Iron Deficiency: ക്ഷീണം മാറുന്നില്ല… എന്താണ് ചെയ്യേണ്ടത്? ഇരുമ്പിൻ്റെ അളവ് കുറയുന്നതോ കാരണം
Iron Deficiency Symptoms: യാതൊരു കാരണവുമില്ലാതെയുള്ള ക്ഷീണം നിസാരമല്ല. ഒരു വ്യക്തിയുടെ ഊർജ്ജ നില നിലനിർത്തുന്നതിൽ ഇരുമ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്ന ഘടകമാണ്. അതുകൊണ്ട് തന്നെ അവ കുറയുമ്പോൾ പലപ്പോഴും ക്ഷീണം അനുഭവപ്പെടാറുണ്ട്.
എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ല എന്ന് പറയുന്ന ഒട്ടേറെ ആളുകളുണ്ട്. എന്നാൽ ഈ ക്ഷീണത്തെ നിസാരമായി തള്ളികളയരുത്. ചില സാഹചര്യങ്ങളിൽ അതായത് കഠിനമായ ശാരീരികാദ്ധ്വാനം, ദീർഘദൂര യാത്രകൾ, രാത്രിയിൽ ഉറക്കമില്ലാതിരിക്കുക തുടങ്ങിയവ ക്ഷീണത്തിന് കാരണമായേക്കാം. എന്നാൽ യാതൊരു കാരണവുമില്ലാതെയുള്ള ക്ഷീണം നിസാരമല്ല. വിട്ടുമാറാത്ത ക്ഷീണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചില കാരണങ്ങളെക്കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്.
ഒരു വ്യക്തിയുടെ ഊർജ്ജ നില നിലനിർത്തുന്നതിൽ ഇരുമ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്ന ഘടകമാണ്. അതുകൊണ്ട് തന്നെ അവ കുറയുമ്പോൾ പലപ്പോഴും ക്ഷീണം അനുഭവപ്പെടാറുണ്ട്. അനസ്തേഷ്യോളജിസ്റ്റും ഇന്റർവെൻഷണൽ പെയിൻ മെഡിസിൻ സ്പെഷ്യലിസ്റ്റുമായ ഡോ. കുനാൽ സൂദാണ്, ഇരുമ്പിൻ്റെ കുറവും ക്ഷീണവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിങ്ങളോട് പറയുന്നത്.
ഇരുമ്പിൻ്റെ അളവ് കുറഞ്ഞാൽ
ഡോ. സൂദ് പറയുന്നതനുസരിച്ച്, ക്ഷീണം, മന്ദത അല്ലെങ്കിൽ ശരീരത്തിനാകെ ഊർജ്ജക്കുറവ് എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് ചിലപ്പോൾ ഇരുമ്പിന്റെ കുറവിന്റെ ലക്ഷണമായിരിക്കാം. ശരീരത്തിന് ഇരുമ്പ് വളരെ പ്രധാനമാണ്, കാരണം ഇത് ശരീരത്തിൽ ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ ആവശ്യമായ ഒന്നാണ്. ശരീരത്തിൽ ആവശ്യത്തിന് ഇരുമ്പ് ഇല്ലാതെ വരുമ്പോൾ, ചുവന്ന രക്താണുക്കളെ വഹിക്കുന്ന ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിഞ്ഞെന്ന് വരില്ല. അതിനാൽ ക്ഷീണം, ബലഹീനത, തലകറക്കം തുടങ്ങിയ അവസ്ഥകൾ നിങ്ങളെ ബാധിക്കുന്നു.
Also Read: നിങ്ങൾക്ക് തൈറോയ്ഡ് പ്രശ്നങ്ങളുണ്ടോ?…. എങ്കിൽ ഇതൊന്നും കഴിക്കരുത്
ആർത്തവും നീണ്ടുനിൽക്കുന്ന സ്ത്രീകൾ, ഗർഭിണികൾ, സസ്യാഹാരികൾ, ചില ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവരിലാണ് സാധാരണയായി ഇരുമ്പിന്റെ കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലായി കണ്ടുവരുന്നത്. കൃത്യമായ സമയത്ത് കണ്ടെത്തി വേണ്ട പരിചരണം നൽക്കിയില്ലെങ്കിൽ ഇരുമ്പിന്റെ കുറവ് വിളർച്ചയിലേക്ക് കടക്കുന്നു. അതാകട്ടെ അവസ്ഥ കൂടുതൽ വഷളാക്കുകയും ചെയ്യുന്നു.
പ്രതിരോധം
ഭക്ഷണത്തിൽ ഇരുമ്പിൻ്റെ അളവ് കൂടുതലായി ഉൾപ്പെടുത്തുന്നതിലൂടെ ഈ അവസ്ഥയെ ഒരു പരിധിവരെ നിങ്ങൾക്ക് തടയാനാകും.
സപ്ലിമെൻ്റുകളും ലഭിമാണ്. ഒരു ഡോക്ടറിനെ സമീച്ച ശേഷം മാത്രമെ സപ്ലിമെൻ്റുകൾ ഉപയോഗിക്കാവൂ.
കൂടാതെ നിരന്തരമായ ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ തീർച്ചയായും ഡോക്ടറിനെ സമീപിക്കാൻ മടിക്കരുത്.