മുട്ടത്തോട് കൊണ്ട് ചോക്കോ? കളയുന്നതിന് മുമ്പ് ഇങ്ങനെ ചെയ്യൂ…
How to make sidewalk chalk from eggshells: ഗാർഡനിലെ ലുക്ക് മാറ്റാനും ചെടികൾക്ക് വേണ്ടിയുള്ള വളമായും പലരും മുട്ടത്തോട് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് ഉപയോഗിച്ച് ചോക്ക് ഉണ്ടാക്കാൻ സാധിക്കുമെന്ന് അറിയാമോ? ഗ്രോ വിത്ത് ജെസ്റ്റി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ആ വിദ്യ പരിചയപ്പെടാം....
അവശിഷ്ടങ്ങളെന്ന് വലിച്ചെറിയുന്ന പലതും നമുക്ക് വിവിധ തരത്തിൽ പ്രയോജനപ്പെടാറുണ്ട്. അക്കൂട്ടത്തിൽപെട്ടതാണ് മുട്ടത്തോടും. ഗാർഡനിലെ ലുക്ക് മാറ്റാനും ചെടികൾക്ക് വേണ്ടിയുള്ള വളമായും പലരും മുട്ടത്തോട് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് ഉപയോഗിച്ച് ചോക്ക് ഉണ്ടാക്കാൻ സാധിക്കുമെന്ന് അറിയാമോ? ഗ്രോ വിത്ത് ജെസ്റ്റി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ആ വിദ്യ പരിചയപ്പെടാം….
മുട്ടത്തോട് കൊണ്ട് ചോക്ക് നിർമ്മിക്കാം
ആവശ്യമായ സാധനങ്ങൾ
- മുട്ടത്തോടുകൾ (നന്നായി കഴുകി ഉണക്കിയത്)
- ഗോതമ്പ് മാവ് അല്ലെങ്കിൽ മൈദ (1 ടീസ്പൂൺ)
- ചൂടുവെള്ളം (1 ടീസ്പൂൺ)
- ഫുഡ് കളർ (ആവശ്യമെങ്കിൽ മാത്രം)
ALSO READ: തേങ്ങ ഫ്രിഡ്ജിൽ വെച്ചിട്ടും കറുത്തുപോകുന്നോ? മാസങ്ങളോളം സൂക്ഷിക്കാനുള്ള ടിപ്പ്
നിർമ്മിക്കുന്ന വിധം
- അടുക്കളയിലെ ആവശ്യത്തിന് ശേഷം മുട്ടത്തോടുകൾ ശേഖരിച്ച് സൂക്ഷിക്കുക.
- മുട്ടത്തോടുകൾ നന്നായി കഴുകി അതിനുള്ളിലെ നേർത്ത പാട നീക്കം ചെയ്യാൻ മറക്കരുത്.
- നിറയെ ആകുമ്പോൾ സൂക്ഷിച്ചുവെച്ച ഈ മുട്ടത്തോടുകൾ 3 മുതൽ 5 ദിവസം വരെ വെയിലത്ത് വച്ച് ഉണക്കുക.
- ഉണങ്ങിയ മുട്ടത്തോടുകൾ മിക്സിയിലോ ഉരലിലോ ഇട്ട് തരിയില്ലാതെ നന്നായി പൊടിച്ചെടുക്കുക.
- ഒരു പാത്രത്തിൽ 1 ടീസ്പൂൺ മുട്ടത്തോട് പൊടിയും 1 ടീസ്പൂൺ മാവും എടുക്കുക. അ
- തിലേക്ക് 1 ടീസ്പൂൺ ചൂടുവെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുക. നി
- റമുള്ള ചോക്ക് വേണമെങ്കിൽ ഇഷ്ടമുള്ള ഫുഡ് കളർ ചേർക്കാം.
- അതേസമയം, മുളക് പൊടിയോ മഞ്ഞളോ പോലുള്ള ചേരുവകളും സ്വാഭാവിക കളർ പിഗ്മെന്റുകളായി ഉപയോഗിക്കാവുന്നതാണ്.
- കുഴച്ചെടുത്ത മിശ്രിതം ഉരുട്ടി ചോക്കിന്റെ ആകൃതിയിലാക്കുക.
- ടിഷ്യൂ പേപ്പറിലോ ബെക്കിങ് പേപ്പറിലോ ചുരുട്ടി വെക്കുന്നത് എളുപ്പമായിരിക്കും.
- ഇത് 3 മുതൽ 5 ദിവസം വരെ തണലത്തോ വെയിലത്തോ വെച്ച് നന്നായി ഉണങ്ങാൻ അനുവദിക്കുക.
- പൂർണ്ണമായും ഉറച്ചതിനു ശേഷം വരയ്ക്കാനായി ഉപയോഗിക്കാവുന്നതാണ്.
സോഷ്യൽ മീഡിയ പോസ്റ്റ്
View this post on Instagram
English Summary:
Eggshells can be upcycled into eco-friendly sidewalk chalk using simple household ingredients. The process involves drying eggshells for about 3–5 days, grinding them into a fine powder, and combining the powder with flour, hot water and natural pigments