Morning Sunlight: സൂര്യപ്രകാശം ഒഴിവാക്കല്ലേ! അതിരാവിലെ വെയിൽ കൊണ്ടില്ലെങ്കിൽ ശരീരത്തിന് സംഭവിക്കുന്നത്
Morning Sunlight Benefits: തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലപ്പോഴും രാത്രി വൈകി ഉറങ്ങിയും രാവിലെ വൈകി എഴുന്നേൽക്കുന്നതുമാണ് നമ്മുടെ ശീലം. അതുകൊണ്ട് തന്നെ പ്രഭാത സൂര്യൻ്റെ കിരണങ്ങൾ നമ്മൾ പലപ്പോഴും അവഗണിക്കാറുണ്ട്. സൂര്യപ്രകാശത്തിൽ നിന്ന് വൈറ്റമിൻ ഡി കിട്ടുമെന്ന് നമുക്ക് എല്ലാവർക്കും അറിയാം. അതിനപ്പുറം, ശരീരത്തിന് മൊത്തത്തിൽ ഗുണം നൽകുന്ന നിരവധി പ്രവർത്തനങ്ങളാണ് നടക്കുന്നത്.
അതിരാവിലെയുള്ള സൂര്യപ്രകാശത്തെ (Early Morning Sunlight) നിസാരമായി കാണരുത്. ശരിക്കും അത് പ്രകൃതി നൽകുന്ന ഏറ്റവും വലിയ ഔഷധമാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലപ്പോഴും രാത്രി വൈകി ഉറങ്ങിയും രാവിലെ വൈകി എഴുന്നേൽക്കുന്നതുമാണ് നമ്മുടെ ശീലം. അതുകൊണ്ട് തന്നെ പ്രഭാത സൂര്യൻ്റെ കിരണങ്ങൾ നമ്മൾ പലപ്പോഴും അവഗണിക്കാറുണ്ട്. സൂര്യപ്രകാശത്തിൽ നിന്ന് വൈറ്റമിൻ ഡി കിട്ടുമെന്ന് നമുക്ക് എല്ലാവർക്കും അറിയാം. അതിനപ്പുറം, ശരീരത്തിന് മൊത്തത്തിൽ ഗുണം നൽകുന്ന നിരവധി പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും
സൂര്യപ്രകാശം ചർമ്മത്തിൽ ഏൽക്കുമ്പോൾ നൈട്രിക് ഓക്സൈഡ് എന്ന ഘടകം രക്തത്തിലേക്ക് ഇറങ്ങിചെല്ലുന്നു. ഇത് രക്തധമനികളെ വികസിപ്പിക്കുകയും രക്തസമ്മർദ്ദം സ്വാഭാവികമായി കുറയ്ക്കുകയും ചെയ്യും. എന്നാൽ നിങ്ങൾ ഇത്തരത്തിൽ വെയിൽ ഏൽക്കാതിരുന്നാൽ, ഹൃദയസ്തംഭനത്തിനുള്ള സാധ്യത അടക്കം വർദ്ധിപ്പിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്.
ALSO READ: പ്രമേഹരോഗികൾക്ക് ഒരു ദിവസത്തേക്കു മാത്രം പായസം കുടിച്ചാൽ എന്ത് സംഭവിക്കും?
ഉറക്കമില്ലായ്മ
ഇന്ന് നേരിടുന്ന പ്രതിസന്ധിയാണ് ഉറക്കമില്ലായ്മ. രാവിലത്തെ വെയിൽ കൊണ്ടാൽ അതിനൊരു പരിഹാരമാകും. നമ്മുടെ ശരീരത്തിന് ഒരു ആന്തരിക ഘടികാരമുള്ളത് നമുക്കെല്ലാവർക്കും അറിയാം. രാവിലെ സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരം മെലാറ്റോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനം നിയന്ത്രിക്കുകയും രാത്രിയിൽ കൃത്യസമയത്ത് ഉറക്കം നൽകാൻ നിങ്ങളുടെ ശരീരത്തെ പാകപ്പെടുത്തുകയും ചെയ്യുന്നു. രാവിലെ വെയിൽ കൊണ്ടില്ലെങ്കിൽ രാത്രിയിൽ ഉറക്കത്തെ വരെ അത് കാര്യമായി ബാധിക്കുന്നു.
എല്ലുകളുടെ ബലക്ഷയം
പ്രായമായവരിൽ കാണുന്ന പ്രധാന പ്രശ്നങ്ങളാണ് എല്ലുകളുടെ ബലക്ഷയം. അതിനുള്ള പ്രധാന കാരണം ശരീരത്തിൽ കാൽസ്യത്തിൻ്റെ കുറവാണ്. നമ്മൾ കഴിക്കുന്ന ആഹാരത്തിൽ നിന്ന് കാൽസ്യം ആഗിരണം ചെയ്യാൻ ശരീരത്തിന് വൈറ്റമിൻ ഡി അത്യാവശ്യമാണ്. ഇതിൻ്റെ അഭാവം എല്ലുകളുടെ തേയ്മാനത്തിലേക്കും വിട്ടുമാറാത്ത ശരീര വേദനയ്ക്കും കാരണമായേക്കും. വൈറ്റമിൻ ഡി സപ്ലിമെൻ്റുകൾ എടുക്കുന്നതിനേക്കാൾ നല്ലത് രാവിലെയുള്ള ഈ സൂര്യപ്രകാശം ഏൽക്കുന്നതാണ്.
മാനസിക സമ്മർദ്ദവും വിഷാദവും
മാനസിക സമ്മർദ്ദവും വിഷാദവും ഉണ്ടോ? ഒന്ന് രാവിലെ എഴുന്നേറ്റ് വെയിൽ കൊണ്ടാൽ മതി. സന്തോഷം നൽകുന്ന ഹോർമോൺ ആയ സെറോടോണിൻ ഉത്പാദിപ്പിക്കാൻ സൂര്യപ്രകാശം വളരെ നല്ലതാണ്. വെയിൽ ഏൽക്കാത്തത് മാനസിക സമ്മർദ്ദം കൂട്ടുകയും അതിലൂടെ പലതരത്തിലുള്ള മാനസിക അസ്വസ്ഥത ഉണ്ടാക്കുകുയം ചെയ്യുന്നു.