Persimmon fruit: സോഷ്യൽമീഡിയയിലെ പുതിയ താരോദയം… ഈ പഴമാണ് ഇപ്പോഴത്തെ സ്റ്റാർ

Health benefits of persimmon fruit: അസാധ്യമായ പോഷകസമൃദ്ധിയാണ് ഇതിന് ഈ പേര് നേടിക്കൊടുത്തത്. കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാണ് പെഴ്സിമണിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങൾ.

Persimmon fruit: സോഷ്യൽമീഡിയയിലെ പുതിയ താരോദയം... ഈ പഴമാണ് ഇപ്പോഴത്തെ സ്റ്റാർ

Health Benefits Of Persimmon Fruit

Published: 

08 Jan 2026 | 07:48 PM

സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സൂപ്പർ ഫുഡാണ് പെഴ്സിമൺ. രൂപത്തിൽ തക്കാളിയോട് സാമ്യമുള്ള ഈ മധുരഫലം പോഷകങ്ങളുടെ കലവറയാണ്. ‘ദൈവിക ഫലം’ എന്ന് അർത്ഥം വരുന്ന ഗ്രീക്ക് പദമായ ‘ഡയോസ്‌പൈറോസ്’എന്ന കുടുംബത്തിൽപ്പെട്ടതാണ് ഈ പഴം.

 

എന്തുകൊണ്ട് ‘ദൈവത്തിന്റെ ആഹാരം’?

 

അസാധ്യമായ പോഷകസമൃദ്ധിയാണ് ഇതിന് ഈ പേര് നേടിക്കൊടുത്തത്. കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാണ് പെഴ്സിമണിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങൾ. വിറ്റാമിൻ A, C, E, K കൂടാതെ തയമീൻ, റിബോഫ്ലവിൻ, നിയാസിൻ, മാംസ്യം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവയും ഇതിൽ ഉൾക്കൊള്ളുന്നു.

പ്രധാന ആരോഗ്യഗുണങ്ങൾ

 

  • ഇതിലെ കരോട്ടിനോയിഡുകളും ഫ്ലേവനോയിഡുകളും ധമനികളുടെ ആരോഗ്യം സംരക്ഷിക്കുന്നു. ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കാൻ ഇത് ഏറെ ഫലപ്രദമാണ്.
  • നാരുകളാൽ (Fiber) സമ്പന്നമായതിനാൽ മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പെഴ്സിമൺ സഹായിക്കുന്നു.
  • ഉയർന്ന ഫൈബർ സാന്നിധ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു. അതിനാൽ പ്രമേഹരോഗികൾക്കും ഇത് മിതമായ അളവിൽ കഴിക്കാം.
  • വിറ്റാമിൻ സി, എ എന്നിവ ധാരാളമുള്ളതിനാൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഇത് ശക്തിപ്പെടുത്തുന്നു.
  • അധികം പഴുക്കാത്ത കായയുടെ നീര് പനി, ചുമ എന്നിവ ശമിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

കഴിക്കേണ്ട രീതിയും മറ്റ് ഉപയോഗങ്ങളും

 

നന്നായി പഴുത്ത ശേഷം തൊലിയുരിഞ്ഞോ അല്ലാതെയോ നേരിട്ട് കഴിക്കാം. സലാഡുകൾ, ജ്യൂസ്, ഡെസേർട്ടുകൾ എന്നിവയിൽ ചേർക്കാവുന്നതാണ്. അധികം പഴുക്കാത്ത പെഴ്സിമണിൽ നിന്ന് ലഭിക്കുന്ന ‘ടാനിൻ’ ജപ്പാനിലെ പ്രശസ്തമായ ‘സാക്കെ’ എന്ന മദ്യം നിർമ്മിക്കാൻ ഉപയോഗിക്കാറുണ്ട്.

പാകമാകാത്ത പെഴ്സിമൺ കഴിച്ചാൽ വായിൽ ചെറിയൊരു ചവർപ്പ് അനുഭവപ്പെട്ടേക്കാം. അതിനാൽ നന്നായി പഴുത്ത ശേഷം കഴിക്കുന്നതാണ് ഉചിതം.

മയിൽപ്പീലി വച്ചാൽ വീട്ടിൽ പല്ലി വരില്ല... സത്യമാണോ, കാരണം
പച്ചമുളക് കേടുവരാതിരിക്കാൻ എന്താണ് വഴി? ഇത് ചെയ്യൂ
തക്കാളി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്..?
ശര്‍ക്കരയിലെ മായം എങ്ങനെ തിരിച്ചറിയാം?
Viral Video : നടുറോഡിൽ പൊരിഞ്ഞ അടി, റോഡ് മൊത്തം ബ്ലോക്കായി
അറസ്റ്റിലായ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിച്ചപ്പോൾ
തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ ദേവസ്വം ബോർഡ് പ്രസിഡൻ്റ്
അറസ്റ്റിലായ തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ