Easter 2026: പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും പുണ്യദിനം; പ്രിയപ്പെട്ടവർക്ക് ഈസ്റ്റർ ആശംസകൾ നേരാം

Easter 2026 Wishes: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഏപ്രിൽ 5ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ പുണ്യദിനത്തിൽ, സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്‌റ്റർ ദിനത്തിൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ആശംസകൾ കൈമാറിയാലോ .... ഈസ്റ്റർ സന്ദേശങ്ങളും വാക്യങ്ങളും ഇതാ ...

Easter 2026: പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും പുണ്യദിനം; പ്രിയപ്പെട്ടവർക്ക് ഈസ്റ്റർ ആശംസകൾ നേരാം

Easter 2026

Updated On: 

04 Apr 2026 | 01:41 PM

മനുഷ്യരുടെ പാപമോചനത്തിനായി കാൽവരിയിൽ യാ​ഗമായി, മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ ക്രിസ്തു… ആ നല്ല സ്നേഹത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഏപ്രിൽ 5ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ ഈ പുണ്യദിനത്തിൽ, സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്‌റ്റർ ദിനത്തിൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ആശംസകൾ കൈമാറിയാലോ….

ഈസ്റ്റർ ആശംസകൾ

പ്രത്യാശയും സ്നേഹവും സമാധാനവും നിറഞ്ഞ ഒരു സന്തോഷകരമായ ഈസ്റ്റർ ആശംസിക്കുന്നു

ഈ ഈസ്റ്റർ നിങ്ങളുടെ ജീവിതത്തിൽ പുതിയ തുടക്കങ്ങളും സന്തോഷവും കൊണ്ടുവരട്ടെ, ഹാപ്പി ഈസ്റ്റർ

ഈസ്റ്ററിന്റെ ചൈതന്യം നിങ്ങളുടെ വിശ്വാസത്തെ പുതുക്കുകയും നിങ്ങൾക്ക് സമാധാനം നൽകുകയും ചെയ്യട്ടെ…

സ്നേഹവും പ്രതീക്ഷയും നിറഞ്ഞ ഒരു സന്തോഷകരമായ ഈസ്റ്റർ ആശംസിക്കുന്നു, ഹാപ്പി ഈസ്റ്റർ

ത്യാ​ഗത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായ ഉയിർപ്പ് തിരുനാൾ ആശംസകൾ

ഈസ്റ്ററുമായി ബന്ധപ്പെട്ട വേദവാക്യങ്ങൾ

”യേശു അവളോടു: “ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും”- യോഹന്നാൻ 11:25

“അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു, അവൻ കിടന്ന സ്ഥലം വന്നു കാണുവിൻ”- മത്തായി 28:6

”നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു? അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു.” – ലൂക്കോസ് 24: 5 -6

”ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?” – 1 കൊരിന്ത്യർ 15: 55

Follow Us
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ