IRCTC Pay Later: പണമില്ലെങ്കിൽ വേണ്ട… ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം; എന്താണ് ഐആർസിടിസി പേ ലേറ്റർ?
What Is IRCTC Pay Later Feature: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് 14 ദിവസത്തിനുള്ളിൽ മുഴുവൻ പണവും ഓൺലൈനായി അടയ്ക്കേണ്ടതാണ്. ഈ സമയപരിധി കഴിഞ്ഞാണ് പണം അടക്കുന്നതെങ്കിൽ 3.5 ശതമാനം സേവന നിരക്ക് കൂടുതൽ നിങ്ങൾ നൽകേണ്ടിവരുമെന്നത് പ്രത്യേകം ശ്രദ്ധിക്കണം.
രാജ്യത്ത് കൂടുതൽ ആളുകളുടെ ഗതാഗത മാർഗമായതിനാൽ തന്നെ യാത്രക്കാരുടെ സൗകര്യത്തിനായി റെയിൽവേ ഇടയ്ക്കിടെ ചില മാറ്റങ്ങളും കൊണ്ടുവരാറുണ്ട്. അത്തരത്തിൽ അടുത്തിടെ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻ്റ് ടൂർ കോർപ്പറേഷൻ (ഐആർസിടിസി), നിൽ വന്ന ഒരു മാറ്റമാണ് സഞ്ചാരികളുടെ മനം കവർന്നിരിക്കുന്നത്. ട്രാവൽ നൗ പേ ലേറ്റർ (Travel Now Pay Later -TNPL) എന്ന സംവിധാനമാണ് ഐആർസിടിസി ഒരുക്കിയിരിക്കുന്നത്.
ബുക്ക് ചെയ്യുന്ന സമയത്ത് കൈയ്യിൽ പണമില്ലെങ്കിലും യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. പിന്നീട് രണ്ടാഴ്ച്ച വരെ പണമടയ്ക്കാൻ സമയം അനുവദിക്കുകയും ചെയ്യുന്നു. സാധാരണക്കാർക്ക് ഏറ്റവും സൗകര്യപ്രദമായ മാർഗമാണ് റെയിൽവേ ഒരുക്കിയിരിക്കുന്നത്.
Also Read: കുറഞ്ഞ ചിലവിൽ കൂടുതൽ സ്ഥലം കാണാം … നവംബറിലെ കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം
എങ്ങനെ ഉപയോഗിക്കാം?
ആദ്യം നിങ്ങളുടെ IRCTC അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
യാത്രാ തീയതിയും നിങ്ങൾക്ക് പോകേണ്ട സ്ഥലത്തേക്കുള്ള ട്രെയിനും തിരഞ്ഞെടുക്കുക.
നിങ്ങളുടെ ആവശ്യമായ വിശദവിവരങ്ങൾ നൽകുക.
തുടർന്ന് വരുന്ന പേജിൽ യാത്രക്കാരന്റെ വിവരങ്ങളും കാപ്ച്ച കോഡും നൽകി, സബ്മിറ്റ് ചെയ്യുക.
പിന്നീട് പണമടയ്ക്കാനുള്ള പേജ് തുറന്നുവരും.
നെറ്റ് ബാങ്കിംഗ് പോലുള്ള പേയ്‌മെൻ്റ് ഓപ്ഷനുകൾ കാണാൻ സാധിക്കും.
ഈ സമയം പേ ലേറ്റർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
പേ ലേറ്റർ ഓപ്ഷൻ ഉപയോഗിക്കുന്നതിന്, രജിസ്ട്രേഷനായി ആദ്യം www.epaylater.in സന്ദർശിക്കുക.
ബുക്കിംഗ് പൂർത്തിയാക്കുക.
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് 14 ദിവസത്തിനുള്ളിൽ മുഴുവൻ പണവും ഓൺലൈനായി അടയ്ക്കേണ്ടതാണ്. ഈ സമയപരിധി കഴിഞ്ഞാണ് പണം അടക്കുന്നതെങ്കിൽ 3.5 ശതമാനം സേവന നിരക്ക് കൂടുതൽ നിങ്ങൾ നൽകേണ്ടിവരുമെന്നത് പ്രത്യേകം ശ്രദ്ധിക്കണം. പറഞ്ഞിരിക്കുന്ന കാലയളവിൽ കൃത്യമായി പണമടയ്ക്കുന്നവർക്ക് അധിക നിരക്കുകളൊന്നും നൽകേണ്ടതില്ല.