Covid 19: കോവിഡ് കുട്ടികളിൽ പടരാതെ സൂക്ഷിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

How to protect children from Covid 19: മുതിർന്നവരെ അപേക്ഷിച്ച്, കുട്ടികളിൽ പ്രതിരോധ ശേഷി കുറവാണ്. അതിനാൽ കുട്ടികൾക്ക് കോവിഡ്-19 അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും സ്‌കൂളുകളും മറ്റും തുറക്കുന്ന സമയത്ത്, കുട്ടികളെ അണുബാധയിൽ നിന്ന് സംരക്ഷിക്കേണ്ടതുണ്ട്.

Covid 19: കോവിഡ് കുട്ടികളിൽ പടരാതെ സൂക്ഷിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

പ്രതീകാത്മക ചിത്രം

Published: 

30 May 2025 10:44 AM

കോവിഡ് കേസുകളിൽ വീണ്ടും ​ഗണ്യമായ വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. മുതിർന്നവരെ അപേക്ഷിച്ച്, കുട്ടികളിൽ പ്രതിരോധ ശേഷി കുറവാണ്. അതിനാൽ കുട്ടികൾക്ക് കോവിഡ്-19 അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും സ്‌കൂളുകളും മറ്റും തുറക്കുന്ന സമയത്ത്, കുട്ടികളെ അണുബാധയിൽ നിന്ന് സംരക്ഷിക്കേണ്ടതുണ്ട്.

കോവിഡ്-19ൽ നിന്നും കുട്ടികളെ സംരക്ഷിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കൂ..

കൈകൾ വൃത്തിയായി സൂക്ഷിക്കുക

ഭക്ഷണം കഴിക്കുന്നതിന് മുമ്പും, ബാത് റൂം ഉപയോ​ഗിച്ചതിന് ശേഷവും പുറത്ത് പോയി വന്നതിന് ശേഷവും കൈകൾ വൃത്തിയായി കഴുകാൻ കുട്ടികളെ പഠിപ്പിക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് 20-30 സെക്കൻഡ് നേരം കൈ കഴുകണം. സാനിറ്റൈസർ ഉപയോ​ഗിക്കാൻ ശീലിപ്പിക്കുക.

മാസ്ക് ധരിക്കുക‌

തിരക്കുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ ശീലിപ്പിക്കുക. മാളുകൾ, പൊതുപരിപാടികൾ എന്നിവിടങ്ങളിലേക്ക് അനാവശ്യമായി കുട്ടികളെ കൊണ്ട് പോകുന്ന സാഹചര്യം ഒഴിവാക്കുക.

ALSO READ: ഇനി പുതിയ കോവിഡിനെ പേടിച്ച് വാക്സിനെടുക്കാൻ ഓടേണ്ട, ബൂസ്റ്റർ ഡോസും നിർബന്ധമില്ല

രോ​ഗപ്രതിരോധ ശേഷി

കുട്ടികളിൽ രോഗപ്രതിരോധ ശേഷി കുറവാണ്. അതിനാൽ അവരുടെ ഭക്ഷണങ്ങളിൽ പഴങ്ങളും പച്ചക്കറികളും ധാരാളം ഉൾപ്പെടുത്തുക. ജങ്ക് ഫുഡ്, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, എണ്ണ പലഹാരങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. ധാരാളം വെള്ളം നൽകുക.

വാക്സിൻ

കോവിഡ് വീണ്ടും പിടിമുറുക്കുന്നതിനാൽ കുട്ടികൾ എടുക്കേണ്ട വാക്സിനുകൾ കൃത്യമായി എടുക്കുക. അതിൽ വിട്ടുവീഴ്ച അരുത്. സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക. വീട്ടിലെ വാതിലുകൾ, കളിപ്പാട്ടങ്ങൾ, മേശ തുടങ്ങിയ സ്ഥലങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

രോ​ഗലക്ഷണങ്ങൾ അവ​ഗണിക്കരുത്

പനി, ചുമ, ജലദോഷം, ക്ഷീണം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കുട്ടികൾക്ക് ഉണ്ടായാൽ ഉടൻ തന്നെ ചികിത്സ തേടുക. രോഗ ലക്ഷണങ്ങളുള്ള സമയങ്ങളിൽ കുട്ടികളെ സ്‌കൂളിലോ മറ്റ് പൊതു ഇടങ്ങളിലോ വിടാതിരിയ്ക്കുക. കുട്ടിയ്ക്ക് കോവിഡല്ലെന്ന് ഉറപ്പു വരുത്തുക.

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം