AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Curd vs Yogurt: തൈരും യോഗർട്ടും ഒന്നാണോ? ഗുണങ്ങൾ അറിയാം…

Curd vs Yogurt: തൈരും യോഗര്‍ട്ടും മികച്ച പ്രോബയോട്ടിക്കാണ്. രക്തസമ്മര്‍ദവും കൊളസ്ട്രോളും നിയന്ത്രിച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ഇവ രണ്ടും സഹായിക്കും.

Curd vs Yogurt: തൈരും യോഗർട്ടും ഒന്നാണോ? ഗുണങ്ങൾ അറിയാം…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 24 Dec 2025 | 11:57 AM

‌തൈരും യോ​ഗർട്ടും ഒന്നാണോ? ഒട്ടുമിക്ക പേരുടെയും പ്രധാനസംശയമാണിത്. കാഴ്ചയിൽ സാമ്യമുണ്ടെങ്കിലും ഇവ രണ്ടും രണ്ടാണ് എന്നതാണ് സത്യം. രുചിയിലും തയ്യാറാക്കുന്ന രീതിയിലുമെല്ലാം വ്യത്യാസമുണ്ട്. വീട്ടിൽ വളരെ ലളിതമായി ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ് തൈര്. പാലിലേക്ക് അല്പം പഴയ തൈര് ചേർത്ത് വെച്ചാണ് ഇത് ഉണ്ടാക്കുന്നത്. ഇതിനെ ‘ലാക്ടിക് ആസിഡ് ഫെർമെന്റേഷൻ’ എന്ന് വിളിക്കുന്നു.

എന്നാൽ, വ്യവസായ അടിസ്ഥാനത്തിൽ പ്രത്യേക ബാക്ടീരിയകൾ ഉപയോഗിച്ചാണ് യോ​ഗർട്ട് നിർമ്മിക്കുന്നത്. ലാക്ടോബാസിലസ് ബള്‍ഗേറിസസും ത്രെപ്‌റ്റോകോക്കസ് തെര്‍മോഫീലസ് എന്ന രണ്ട് തരം ബാക്ടീരിയകളെ ഉപയോഗിച്ചാണ് ഇതിൽ പാല്‍ പുളിപ്പിക്കുന്നത്. ഇവ രണ്ടും നൽകുന്ന ആരോ​ഗ്യ​ഗുണങ്ങൾ ഒരുപോലെയാണോ? പരിശോധിക്കാം….

 

ആരോഗ്യഗുണങ്ങൾ

 

തൈരും യോഗർട്ടും വയറിന്റെ ആരോഗ്യത്തിന് (വളരെ നല്ലതാണ്. എങ്കിലും പ്രോബയോട്ടിക് ഗുണങ്ങൾ കൂടുതൽ ഉള്ളതിനാൽ ദഹനപ്രക്രിയ സുഗമമാക്കാൻ യോഗർട്ട് കൂടുതൽ സഹായിക്കുമെന്ന് പറയപ്പെടുന്നു. ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്ക് തൈരിനേക്കാൾ എളുപ്പത്തിൽ ദഹിക്കുന്നത് യോഗർട്ടാണ്.

നെഞ്ചെരിച്ചിൽ ഉള്ളവരും യോ​ഗർട്ട് കഴിക്കുന്നതാണ് നല്ലത്. ഇവർക്ക് തൈര് കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കും. തൈരും യോഗര്‍ട്ടും മികച്ച പ്രോബയോട്ടിക്കാണ്. അതുകൊണ്ട് കുടലിന്‍റെ ആരോഗ്യത്തിനും ദഹനത്തിനും സഹായിക്കും. കലോറിയുടെ അളവും രണ്ടിലും ഏകദേശം സമാനമാണ്.

രക്തസമ്മര്‍ദവും കൊളസ്ട്രോളും നിയന്ത്രിച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ഇവ രണ്ടും സഹായിക്കും. എന്നാൽ, അരിച്ചെടുക്കുമ്പോള്‍ ലാക്ടോസ് നീക്കം ചെയ്യുന്നതിനാല്‍ യോഗര്‍ട്ടില്‍ പഞ്ചസാരയുടെ അളവ് കുറവാണ്. സാധാരണ തൈരില്‍ ഉള്ളതിനേക്കാള്‍ ഇരട്ടി പ്രോട്ടീന്‍ യോഗര്‍ട്ടില്‍ ഉണ്ടാകുമെന്നതും ഇവയ്ക്ക് അൽപം മുൻതൂക്കം നൽകുന്നുണ്ട്.