Unhealthy Eating Habit: 20 രൂപയുടെ സമൂസ തിന്നാൽ 3 ലക്ഷത്തിന്റെ ആൻജിയോപ്ലാസ്റ്റി സ്വന്തമാക്കാം; ഈ ശീലങ്ങൾ അനാരോഗ്യകരമെന്ന് മുന്നറിയിപ്പ്
Warning these foods are Unhealthy: 20 രൂപയുടെ സമൂസ ഒരു വർഷം 300 തവണയായി 15 വർഷം കഴിക്കുന്നത് ഏകദേശം 90000 രൂപയാകും. അത് താങ്ങാനാവുന്ന ഒരു തുകായായി തോന്നുമെങ്കിലും അതിന്റെ ഫലമായി വരുന്ന ഹൃദയ രോഗങ്ങളും അതിനുവേണ്ട ആൻജിയോപ്ലാസി പോലുള്ള ചിലവേറിയ മെഡിക്കൽ ചിലവുകളും നിങ്ങൾക്ക് താങ്ങാൻ ആകില്ല എന്നാണ് അദ്ദേഹം പറയുന്നത്.
എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമാണ് സമൂസ. സന്തോഷവേളകൾ കൂടുതൽ ആനന്ദകരമാക്കാൻ ചായക്കൊപ്പം ഒരു സമൂസ എന്നതാണ് ഇപ്പോഴത്തെ ഒരു ട്രെൻഡ്. ആള് ഇത്തിരി കുഞ്ഞൻ ആണെങ്കിലും പതിവായി കഴിക്കുന്നത് വലിയ വില നൽകേണ്ടി വരും എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കാർഡിയോളജിസ്റ്റ് ദിവസേന നാം കഴിക്കുന്ന 20 രൂപ വിലയുള്ള സമൂസയെ മൂന്ന് ലക്ഷം വിലമതിക്കുന്ന ആൻജിയോപ്ലാസ്റ്റിയുമായി താരതമ്യം ചെയ്ത ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
ഒന്നല്ലേ ഉള്ളൂ എന്ന് കരുതി നാം പതിവായും പലപ്പോഴായും ചെയ്യുന്ന ചില കാര്യങ്ങൾക്ക് വലിയ വില നൽകേണ്ടി വരും എന്നാണ് ഈ പോസ്റ്റിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. ഡോക്ടർ ശൈലേഷ് സിംഗാണ് സമൂസ പോലുള്ള വറുത്ത ഭക്ഷണങ്ങൾ പതിവായി കഴിക്കുമ്പോൾ ഉണ്ടാകുന്ന അനാരോഗ്യത്തെക്കുറിച്ച് പോസ്റ്റ് പങ്കുവെച്ചത്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ആദ്യം ബാധിക്കുന്നത് നമ്മളുടെ ഹൃദയത്തെ ആണ് എന്നാണ് അദ്ദേഹം പറയുന്നത്. ഇന്ന് വ്യായാമവും ഭക്ഷണക്രമവും പാലിക്കുന്നത് അവഗണിച്ചാൽ പിന്നീട് അത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ALSO READ: ഹൃദയം ഉഷാറാകും കൊഴുപ്പ് കത്തിക്കും…! ഈ 5 പാനീയങ്ങൾ പതിവാക്കൂ
ചെറുതെന്ന് കരുതി നാം കഴിക്കുന്ന ഭക്ഷണങ്ങൾ ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നതിന്റെ ലളിതമായ ഒരു മുന്നറിയിപ്പായിരുന്നു ഡോക്ടർ പങ്കുവെച്ചത്. 20 രൂപയുടെ സമൂസ ഒരു വർഷം 300 തവണയായി 15 വർഷം കഴിക്കുന്നത് ഏകദേശം 90000 രൂപയാകും. അത് താങ്ങാനാവുന്ന ഒരു തുകായായി തോന്നുമെങ്കിലും അതിന്റെ ഫലമായി വരുന്ന ഹൃദയ രോഗങ്ങളും അതിനുവേണ്ട ആൻജിയോപ്ലാസി പോലുള്ള ചിലവേറിയ മെഡിക്കൽ ചിലവുകളും നിങ്ങൾക്ക് താങ്ങാൻ ആകില്ല എന്നാണ് അദ്ദേഹം പറയുന്നത്.
വറുത്ത ഭക്ഷണങ്ങൾ ദീർഘകാലം കഴിക്കുന്നത് ഹൃദയാരോഗ്യത്തെ വളരെ മോശമായി ബാധിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് നമ്മുടെ ഹൃദയധമനികളിൽ കൊഴുപ്പടിഞ്ഞു കൂടാൻ കാരണമാവുകയും ഹൃദ്രോഗം, രക്താദിമർദ്ദം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. രുചികരമായ ഭക്ഷണങ്ങൾ താൽക്കാലിക സന്തോഷം നൽകിയേക്കാം എന്നാൽ ആരോഗ്യകരമായ ഭക്ഷണം അവഗണിക്കുന്നത് ഭാവിയിൽ മാറ്റാനാവാത്ത ഹൃദയരോഗങ്ങൾക്കും സാമ്പത്തിക ഞെരുക്കങ്ങൾക്കും കാരണമാകും എന്നും ജോകടർ തന്റെ പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചു.