AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

LSG vs RCB: പൊരുതാന്‍ പോലുമാകാതെ വീണ് ലഖ്‌നൗ; ആര്‍സിബിക്ക് തകര്‍പ്പന്‍ ജയം

Lucknow Super Giants vs Royal Challengers Bengaluru: ആര്‍സിബിയോട് കീഴടങ്ങി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ലഖ്‌നൗ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം ആര്‍സിബി അനായാസം മറികടന്നു. തീര്‍ത്തും നിരാശജനകമായ പ്രകടനമാണ് ലഖ്‌നൗ ബാറ്റര്‍മാര്‍ പുറത്തെടുത്തത്. നാലു പേര്‍ മാത്രമാണ് ലഖ്‌നൗ നിരയില്‍ രണ്ടക്കം കടന്നത്.

LSG vs RCB: പൊരുതാന്‍ പോലുമാകാതെ വീണ് ലഖ്‌നൗ; ആര്‍സിബിക്ക് തകര്‍പ്പന്‍ ജയം
ആര്‍സിബി താരങ്ങള്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Edited By: Jenish Thomas | Updated On: 25 Apr 2026 | 09:55 PM

ബെംഗളൂരു: ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താനാകാതെ ആര്‍സിബിയോട് അഞ്ച് വിക്കറ്റിന് കീഴടങ്ങി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ലഖ്‌നൗ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം ആര്‍സിബി 29 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. സ്‌കോര്‍: എല്‍എസ്ജി-20 ഓവറില്‍ ആറു വിക്കറ്റിന് 146, ആര്‍സിബി-15.1 ഓവറില്‍ അഞ്ച് വിക്കറ്റിന് 149. മുന്നിലുള്ളത് ചെറിയ വിജയലക്ഷ്യമായിരുന്നെങ്കിലും ആര്‍സിബിയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. അപകടകാരിയായ ഓപ്പണര്‍ ഫിള്‍ സാള്‍ട്ടിനെ രണ്ടാം ഓവറില്‍ പ്രിന്‍സ് യാദവ് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. എട്ടു പന്തില്‍ ഏഴു റണ്‍സായിരുന്നു സാള്‍ട്ടിന്റെ സമ്പാദ്യം.

ഇമ്പാക്ട് പ്ലയറായി ബാറ്റിങിന് എത്തിയ ഒരുവശത്ത് മികച്ച പ്രകടനവുമായി കളം നിറഞ്ഞെങ്കിലും, ആര്‍സിബിക്ക് മറുവശത്ത് വിക്കറ്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. വണ്‍ ഡൗണായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കല്‍ 11 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായി. അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ കോഹ്ലിയും പുറത്തായി. 34 പന്തില്‍ 49 റണ്‍സെടുത്ത കോഹ്ലി ആവേശ് ഖാന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു.

വിരാട് കോലിയുടെ ബാറ്റിങ്

രജത് പട്ടീദാര്‍-13 പന്തില്‍ 27, ജിതേഷ് ശര്‍മ-ഒമ്പത് പന്തില്‍ 23, ടിം ഡേവിഡ, റൊമാരിയോ ഷെപ്പേര്‍ഡ് (ഇരുവരും എട്ട് പന്തില്‍ 14 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ് പെട്ടെന്ന് കളി തീര്‍ത്തു. ലഖ്‌നൗവിനായി പ്രിന്‍സ് യാദവ് മൂന്നും, ആവേശ് ഖാന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ ആര്‍സിബി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തീര്‍ത്തും നിരാശജനകമായ പ്രകടനമാണ് ലഖ്‌നൗ ബാറ്റര്‍മാര്‍ പുറത്തെടുത്തത്. മിച്ചല്‍ മാര്‍ഷ് (32 പന്തില്‍ 40), മുകുല്‍ ചൗധരി (28 പന്തില്‍ 39), ആയുഷ് ബദോനി (24 പന്തില്‍ 38), ഐഡന്‍ മര്‍ക്രം (എട്ട് പന്തില്‍ 12) എന്നിവര്‍ മാത്രമാണ് ലഖ്‌നൗ നിരയില്‍ രണ്ടക്കം കടന്നത്.

Also Read: Nicholas Pooran: എന്നാലും പൂരന് എന്തുപറ്റി? മുന്‍ സീസണുകളിലെ നിഴല്‍ മാത്രം; തട്ടിയും മുട്ടിയും ബാറ്റിങ്‌

ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ ലഖ്‌നൗവിന് സാധിച്ചില്ല. നാലാം ഓവറില്‍ മര്‍ക്രമിന്റെ വിക്കറ്റാണ് ലഖ്‌നൗവിന് ആദ്യം നഷ്ടമായത്. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഋഷഭ് പന്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. പിന്നീട് പന്ത് ക്രീസിലേക്ക് മടങ്ങിയെത്തിയെങ്കിലും ആറു പന്തില്‍ ഒരു റണ്‍സെടുത്ത് പുറത്തായി.

നിക്കോളാസ് പൂരന്‍-ഏഴു പന്തില്‍ ഒന്ന്, അബ്ദുല്‍ സമദ്-രണ്ട് പന്തില്‍ പൂജ്യം, ജോര്‍ജ് ലിന്‍ഡെ-ഏഴു പന്തില്‍ ഏഴ്, മുഹമ്മദ് ഷമി-ഗോള്‍ഡന്‍ ഡക്ക്, ആവേശ് ഖാന്‍-രണ്ട് പന്തില്‍ ഒന്ന്, ദിഗ്വേശ് രഥി-പൂജ്യം നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ലഖ്‌നൗ ബാറ്റര്‍മാരുടെ പ്രകടനം. ആര്‍സിബിക്കു വേണ്ടി നാലു വിക്കറ്റ് വീഴ്ത്തിയ റാസിഖ് സലാം മികച്ച പ്രകടനം പുറത്തെടുത്തു. ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റും, ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റും, ജോഷ് ഹേസല്‍വുഡ് ഒരു വിക്കറ്റും സ്വന്തമാക്കി.

Follow Us