Malayalam New Year 2025 Wishes: ചിങ്ങം പിറന്നു! പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് തുടങ്ങാം
Chingam 1 2025 Kerala New Year Wishes: കര്‍ക്കടകത്തിന്റെ കാര്‍മേഘങ്ങള്‍ മാറി. ഇനി സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നാളുകള്‍. ഈ ദിനം മുതല്‍ നിങ്ങളുടെ ജീവിതത്തില്‍ സര്‍വ്വൈശ്വര്യങ്ങളും ഉണ്ടാകട്ടെ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.
കര്‍ക്കടകം പടിയിറങ്ങി ചിങ്ങപ്പുലരിയെത്തി. പൊന്നിന്‍ ചിങ്ങത്തെ കേരളം വരവേറ്റ് കഴിഞ്ഞു. ഇനി ആഘോഷങ്ങളുടെ കാലമാണ്. വറുതിയില്‍ നിന്ന് സമൃദ്ധിയിലേക്കുള്ള യാത്രയാണ് കര്‍ക്കടകം കഴിഞ്ഞെത്തുന്ന ചിങ്ങമാസം. മലയാള മാസങ്ങളുടെ തുടക്കം എന്നതുകൊണ്ടും വിശേഷ മാസമായി പരിഗണിക്കുന്നത് കൊണ്ടും ചിങ്ങത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. അതിനാല്‍ ഇന്നേ ദിവസം നമുക്ക് മനഹോരങ്ങളായ ആശംസകളോടെ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങളയക്കാം.
കര്‍ക്കടകത്തിന്റെ കാര്‍മേഘങ്ങള്‍ മാറി. ഇനി സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നാളുകള്‍. ഈ ദിനം മുതല്‍ നിങ്ങളുടെ ജീവിതത്തില്‍ സര്‍വ്വൈശ്വര്യങ്ങളും ഉണ്ടാകട്ടെ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.
എല്ലാ മലയാളികള്‍ക്കും എന്റെ പുതുവര്‍ഷ ആശംസകള്‍. നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും പൂവണിയട്ടെ.




പൂക്കളുടെയും ആഘോഷത്തിന്റെയും തേരിലേറി ചിങ്ങം വന്നെത്തി. ഇതൊരു പുതിയ തുടക്കമാണ്. ഇതുവരെ മടിയന്മാരായി ജീവിച്ച നമുക്ക് ഇനി ശരിക്കും ജീവിച്ച് തുടങ്ങാം, പുതുവത്സരാശംസകള്‍.
പൂവായ പൂവെല്ലാം വിരിഞ്ഞു മനോഹരമായ പൂന്തോട്ടം സൃഷ്ടിച്ചു. നിങ്ങളെടുക്കുന്ന ഓരോ തീരുമാനങ്ങളും നിങ്ങളുടെ ജീവിതത്തെ സുന്ദരമാക്കട്ടെ ഹാപ്പി ന്യൂയര്‍.
കള്ളകര്‍ക്കടം മാറി ചിങ്ങം വന്നെത്തി, സമൃദ്ധിയും ഐശ്വര്യവും എല്ലാവരുടെയും ജീവിതത്തിലുണ്ടാകട്ടെ, പുതുവര്‍ഷ ആശംസകള്‍.
ഇനി ഓണ നാളുകള്‍, ചിങ്ങ മാസത്തിലെ അത്തം നാള്‍ മുതല്‍ തിരുവോണം നാള്‍ വരെയാണ് കേരളത്തില്‍ ഓണം ആഘോഷിക്കുന്നത്.
പൊന്നോണം ആഘോഷിക്കാനുള്ള മാസം എന്നതുകൊണ്ട് തന്നെ മലയാളികളുടെ ജീവിതത്തില്‍ ചിങ്ങത്തിന് അത്രയേറെ പ്രധാന്യമുണ്ട്.