AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Parenting Tips: മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം? അവ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെ

How To Handle A Kid: കുട്ടികളോട് സംസാരിക്കാതെ ഇരിക്കരുത്. നിങ്ങൾ എത്ര വലിയ തിരക്കിലാണെങ്കിലും അല്പനേരം അവരുടെ വാക്കകൾക്ക് കാതോർക്കുക. അവരെ കേൾക്കാനും ശ്രദ്ധിക്കാനും ആളുണ്ടെന്ന തോന്നൽ കുട്ടികളിൽ കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ്.

Parenting Tips: മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം? അവ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെ
Parenting Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 06 May 2025 12:25 PM

ഒരു കുട്ടിയെ വളർത്തുക എന്നത് ഇന്നത്തെ കാലത്ത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. കുഞ്ഞ് ജനിക്കുമ്പോൾ മുതൽ മാതാപിതാക്കളുടെ ഉള്ളിലും ഒരു സ്വപ്നം വളരും. എന്നാൽ അതോടൊപ്പം തന്നെ അച്ഛനമ്മമാർ നേരിടുന്ന നിരവധി പ്രശ്നങ്ങളുമുണ്ട്. ചിലപ്പോൾ നിങ്ങളുടെ ശബ്ദം ഒന്ന് മാറിയാൽ അല്ലെങ്കിൽ ഒരു നോട്ടം പോലും രക്ഷാകർതൃത്വത്തെ ആശയക്കുഴപ്പത്തിലാഴ്ത്തിയേക്കാം. അത്തരത്തിൽ മാതാപിതാക്കൾ നേരിടുന്ന ചില വെല്ലുവിളികളും അവർ പോലും അറിയാതെ പോകുന്ന തെറ്റുകളും എന്തെല്ലാമെന്ന് നോക്കാം.

കുട്ടികളിൽ അനുസരണ വളരെ കുറവായിരിക്കും. എന്നാൽ ചിലർ മാതാപിതാക്കളെ ഭയന്ന് അനുസരണ കാട്ടാറുണ്ട്. അത്തരം പെരുമാറ്റം അവരെ ഭാവിയിൽ വൈകാരിക അകലം പാലിക്കുന്നതിലേക്ക് നയിച്ചേക്കാം. അതിനാൽ കഴിവതും തെറ്റുകൾ കുട്ടികളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുക. തെറ്റുകൾ മനസ്സിലാക്കി അവർ പെരുമാറുന്നതാണ് നല്ലത്. ഭയത്തിലൂടെയുള്ള പെരുമാറ്റം ഭാവിയിൽ ഒരുപാട് ദോഷം ചെയ്യുന്നതാണ്. കൂടാതെ സംഭാഷണങ്ങൾ കുട്ടികളിൽ ചുരുങ്ങി പോകാതെ ശ്രദ്ധിക്കണം.

സാധാരണ മാതാപിതാക്കൾ ചെയ്തുവരുന്ന ഒരു തെറ്റാണ് പരസ്യമായി കുട്ടികളെ തിരുത്തുക എന്നത്. അത് പലപ്പോഴും കുട്ടികളിൽ നാണക്കേടാണ് ഉണ്ടാക്കുന്നത്, അവർ കാര്യത്തിൻ്റെ ​ഗൗരവം മനസ്സിലാക്കണമെന്നില്ല. പരസ്യമായി കുട്ടിയെ ശകാരിക്കുമ്പോൾ അവർ അവരുടെ തെറ്റിനേക്കാൾ കൂടുതൽ അവർക്കുണ്ടായ നാണക്കേടിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാര്യങ്ങൾ ശാന്തമായും സ്വകാര്യമായും പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത്. ‌ഇത് ആത്മാഭിമാനത്തെ സംരക്ഷിക്കുക മാത്രമല്ല, അവർക്ക് നിങ്ങളോടുള്ള വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

അതുപോലെ കുട്ടികളെ പ്രശംസിക്കാൻ മടിക്കരുത്. അവർ ചെയ്യുന്ന അല്ലെങ്കിൽ നേടിയെടുക്കുന്ന ചെറിയൊരു വിജയത്തെയും പ്രശംസിക്കുന്നത് ആത്മവിശ്വാസം വളർത്താൻ നല്ല മാർ​ഗമാണ്. കുറ്റബോധം തോന്നാത്ത തരത്തിൽ അവരുടെ തെറ്റുകൾ തിരുത്താൻ ശ്രമിക്കുക. കുറ്റബോധം തോന്നിയാൽ അത് ആശയക്കുഴപ്പത്തിലേക്ക് നയിക്കുന്നു. വൈകാരിക സമ്മർദ്ദത്തേക്കാൾ വ്യക്തതയാണ് കൂടുതൽ വഴികാട്ടുന്നത്.

കുട്ടികളെ അമിതമായി ശകാരിക്കുകയോ അവർക്ക് നേരെ വലിയ ശബ്ദമുയർത്തുകയോ ചെയ്യുന്നത് അപകടമാണ്. സ്നേഹത്തോടെയുള്ള ഒരു തലോടലോ ചിരിയോ പോലും കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്ന മാർ​ഗങ്ങളാണ്. കൂടാതെ കുട്ടികളോട് സംസാരിക്കാതെ ഇരിക്കരുത്. നിങ്ങൾ എത്ര വലിയ തിരക്കിലാണെങ്കിലും അല്പനേരം അവരുടെ വാക്കകൾക്ക് കാതോർക്കുക. അവരെ കേൾക്കാനും ശ്രദ്ധിക്കാനും ആളുണ്ടെന്ന തോന്നൽ കുട്ടികളിൽ കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ്.