AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Aloe Vera: കറ്റാർ വാഴ ബാൽക്കണിയിൽ വളർത്താം, തഴച്ചുവളരാൻ ഇത്രയും ചെയ്താൽ മതി

Aloe Vera Gardening Tips: കറ്റാർ വാഴയുടെ ഗുണങ്ങൾ നിരവധിയാണ്. ഇന്ന് ഒട്ടുമിക്ക പേരും വീടുകളിൽ കറ്റാർ വാഴ ചെടി നട്ടിട്ടുണ്ട്. ചിലർ മണ്ണിൽ നേരിട്ട് നടുമ്പോൾ, മറ്റുചിലർ ബാൽക്കണിയിലാണ് വച്ചിട്ടുണ്ട്. കറ്റാർ വാഴയ്ക്ക് ധാരാളം വെള്ളം ആവശ്യമില്ല. ബാൽക്കണിയിൽ കറ്റാർ വാഴ തഴച്ചുവളരാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

Aloe Vera: കറ്റാർ വാഴ ബാൽക്കണിയിൽ വളർത്താം, തഴച്ചുവളരാൻ ഇത്രയും ചെയ്താൽ മതി
പ്രതീകാത്മക ചിത്രംImage Credit source: Penpak S./Moment/Getty Images
Nithya Vinu
Nithya Vinu | Published: 15 Apr 2026 | 12:13 PM

ആരോ​ഗ്യസംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറെ പ്രധാനപ്പെട്ട ഒരു ചെടിയാണ് കറ്റാർ വാഴ. ഇവയുടെ ​ഗുണങ്ങൾ നിരവധിയാണ്. ഇന്ന് ഒട്ടുമിക്ക പേരും വീടുകളിൽ കറ്റാർ വാഴ ചെടി നട്ടിട്ടുണ്ട്. ചിലർ മണ്ണിൽ നേരിട്ട് നടുമ്പോൾ, മറ്റുചിലർ ബാൽക്കണിയിലാണ് വച്ചിട്ടുണ്ട്. ബാൽക്കണിയിൽ കറ്റാർ വാഴ തഴച്ചുവളരാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

കറ്റാർ വാഴ നടുമ്പോൾ ശ്രദ്ധിക്കേണ്ടത്

കറ്റാർവാഴയുടെ വേരുകൾ വളരെ ആഴത്തിൽ പോകാറില്ല. അതിനാൽ അധികം ആഴമില്ലാത്തതും വീതിയുള്ളതുമായ ചെടി ചട്ടി തിരഞ്ഞെടുക്കുക. ടെറാക്കോട്ട ചട്ടികൾ ഉപയോഗിക്കുന്നത് അധികമുള്ള ഈർപ്പം വലിച്ചെടുക്കാൻ സഹായിക്കുന്നതാണ്. ചട്ടിയിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ അടിയിൽ സുഷിരങ്ങൾ ഇട്ടുകൊടുക്കാനും മറക്കരുത്.

അനുയോജ്യമായ മണ്ണ് തയ്യാറാക്കുക എന്നതാണ് അടുത്ത സ്റ്റെപ്പ്. സാധാരണ മണ്ണും മണലും കലർന്ന മിശ്രിതവും കടയിൽ നിന്ന് വാങ്ങിയ കാക്റ്റസ് മിക്സും ഉപയോ​ഗിക്കാവുന്നതാണ്. കറ്റാർ വാഴയ്ക്ക് നേരിട്ടല്ലാത്ത സൂര്യപ്രകാശം ആണ് നല്ലത്. കഠിനമായി വെയിലേൽക്കുന്നത് കരിഞ്ഞുപോകാൻ കാരണമായേക്കും.

അതുപോലെ നനയ്ക്കുമ്പോഴും ശ്രദ്ധിക്കുക. കറ്റാർ വാഴയ്ക്ക് ധാരാളം വെള്ളം ആവശ്യമില്ല. ചട്ടിയിലെ മണ്ണ് പൂർണ്ണമായും ഉണങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം അടുത്ത തവണ നനയ്ക്കുക. അധികം വളം ആവശ്യമില്ല. വർഷത്തിലൊരിക്കൽ മാത്രം ജൈവവളം നൽകിയാൽ മതിയാകും.

Follow Us