Blood Pressure: നാരങ്ങാവെള്ളം കുടിച്ചാൽ ബിപി കുറയുമോ? കാർഡിയോളജിസ്റ്റ് പറയുന്നു
Lemon Water And Blood Pressure: ഹൃദയം, വൃക്ക, രക്തക്കുഴലുകൾ എന്നിവ ഇല്ലാതാക്കുകയും ചെയ്യും. തലകറങ്ങുമ്പോൾ, ക്ഷീണം തോന്നുമ്പോൾ, ഹൃദയമിടിപ്പ് കൂടുമ്പോൾ, തലവേദനയുണ്ടാകുമ്പോഴെല്ലാം പ്രഷറ് കുറഞ്ഞെന്നും കൂടിയെന്നും സംശയത്തോടെ നിൽക്കുന്നവരുണ്ട്. ചിലരാകട്ടെ ചില വീട്ടുവൈദ്യങ്ങളെയാണ് ഈ സാഹചര്യങ്ങളിൽ ആശ്രയിക്കുന്നത്.
ഉയർന്ന രക്തസമ്മർദ്ദം അഥവ ബിപി എന്നത് പലപ്പോഴും “നിശബ്ദ കൊലയാളി” എന്നാണ് അറിയപ്പെടുന്നത്. ചില സാഹചര്യങ്ങളിൽ യാതൊരു ലക്ഷണങ്ങളും ഇല്ലാതെയാണ് ബിപി ഉയരുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഹൃദയം, വൃക്ക, രക്തക്കുഴലുകൾ എന്നിവ ഇല്ലാതാക്കുകയും ചെയ്യും. തലകറങ്ങുമ്പോൾ, ക്ഷീണം തോന്നുമ്പോൾ, ഹൃദയമിടിപ്പ് കൂടുമ്പോൾ, തലവേദനയുണ്ടാകുമ്പോഴെല്ലാം പ്രഷറ് കുറഞ്ഞെന്നും കൂടിയെന്നും സംശയത്തോടെ നിൽക്കുന്നവരുണ്ട്. ചിലരാകട്ടെ ചില വീട്ടുവൈദ്യങ്ങളെയാണ് ഈ സാഹചര്യങ്ങളിൽ ആശ്രയിക്കുന്നത്.
അത്തരത്തിൽ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഉയർന്ന് കേട്ട ഒരു വീട്ടുവൈദ്യമാണ് നാരങ്ങാവെള്ളം. ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചുകൊണ്ട് തുടങ്ങാനാണ് ഈ ടിപ്പിൽ പറയുന്നത്. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളാൽ നിറഞ്ഞ നാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുന്നു എന്നാണ് പറയുന്നത്. എന്നാൽ നാരങ്ങാ വെള്ളം കുടിച്ചാൽ രക്തസമ്മർദ്ദം കഴിയുമോ എന്നുള്ളതാണ് ചോദ്യം?
ALSO READ: രാവിലെയോ രാത്രിയോ, മുടിയിൽ എണ്ണ തേക്കാൻ ഏറ്റവും നല്ല സമയം ഏതാണ്?
കാർഡിയോവാസ്കുലർ ആൻഡ് തൊറാസിക് സർജനായ കാർഡിയോളജിസ്റ്റ് ഡോ. സ്വരൂപ് സ്വരാജ് പാൽ ഇതേ കുറിച്ച് പറയുന്നത് എന്താണെന്ന് നോക്കാം. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, സിട്രസ് ഫ്ലേവനോയ്ഡുകൾ എന്നിവ നിങ്ങളുടെ വാസ്കുലർ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. രക്തക്കുഴലുകളുടെ വഴക്കം നിലനിർത്താനും ജലാംശം ശരീരത്തിന് നൽകാനും ഈ പോഷകങ്ങൾ സഹായിക്കുന്നു. ഇത് ആരോഗ്യകരമായ രക്തചംക്രമണം നിലനിർത്തുന്നതിന് നിർണായകമായ ഘടകങ്ങളാണ്.
ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിലൂടെ തന്നെ രക്തചംക്രമണത്തെയും ഹൃദയത്തിൻ്റെ പ്രവർത്തനത്തെയും പിന്തുണയ്ക്കുമെന്നാണ് ഡോ. പാൽ പറയുന്നത്. നാരങ്ങാവെള്ളം ആരോഗ്യകരമായ ശീലമായി കണക്കാക്കുമെങ്കിലും, ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾ, ജീവിതശൈലി മാറ്റങ്ങൾ, അല്ലെങ്കിൽ പതിവ് പരിശോധനകൾ ഒന്നും തന്നെ മുടക്കരുത്.
രക്തസമ്മർദ്ദം കുറയ്ക്കാനോ ഏതെങ്കിലും തലത്തിൽ ചികിത്സിക്കാനോ നാരങ്ങാവെള്ളത്തിന് കഴിയുമെന്ന പ്രചാരത്തിന് നിലവിൽ ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നാണ് കാർഡിയോളജിസ്റ്റ് ഡോ. സ്വരൂപ് സ്വരാജ് പാൽ പറയുന്നത്. ജലാംശം നിലനിർത്താൻ നാരങ്ങാവെള്ളം സഹായിക്കുമെങ്കിലും, ഒരിക്കലും മരുന്നുകളുടെ ഫലമിത് നൽകില്ല. ആരോഗ്യത്തിന് നല്ലതാണെങ്കിലും അമിതമായി കഴിക്കുന്നതിനെതിരെ ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
നാരങ്ങാവെള്ളത്തിന്റെ അസിഡിറ്റി സ്വഭാവം കാലക്രമേണ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ അല്ലെങ്കിൽ വയറ്റിൽ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് മിതത്വം ആവശ്യമാണ്. ദിവസേന കുടിക്കുന്നതിനുപകരം ഇടയ്ക്കിടെ നാരങ്ങാവെള്ളം കുടിക്കാൻ ശ്രമിക്കുക. ദൈനംദിന ശീലങ്ങൾ, മാനസിക ക്ഷേമം, വൈദ്യ പരിചരണം എന്നിവയിൽ ആവശ്യമായ ശ്രദ്ധ കേന്ദ്രീകരിക്കുക. എങ്കിൽ മാത്രമെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സാധിക്കൂ.