AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Muzhappilangad-Dharmadam Beach: പുതിയ മുഖച്ഛായയിൽ നമ്മുടെ സ്വന്തം മുഴപ്പിലങ്ങാട്-ധർമ്മടം ബീച്ച്; ഒരു ട്രിപ്പ് പോയാലോ

Muzhappilangad-Dharmadam Beach New Look: ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ്-ഇൻ ബീച്ചായ മുഴപ്പിലങ്ങാടിൻറെ വികസനം കേരളത്തിലെയും മലബാറിലെയും ടൂറിസത്തിന് ഒരു നാഴികകല്ലാണ്. മേഖലയിലേക്ക് ധാരാളം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് പുതിയ പദ്ധതികൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്.

Muzhappilangad-Dharmadam Beach: പുതിയ മുഖച്ഛായയിൽ നമ്മുടെ സ്വന്തം മുഴപ്പിലങ്ങാട്-ധർമ്മടം ബീച്ച്; ഒരു ട്രിപ്പ് പോയാലോ
Muzhappilangad Dharmadam BeachImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 06 May 2025 13:11 PM

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആറ് ഡ്രൈവ് ഇൻ ബീച്ചുകളിൽ ഒന്നാണ് കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് ധർമ്മടം ബീച്ച്. പഴയ ലുക്കെല്ലാം മാറി പുതിയ പ്രൗഢിയിലെത്തിയിരിക്കുകയാണ് ഈ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രം. കേരളത്തിലെ കണ്ണൂരിലെ തലശ്ശേരിയിൽ നിന്ന് 7 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് മുഴപ്പിലങ്ങാട് ബീച്ച്. പാരാഗ്ലൈഡിംഗ്, പാരാസെയിലിംഗ്, മൈക്രോലൈറ്റ് ഫ്ലൈറ്റുകൾ, പവർ ബോട്ടിംഗ് തുടങ്ങിയ കായിക വിനോദങ്ങൾ ആസ്വദിക്കാനും നിങ്ങൾക്ക് ഇവിടേക്ക് വരാം.

ഇപ്പോഴിതാ ബീച്ച് ടൂറിസത്തിൻ്റെ കൂടുതൽ സാധ്യതകൾ കണ്ടെത്തി നിരവധി പ്രവർത്തനങ്ങളാണ് കേരളത്തിൻറെ ടൂറിസം വകുപ്പ് മുഴപ്പിലങ്ങാട് ബീച്ചിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ്-ഇൻ ബീച്ചായ മുഴപ്പിലങ്ങാടിൻറെ വികസനം കേരളത്തിലെയും മലബാറിലെയും ടൂറിസത്തിന് ഒരു നാഴികകല്ലാണ്. മേഖലയിലേക്ക് ധാരാളം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് പുതിയ പദ്ധതികൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്.

മുഴപ്പിലങ്ങാട് ബീച്ച്, ധർമ്മടം ബീച്ച്, ധർമ്മടം ദ്വീപ് എന്നിങ്ങനെ മൂന്ന് ഭാ​ഗമായി തിരിച്ചാണ് വികസനം നടത്തിയിരിക്കുന്നത്. സ്വാഭാവികമായ പ്രകൃതി ഭംഗിയുള്ള ഈ ബീച്ചിലെ പുൽമേടുകൾ, മരങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവ ഏറെ സഞ്ചാരികളെ ഏറെ ആകർഷണീയമാണ്. ഒപ്പം തന്നെ പദ്ധതിയുടെ ഭാ​ഗമായി വിശാലമായ നടപ്പാത, ആകർഷണീയമായ ബീച്ച് ഫ്രണ്ട്, കുട്ടികൾക്കുള്ള കളിസ്ഥലം, ടോയ് ലറ്റുകൾ, കിയോസ്കുകൾ, നൈറ്റ് ലൈഫിനായി അലങ്കാരലൈറ്റുകൾ, ഷെയ്ഡ് സ്ട്രക്ചർ, ആകർഷണീയമായ ശിൽപങ്ങൾ എന്നിവയും സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. ട

മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള യാത്ര മലബാറിൻ്റെ രുചി ആസ്വദിക്കാനുള്ള ഒരു സുവർണാവസരം കൂടിയാണ്. കടൽ ഭക്ഷണങ്ങളും മലബാറിലെ പ്രത്യേക രുചികൂട്ടുകളും ആസ്വദിക്കാൻ പറ്റിയ ഇടമാണിത്. മേഖലയിലെ ടൂറിസം വളരുന്നതിനോടൊപ്പം പ്രദേശവാസികൾക്കും അതിൻ്റെ ​ഗുണം ലഭിക്കുന്നതാണ്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള എല്ലാ സൗകര്യങ്ങളും നിലവിൽ പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്.