Haircare Tips And Tricks: ശുചിത്വമില്ലായ്മ മാത്രമാണോ താരന് കാരണം; ഈ ദുശീലങ്ങളും നിങ്ങളുടെ മുടിയിഴകളെ…
Poor Hygiene And Haircare: തലയോട്ടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടാതെ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് യഥാർത്ഥത്തിൽ മുടി സംരക്ഷണത്തിൽ നിങ്ങൾ ചെയ്യേണ്ടത്. കാലാവസ്ഥ, ഹോർമോണുകൾ, സമ്മർദ്ദം എന്നിവയെല്ലാം താരൻ ഉണ്ടാക്കുന്നതിന് കാരണക്കാരാണ്.
താരനും അതുമൂലം ഉണ്ടാകുന്ന ചൊറിച്ചിലും മുടി കൊഴിച്ചിലുമെല്ലാം എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണ്. തരാൻ മാറാൻ പല ശ്രമങ്ങളും നടത്തിയിട്ടും ഫലമൊന്നും കാണാത്തവരാണ് മിക്കവരും. തണുപ്പെന്നോ ചൂടെന്നോ വ്യത്യാസമില്ലാതെ എത് കാലാവസ്ഥയിലും താരൻ ഉണ്ടാകാറുണ്ട്. താരൻ പൊളിഞ്ഞിളകി മുഖത്തും കഴുത്തിലും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലുമൊക്കെ വീണ് തുടങ്ങുമ്പോഴാണ് പലരും ഇത് ശ്രദ്ധിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ആദ്യം കൂട്ടുപിടിക്കുന്നത് ഒരു ആന്റി ഡാൻഡ്രഫ് ഷാംപൂവാണ്. എന്നാൽ താരൻ്റെ യഥാർത്ഥ കാരണം ശുചിത്വമില്ലായ്മ തന്നെയാണോ.
താരൻ്റെ യഥാർത്ഥ കാരണമെന്ത്?
യീസ്റ്റിനോട് സാമ്യമുള്ളതും തലയോട്ടിയിലെ എണ്ണ (സെബം) ഭക്ഷിക്കുന്നതുമായ മലസീസിയ ഗ്ലോബോസ എന്ന ഫംഗസിന്റെ അമിതമായ സാന്നിധ്യമാണ് താരൻ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത്. ഇന്ത്യൻ ജേണൽ ഓഫ് ഡെർമറ്റോളജിയിൽ 2023-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച്, താരൻ ഉണ്ടാകാനുള്ള പ്രധാന കാരണം തലയോട്ടിയിലെ സംവേദനക്ഷമതയാണ്, മറിച്ച് ശുചിത്വമില്ലായ്മ മാത്രമല്ല. അമിതമായി തല കഴുകുന്നതോ കഴുകാതിരിക്കുന്നതോ ഈ അവസ്ഥയെ കൂടുതൽ വഷളാക്കിയേക്കാം.
തലയോട്ടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടാതെ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് യഥാർത്ഥത്തിൽ മുടി സംരക്ഷണത്തിൽ നിങ്ങൾ ചെയ്യേണ്ടത്. കാലാവസ്ഥ, ഹോർമോണുകൾ, സമ്മർദ്ദം എന്നിവയെല്ലാം താരൻ ഉണ്ടാക്കുന്നതിന് കാരണക്കാരാണ്. സമ്മർദ്ദവും ഹോർമോൺ വ്യതിയാനങ്ങളും സെബം ഉൽപാദനം വർദ്ധിപ്പിക്കുകയും അതുവഴി മലസീസിയയ്ക്ക് വളരാന അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.
ALSO READ: നാരങ്ങാവെള്ളം കുടിച്ചാൽ ബിപി കുറയുമോ? കാർഡിയോളജിസ്റ്റ് പറയുന്നു
കൗമാരത്തിലും യൗവനാരംഭത്തിലും എണ്ണ ഉല്പാദിപ്പിക്കുന്ന ശരീരത്തിലെ ഗ്രന്ഥികൾ ഏറ്റവും സജീവമായിരിക്കുന്നു. ഈ സാഹചര്യത്തിൽ താരൻ വർദ്ധിക്കുന്നു. അതേസമയം തണുത്തതും വരണ്ടതുമായ കാലാവസ്ഥ തലയോട്ടിയിലെ നിർജ്ജലീകരണത്തിന് കാരണമാവുകയും താരൻ ഉണ്ടാവുകയും ചെയ്യുന്നു. എന്നാൽ എണ്ണ തേച്ച് കുളിച്ചാൽ താരൻ പോകുമെന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, മുടിയിൽ എണ്ണ തേക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നാണ് പറയുന്നത്.
കടുക്, വെളിച്ചെണ്ണ തുടങ്ങിയ എണ്ണകൾ താരൻ വരാനുള്ള സാധ്യത കൂടുതലാണ്. ഇതിലൂടെ വീക്കം, ചൊറിച്ചിൽ, സ്കെയിലിംഗ് എന്നിവ വർദ്ധിപ്പിക്കുന്നു. ഇതെല്ലാം കൂടാതെ നിങ്ങളുടെ കുടലിന്റെ ആരോഗ്യവും തലയോട്ടിയിലെ ആരോഗ്യത്തെ ബാധിക്കുന്നു. സിങ്ക്, ബി വിറ്റാമിനുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. മദ്യം, അമിതമായ മധുരപലഹാരങ്ങൾ എന്നിവ ഒഴിവാക്കുകയും വേണം. ഉറക്കകുറവ്, വ്യായാമമില്ലായ്മ എന്നിവയെല്ലാം സമ്മർദ്ദം കൂട്ടാൻ കാരണമാകുന്നു. ഇതും താരനുണ്ടാകാൻ കാരണമാകുന്നു.