AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Rose Water: റോസ് വാട്ടർ എടുത്തോളൂ, ചർമ്മകാന്തിക്ക് വേറെ പരീക്ഷണങ്ങളൊന്നും വേണ്ട

Rose Water For Skin Care: വെറുമൊരു റോസ് വാട്ടർ ഉപയോ​ഗിച്ച് മുഖത്തെ പാടുകൾ മാറ്റാനും ചർമ്മ സൗ​ന്ദര്യം സംരക്ഷിക്കാനും സാധിക്കും. സൗന്ദര്യ സംരക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് റോസ് വാട്ടർ. എല്ലാ തരം ചർമ്മക്കാർക്കും അനുയോജ്യമായ രീതിയിൽ റോസ് വാട്ടർ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് അറിഞ്ഞാലോ...

Rose Water: റോസ് വാട്ടർ എടുത്തോളൂ, ചർമ്മകാന്തിക്ക് വേറെ പരീക്ഷണങ്ങളൊന്നും വേണ്ട
Rose WaterImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 04 Apr 2026 | 12:40 PM

മുഖക്കുരുവും പാടുകളുമെല്ലാം എന്നും നിങ്ങളുടെ സൗന്ദര്യത്തിന് വെല്ലുവിളിയാണ്. അത് പരിഹരിക്കാനായി വിവിധ സൗന്ദര്യവർദ്ധക വസ്തുക്കളും ഉപയോ​ഗിക്കാറുണ്ട്. പക്ഷേ, പലപ്പോഴും അവ വിപരീത ഫലമാകും നൽകുന്നത്. എന്നാൽ വെറുമൊരു റോസ് വാട്ടർ ഉപയോ​ഗിച്ച് ഇവയ്ക്ക് എങ്ങനെ പരിഹാരം കാണാൻ സാധിക്കും. സൗന്ദര്യ സംരക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് റോസ് വാട്ടർ. എല്ലാ തരം ചർമ്മക്കാർക്കും അനുയോജ്യമായ രീതിയിൽ റോസ് വാട്ടർ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് അറിഞ്ഞാലോ…

റോസ് വാട്ടർ ഉപയോ​ഗിക്കേണ്ടത്

മുഖം നന്നായി കഴുകിയ ശേഷം ഒരു കോട്ടൺ ബോൾ ഉപയോ​ഗിച്ച് റോസ് വാട്ടർ മുഖത്ത് പുരട്ടാം. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കാനും മുഖത്തെ അധികമായ എണ്ണമയം നീക്കാം ചെയ്യാനും സഹായിക്കും.

അതുപോലെ ടലമാവ്, മുൾട്ടാണി മിട്ടി അല്ലെങ്കിൽ ചന്ദനം തുടങ്ങിയ ഫേസ് പാക്കുകൾ കുഴയ്ക്കാൻ വെള്ളത്തിന് പകരം റോസ് വാട്ടർ ഉപയോഗിക്കാവുന്നതാണ്.

ALSO READ: പാർലറിൽ പോകേണ്ട, തക്കാളിയും പഞ്ചസാരയുമുണ്ടോ… കരിവാളിപ്പും ബ്ലാക് ഹെഡ്സും മാറി മുഖം തിളങ്ങും

തണുപ്പിച്ച റോസ് വാട്ടറിൽ മുക്കിയ കോട്ടൺ പാഡുകൾ കണ്ണിന് മുകളിൽ 10-15 മിനിറ്റ് വയ്ക്കുന്നത് നല്ലതാണ്. ഇത് കണ്ണിന് താഴെയുള്ള കറുപ്പ് നിറം കുറയ്ക്കാനും കണ്ണുകൾക്ക് കുളിർമ നൽകാനും സഹായിക്കും.

ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും റോസ് വാട്ടർ ഉപയോ​ഗിക്കാം. ഒരു സ്പ്രേ ബോട്ടിലിൽ റോസ് വാട്ടർ നിറച്ച് സൂക്ഷിക്കുക. യാത്ര കഴിഞ്ഞു വരുമ്പോഴോ വെയിലേറ്റു വാടുമ്പോഴോ മുഖത്ത് സ്പ്രേ ചെയ്യുന്നത് ചർമ്മത്തിന് നല്ലതാണ്.

കെമിക്കലുകൾ നിറഞ്ഞ മേക്കപ്പ് റിമൂവറുകൾക്ക് പകരവും റോസ് വാട്ടർ ഉപയോഗിക്കാം. ഇതിനായി കുറച്ച് തുള്ളി വെളിച്ചെണ്ണയും റോസ് വാട്ടറും കലർത്താവുന്നതാണ്.

Follow Us