Vitamin D: വിറ്റാമിൻ ഡി കുറവ് ഹൃദയത്തെ ബാധിക്കുമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ….

Vitamin D and Heart Health: വിറ്റാമിൻ ഡി യുടെ കുറവ് ഒറ്റയ്ക്ക് ഹൃദയരോഗങ്ങൾ ഉണ്ടാക്കുന്നില്ല. പകരം, അത് ഹൃദയാരോഗ്യത്തിന് അപകടകരമാകുന്ന മറ്റ് പല ഘടകങ്ങളെയും വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് വിദഗ്ധർ പറയുന്നു.

Vitamin D: വിറ്റാമിൻ ഡി കുറവ് ഹൃദയത്തെ ബാധിക്കുമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ....

Heart Health

Published: 

16 Nov 2025 12:53 PM

വിറ്റാമിൻ ഡി ആരോഗ്യത്തിന് ഏറെ അത്യന്താപേക്ഷിതമായ പോഷകമാണ് വിറ്റാമിൻ ഡി. എന്നാൽ, ഇവയുടെ കുറവ് ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നതാണ് പുതിയ റിപ്പോ‍ർട്ട്. വിറ്റാമിൻ ഡി യുടെ കുറവ് ഹൃദയത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് ഒരു വിദഗ്ദ്ധൻ വിശദീകരിക്കുന്നു.

 

ഹൃദയാഘാത സാധ്യത

വിറ്റാമിൻ ഡി യുടെ കുറവ് ഒറ്റയ്ക്ക് ഹൃദയരോഗങ്ങൾ ഉണ്ടാക്കുന്നില്ല. പകരം, അത് ഹൃദയാരോഗ്യത്തിന് അപകടകരമാകുന്ന മറ്റ് പല ഘടകങ്ങളെയും വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് വിദഗ്ധർ പറയുന്നു. വിറ്റാമിൻ ഡി, ശരീരത്തിലെ രക്തസമ്മർദ്ദവും ദ്രാവക സന്തുലിതാവസ്ഥയും നിയന്ത്രിക്കുന്ന റെനിൻ-ആൻജിയോടെൻസിൻ-ആൽഡോസ്റ്റീറോൺ സിസ്റ്റം (RAAS) എന്ന ഹോർമോൺ സംവിധാനത്തെ നിയന്ത്രിക്കുന്നു. എന്നാൽ വിറ്റാമിൻ ഡി യുടെ അളവ് കുറയുമ്പോൾ ഇത് തകരാറിലാവുകയും രക്തക്കുഴലുകൾ വലിഞ്ഞുമുറുകാനും രക്തസമ്മർദ്ദം വർദ്ധിക്കാനും കാരണമാകുകയും ചെയ്യുന്നു.

കൂടാതെ വിറ്റാമിൻ ഡി കുറയുന്നത്  വീക്കം വർദ്ധിക്കാനും ധമനികളിൽ തടസ്സമുണ്ടാകാനും കാരണമാകുന്നു. ഇത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതുപോലെ, കൊളസ്‌ട്രോളിൻ്റെ ശരിയായ മെറ്റബോളിസത്തിൽ വിറ്റാമിൻ ഡിക്ക് നിർണായകമായ പങ്കുണ്ട്. വിറ്റാമിൻ ഡി കുറയുമ്പോൾ, മോശം കൊളസ്‌ട്രോളിൻ്റെ അളവ് കൂടുന്നു.

ALSO READ: വീട്ടിൽ മുരിങ്ങയില ഉണ്ടോ? മുടി കൊഴിയുന്നെന്ന് ഇനി പറയരുത്!

വിറ്റാമിൻ ഡി എത്രത്തോളം ആവശ്യമാണ്?

ദേശീയ അക്കാദമി ഓഫ് മെഡിസിൻ ശുപാർശ ചെയ്യുന്നത് അനുസരിച്ച്, 1-നും 70-നും ഇടയിൽ പ്രായമുള്ളവർക്ക് പ്രതിദിനം 600 IU വിറ്റാമിൻ ഡി ആവശ്യമാണ്. 71 വയസ്സിനു മുകളിലുള്ളവർക്ക് 800 IU ആവശ്യമാണ്.

വിറ്റാമിൻ ഡി കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും ആവശ്യത്തിന് സൂര്യരശ്മി ഏൽക്കുന്നതിലൂടെയും വിറ്റാമിൻ ഡി യുടെ അളവ് നിലനിർത്താനും ഹൃദയത്തെ സംരക്ഷിക്കാനും സാധിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും