Sugar Control Tips: രാവിലെ തന്നെ ഈ വെള്ളം കുടിച്ചാൽ മതി, പ്രമേഹം അടുക്കില്ല

Fenugreek Water Benefits in Malayalam: മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം, സിങ്ക്, ചെമ്പ്, മാംഗനീസ് തുടങ്ങിയ നിരവധി ധാതുക്കളാൽ സമ്പുഷ്ടമാണ് ഉലുവ വെള്ളം, കുടിക്കുന്നത് വഴി നിരവധി ഗുണങ്ങളും ശരീരത്തിന് ലഭിക്കും

Sugar Control Tips: രാവിലെ തന്നെ ഈ വെള്ളം കുടിച്ചാൽ മതി, പ്രമേഹം അടുക്കില്ല

Sugar Control Tips In Malayalam

Published: 

22 Apr 2025 16:55 PM

പ്രമേഹം മൂലം പലതരത്തിൽ ബുദ്ധിമുട്ടുന്നവരായാരിക്കും ഇന്നത്തെ കാലത്ത് ഭൂരിഭാഗം പേരും. വീട്ടിൽ തന്നെയുള്ള ചില പൊടിക്കൈകൾ കൊണ്ട് ഇതിനെ നമ്മുക്കും വരുതിയിലാക്കാം. അതിനുള്ള ഉപായമാണ് ഉലുവ. പലർക്കും ഉലുവയുടെ രുചി ഇഷ്ടമായിരിക്കില്ല, എന്നാൽ ശീരീരത്തിന് നിരവധി ഉപയോഗപ്രദമായ പോഷകങ്ങൾ ഉലുവയിലുണ്ട്. ഉലുവ കുതിർത്ത് വെള്ളം കുടിക്കുന്നത് പല രോഗങ്ങൾക്കുമുള്ള പ്രതിവിധി കൂടിയാണ്. ഈ വെള്ളത്തിലെ പോഷകങ്ങൾ ശരീരത്തിന് വളരെ ഗുണം ചെയ്യും, പ്രത്യേകിച്ച് പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു.

രോഗപ്രതിരോധ ശേഷി

മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം, സിങ്ക്, ചെമ്പ്, മാംഗനീസ് തുടങ്ങിയ നിരവധി ധാതുക്കളാൽ സമ്പുഷ്ടമാണ് ഉലുവ വെള്ളം. ഇവ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളെ സഹായിക്കുന്നു. വിറ്റാമിൻ സി, തയാമിൻ (ബി 1), റൈബോഫ്ലേവിൻ (ബി 2), നിയാസിൻ (ബി 3), ബി 6, ഫോളേറ്റ് തുടങ്ങിയ വിറ്റാമിനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

ഹോർമോൺ സന്തുലിതാവസ്ഥ

ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ ഉലുവ വെള്ളം കുടിക്കുന്നത് വഴി സഹായകമാകും. ശരീര പ്രവർത്തനങ്ങൾക്ക് ഇത് നല്ലതാണ്. ഉലുവ വെള്ളം കരളിനും നല്ലതാണ്, മാത്രമല്ല ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ഒപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

വെറും വയറ്റിൽ ഉലുവ വെള്ളം

ദിവസവും രാവിലെ വെറും വയറ്റിൽ ഈ ഉലുവ വെള്ളം കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കും. പഞ്ചസാരയുടെ അളവ് കുറഞ്ഞാൽ ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഇത് ഗുണം ചെയ്യും. ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നതിനും ഇത് സഹായകരമാണ്.

ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ

രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ്, ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ ഉലുവ ചേർക്കുക. അത് രാത്രി മുഴുവൻ കുതിർക്കണം. രാവിലെ ഉണർന്ന ഉടനെ വെള്ളം അരിച്ചെടുത്ത് വെറും വയറ്റിൽ കുടിക്കുക. ആവശ്യമെങ്കിൽ ഉലുവ വച്ചരച്ച് കഴിക്കാം. ഇത് പതിവായി ചെയ്താൽ പ്രമേഹം നിയന്ത്രിക്കാം.

(നിരാകരണം: ഇവിടെ പങ്ക് വെച്ചിരിക്കുന്നത് പൊതുവായ വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്, ടീവി-9 ഇത് സ്ഥിരീകരിക്കുന്നില്ല, ഏത് തരത്തിലുള്ള ചികിത്സക്കും മുൻപ് വിദഗ്ധരുടെ നിർദ്ദേശം സ്വീകരിക്കുക)

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം