AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vitamin D: വിറ്റാമിൻ ഡി വെറുമൊരു വിറ്റാമിനല്ല, ഹൃദയത്തിൻ്റെ കാവൽക്കാരൻ; പഠനം പറയുന്നത്

Vitamin D And Heart Health: സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന ഈ വിറ്റാമിൻ അസ്ഥികളുടെ ആരോഗ്യത്തിന് മാത്രമല്ല, ഹൃദയത്തിൻ്റെ സുഗമമായ പ്രവർത്തനത്തിനും അത്യന്താപേക്ഷിതമാണെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ സപ്ലിമെൻ്റുകൾ കഴിക്കുന്ന എല്ലാവരിലും ഒരേപോലം ഫലം ലഭിക്കണമെന്നില്ല.

Vitamin D: വിറ്റാമിൻ ഡി വെറുമൊരു വിറ്റാമിനല്ല, ഹൃദയത്തിൻ്റെ കാവൽക്കാരൻ; പഠനം പറയുന്നത്
Vitamin DImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 04 Feb 2026 | 10:30 AM

വിറ്റാമിൻ ഡിയും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം ദീർഘകാലമായി വൈദ്യശാസ്ത്രലോകം ചർച്ച ചെയ്യുന്ന ഒന്നാണ്. സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന ഈ വിറ്റാമിൻ അസ്ഥികളുടെ ആരോഗ്യത്തിന് മാത്രമല്ല, ഹൃദയത്തിൻ്റെ സുഗമമായ പ്രവർത്തനത്തിനും അത്യന്താപേക്ഷിതമാണെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. വിറ്റാമിൻ ഡി എങ്ങനെയാണ് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നത് എന്നും, എന്തുകൊണ്ടാണ് ഇതിൻ്റെ ഫലം എല്ലാവരിലും ഒരുപോലെ ലഭിക്കാത്തത് എന്നും വിദ​ഗ്ധർ പറയുന്നത് നോക്കാം.

വിറ്റാമിൻ ഡി എങ്ങനെ ഹൃദയത്തെ സംരക്ഷിക്കുന്നു?

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു: വിറ്റാമിൻ ഡിയുടെ കുറവ് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്ന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. കൂടാതെ വിറ്റാമിൻ ഡി കൃത്യമായ അളവിൽ ശരീരത്തിലുണ്ടാകുന്നത് രക്തസമ്മർദ്ദം സാധാരണ നിലയിൽ നിലനിർത്താൻ സഹായിക്കുന്നു.

ധമനികളുടെ ആരോഗ്യം: രക്തധമനികളിൽ കൊഴുപ്പും മറ്റും അടിഞ്ഞുകൂടി തടസ്സമുണ്ടാകുന്നത് (Atherosclerosis) തടയാൻ വിറ്റാമിൻ ഡി വളരെയധികം സഹായിക്കുന്നു. കാരണം ധമനികൾക്ക് കൂടുതൽ ഇലാസ്തികത നൽകാൻ ഇത് ആവശ്യമാണ്.

വീക്കം കുറയ്ക്കുന്നു: ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്ന ശരീരത്തിലെ വീക്കം കുറയ്ക്കാൻ വിറ്റാമിൻ ഡിക്ക് പ്രത്യേക കഴിവുണ്ട്.

പ്രമേഹ നിയന്ത്രണം: ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ പ്രമേഹരോഗികളിലെ ഹൃദയാഘാത സാധ്യത കുറയ്ക്കാൻ വിറ്റാമിൻ ഡി സഹായിക്കുന്നു.

ALSO READ: മധുരം വേണം, തടിയും കൂടരുത്; ഈത്തപ്പഴമോ ശർക്കരയോ നിങ്ങളുടെ ഡയറ്റിന് ചേരുന്നത്?

ഫലങ്ങൾ എല്ലാവരിലും ഒരുപോലെയല്ല

വിറ്റാമിൻ ഡി ഹൃദയാരോഗ്യത്തിന് നല്ലതാണെങ്കിലും, സപ്ലിമെൻ്റുകൾ കഴിക്കുന്ന എല്ലാവരിലും ഒരേപോലം ഫലം ലഭിക്കണമെന്നില്ല. കാരണം വിറ്റാമിൻ ഡി തീരെ കുറവുള്ളവരിലാണ് സപ്ലിമെൻ്റുകൾ കഴിക്കുന്നതിലൂടെ മികച്ച ഫലം ലഭിക്കുന്നത്. എന്നാൽ നേരത്തെ തന്നെ നോർമൽ അളവിലുള്ളവർ അമിതമായി സപ്ലിമെൻ്റ കഴിക്കുന്നത് ഹൃദയത്തിന് പ്രത്യേകിച്ച് ഗുണമൊന്നും നൽകില്ല. കൂടാതെ ചിലരുടെ ശരീരം വിറ്റാമിൻ ഡിയെ ആഗിരണം ചെയ്യുന്ന രീതി ജനിതകപരമായി വ്യത്യസ്തമായിരിക്കും.

വ്യായാമം, ഭക്ഷണക്രമം, പുകവലി തുടങ്ങിയ ശീലങ്ങൾ വിറ്റാമിൻ ഡിയുടെ പ്രവർത്തനത്തെ വളരെയധികം സ്വാധീനിക്കുന്നു. അതുപോലെ വൃക്കരോഗങ്ങളോ ദഹനപ്രശ്നങ്ങളോ ഉള്ളവരിൽ വിറ്റാമിൻ ഡി ശരിയായി പ്രവർത്തിക്കണമെന്നില്ല. നിങ്ങൾ ദിവസവും 15-20 മിനിറ്റ് നേരം (രാവിലെ 10 നും 3 നും ഇടയിൽ) വെയിൽ കൊള്ളുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ സഹായിക്കും.

മുട്ടയുടെ മഞ്ഞ, കൊഴുപ്പുള്ള മത്സ്യങ്ങൾ (അയില, ചൂര), കൂൺ, പാൽ ഉൽപ്പന്നങ്ങൾ എന്നിവയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരു രക്തപരിശോധന നടത്തി നിങ്ങളുടെ ശരീരത്തിലെ അളവ് കൃത്യമായി മനസ്സിലാക്കിയ ശേഷവും മാത്രം സപ്ലിമെൻ്റുകൾ തിരഞ്ഞെടുക്കുക. വിറ്റാമിൻ ഡി ഹൃദയാരോഗ്യത്തിന് മികച്ചതാണെങ്കിലും ഇത് ഹൃദ്രോഗത്തിനുള്ള ഒരേയൊരു പ്രതിവിധിയായി കാണരുത്. കൃത്യമായ പരിശോധനയും ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള ചികിത്സയാണ് ഏറ്റവും പ്രധാനം.

 

Follow Us