽക്കുന്ന നിരവധി ജീവനക്കാരെയും കാണാം. ജോലിഭാരവും സമ്മർദ്ദവും സിഗരറ്റിലും ചായയിലും അലിയിച്ച് കളയാൻ ശ്രമിക്കുന്നവരാണ് ഇവർ. ഇവരുടെ ജോലിയിലെ സമ്മർദ്ദമാണ് ചായക്കടകളെ ലാഭത്തിലേക്ക് നയിക്കുന്നത്.

 

ചായക്കും സിഗരറ്റിനും സ്ട്രെസ്സ് മാറ്റാൻ കഴിയുമോ?

 

ജോലിയുടെ സമ്മർദ്ദം താങ്ങാൻ കഴിയാതാവുമ്പോൾ പുറത്തേക്ക് ഇറങ്ങി ഒരു ചായയും ഒരു സിഗരറ്റും വാങ്ങി അതുമായിരിക്കുന്നു. അൽപസമയം സ്വസ്തമായി അതുമായി ഇരിക്കുമ്പോൾ സമ്മർദം കുറയുന്നതായി തോന്നുന്നത് സാധാരണയാണ്. അതിനു പല കാരണങ്ങളുമുണ്ട്. വലിഞ്ഞു മുറുകിയ ഓഫീസ് അന്തരീക്ഷത്തിൽ നിന്ന് തുറന്ന പൊതുനിരത്തിലേക്ക് എത്തുമ്പോൾ ഒരു മാറ്റം അനുഭവപ്പെടുന്നു. ഇത് അറിയാതെ തന്നെ നമ്മളിലേക്ക് ഒരു ആശ്വാസം എത്തിക്കുന്നുണ്ട്. കൂടാതെ ചായ കുടിക്കുമ്പോൾ വളരെ സാവധാനം ഇതിലെ ടാനിൻ പ്രവർത്തിക്കുന്നു. ഇത് സമ്മർദ്ദത്തെ കുറയ്ക്കുന്നതാണ്. കൂടാതെ ഇതിനകത്ത് ഉള്ള മറ്റ് പദാർത്ഥങ്ങളും സ്ട്രെസ് റിലീഫിനായി പ്രവർത്തിക്കുന്നു. സിഗരറ്റ് എന്ന ദുർശീലം ഇതിനിടയിൽ കടന്നുവരുന്നത് പരമ്പരാഗതമായ ശീലത്തിന്റെ ഭാഗം കൂടിയാണ്. ഒരിക്കലും ഈ കോമ്പിനേഷൻ നന്നല്ല.

 

Also read – ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: എൻഡിഎ സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും

സിഗരറ്റും ചായയും അല്ലെങ്കിൽ പിന്നെന്തു വഴി

 

ചായ എപ്പോഴും നല്ലത് തന്നെയാണ്. എന്നാൽ അതിനോടൊപ്പം സിഗരറ്റ് ചേരുമ്പോഴാണ് പ്രശ്നമാകുന്നത്. സ്ട്രെസ്സ് കുറയ്ക്കാനായി കമ്പനികൾ തന്നെ മുന്നിട്ടിറങ്ങുന്നത് നല്ലൊരു ആശയമാണ്. ഓഫീസിൽ ഒരു ഗെയിംസ് സോണോ അല്ലെങ്കിൽ ഫ്രീ ചായ, കാപ്പി നൽകുന്ന ഏരിയയോ തയ്യാറാക്കാം. പല കമ്പനികളും ഇപ്പോൾ ഈ മാർഗം പിന്തുടരുന്നുണ്ട്. വളരെ സമ്മർദ്ദത്തിൽ ആകുന്ന ജീവനക്കാരെ സമാധാനത്തിൽ എത്തിക്കാനുള്ള പല മാർഗങ്ങളും പല കമ്പനികളും ഇപ്പോൾ ഓഫീസിൽ സൃഷ്ടിക്കുന്നുണ്ട്.

 

ഇപ്പോഴും മാറ്റമില്ലാത്ത മാനേജർമാരും മാനേജ്മെന്റ്

 

അമിതമായി സമർദ്ദം കൊടുക്കുകയും അമിതമായി ശകാരിക്കുകയും ചെയ്യുമ്പോൾ നല്ല റിസൾട്ട് കിട്ടുമെന്ന് ചിന്തിക്കുന്ന ഓഫീസ് അന്തരീക്ഷങ്ങളും മേലധികാരികളും ഇന്നുമുണ്ട് . അത്തരം കമ്പനികൾ മാറി ചിന്തിക്കാത്ത കാലത്തോളം അവരുടെ ഓഫീസിനു മുന്നിലെ ചായക്കടകൾക്ക് മുമ്പിലുള്ള ആൾക്കൂട്ടം ഒഴിയില്ല. കൃത്യമായി ജീവനക്കാരുടെ ആരോഗ്യ പരിശോധനകളും അവരുടെ സമ്മർദ്ദം കുറയ്ക്കാനുള്ള വഴികളും ഓഫീസിൽ തന്നെ സൃഷ്ടിച്ച് ജീവനക്കാരെ ശാന്തമായി ജോലി ചെയ്യാൻ അനുവദിച്ചാൽ അത് അനുസരിച്ചുള്ള ഫലം ലഭിക്കുമെന്ന് പല കമ്പനികളും തെളിയിച്ചു കഴിഞ്ഞതാണ്. അതുകൊണ്ട് ചായയിലും സിഗരറ്റിലും അഭയം തേടാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഓരോ ജീവനക്കാരനും ഒരുക്കാൻ കമ്പനികൾ ശ്രദ്ധിക്കുന്നത് അവരുടെ വളർച്ചയ്ക്കും ഉത്തമമായിരിക്കും.