AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Peanuts Red Peel: എന്തിനാണ് കപ്പലണ്ടിയുടെ തൊലി കളയുന്നത്…; നിങ്ങൾ ചെയ്യുന്നത് വലിയ തെറ്റ്

Peanuts Red Skin Health Benefits: നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള നിലക്കടല കഴിക്കുമ്പോൾ പലരും അതിൻ്റെ പുറത്തുള്ള ചുവന്ന തൊലി കളയാറുണ്ട്. നിലക്കടലയുടെ ചുവന്ന തൊലി വയറിന് അസ്വസ്ഥതയുണ്ടാക്കുമെന്ന് പേടിച്ചാണ് പലരും ഇത് കളയുന്നത്. എന്നാൽ നിങ്ങളുടെ ഈ അറിവ് ശെരിക്കും സത്യമാണോ.

Neethu Vijayan
Neethu Vijayan | Published: 08 Jan 2026 | 07:54 AM
പാവങ്ങളുടെ ബദാം എന്നാണ് കപ്പലണ്ടി അഥവ നിലക്കടല അറിയപ്പെടുന്നത്. അതിന് കാരണം അവയുടെ വിലക്കുറവ് തന്നെയാണ്. നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള നിലക്കടല  കഴിക്കുമ്പോൾ പലരും അതിൻ്റെ പുറത്തുള്ള ചുവന്ന തൊലി കളയാറുണ്ട്. എന്നാൽ കേട്ടോളൂ യഥാർത്ഥത്തിൽ ഈ ചുവന്ന തൊലിയിൽ ധാരാളം ​ഗുണങ്ങളുണ്ടെന്നാണ്  ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. (Image Credits: Getty Images)

1 / 5
നിലക്കടലയുടെ ചുവന്ന തൊലി വയറിന് അസ്വസ്ഥതയുണ്ടാക്കുമെന്ന് പേടിച്ചാണ് പലരും ഇത് കളയുന്നത്. എന്നാൽ നിങ്ങളുടെ ഈ അറിവ് ശെരിക്കും സത്യമാണോ. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, നിലക്കടലയുടെ ചുവന്ന തൊലി പോഷകങ്ങളുടെ ഒരു ചെറിയ കലവറയാണ്. നാരുകൾ, ശക്തമായ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ, വിറ്റാമിൻ ബി6 തുടങ്ങി ശരീരത്തിന് ആവശ്യമായ നിരവധി അവശ്യ ധാതുക്കൾ ഇതിലുണ്ട്.

2 / 5
നിലക്കടലയുടെ ചുവന്ന തൊലി കളയാതെ തന്നെ അവ കഴിക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഈ തൊലിയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകളും ഫ്ലേവനോയ്ഡുകളും ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ശരീരകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. ഈ പ്രക്രിയ വാർദ്ധക്യത്തെ മന്ദഗതിയിലാക്കുക മാത്രമല്ല, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

3 / 5
കൂടാതെ, ചുവന്ന തൊലിയിലെ നാരുകൾ ദഹനത്തെ പിന്തുണയ്ക്കുകയും മലബന്ധം തടയാൻ സഹായിക്കുകയും ചെയ്യും. എന്നാൽ, തൊലി കളയാതെ അമിതമായ കപ്പലണ്ടി കഴിക്കുന്നത് ​ഗ്യാസ് കയറാനും വയറു വീർക്കുന്നതിനും കാരണമാകും. അതുകൊണ്ടാണ് മിതത്വം എപ്പോഴും വളരെ പ്രധാനമാണ്.

4 / 5
മറ്റൊരു പ്രധാന ഗുണം എന്തെന്നാൽ, ചുവന്ന തൊലിയോടെ നിലക്കടല കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കില്ല എന്നതാണ്. അതിനാൽ, പ്രമേഹമുള്ളവർക്ക് സുരക്ഷിതമായി ഇത് കഴിക്കാം. നിലക്കടല കഴിക്കുമ്പോൾ അലർജിയുള്ളവരോ ദഹനപ്രശ്നങ്ങൾ അനുഭവിക്കുന്നവരോ കഴിക്കുന്നതിന് മുമ്പ് വളരെയധികം ശ്രദ്ധിക്കണം.

5 / 5