Effective Ways to Remove Musty Odours: മഴ തുടങ്ങിയാൽ വീടിനുള്ളിൽ ദുർഗന്ധമുണ്ടോ? പരിഹാരമുണ്ട്
Effective Ways to Remove Musty Odours : വീടിനുള്ളിലേക്ക് വായു പ്രവഹനം, സൂര്യപ്രകാശം എന്നിവ എത്തിക്കാൻ ശ്രമിക്കണം. എന്നാൽ മഴക്കാലത്ത് ഇത് പലപ്പോഴും സാധ്യമാവാത്തതിനാൽ, ചില പരിഹാരങ്ങൾ
മഴക്കാലമായാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ഒന്നാം മുറിക്കുള്ളിലെ ദുർഗന്ധം. ഈർപ്പം വർധിക്കുമ്പോൾ ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. ചില ഘട്ടങ്ങളിൽ ഈ ദുർഗന്ധം മാറാൻ മഴക്കാലം അവസാനിക്കാനായി കാത്തിരിക്കേണ്ടി വരും. എന്നാൽ ഇനി അത് വേണ്ട മഴക്കാലത്ത് തന്നെ വീടിനുള്ളിൽ ഉണ്ടാകുന്ന ദുർഗന്ധം മാറ്റാനുള്ള ചില ലളിതമായ വഴികൾ ഉണ്ട്. അവ എന്താണെന്ന് പരിശോധിക്കാം:
വായു സഞ്ചാരം ഉറപ്പാക്കുക
മഴ നനയാതെ ജനലുകൾ തുറന്നിടുക. ശുദ്ധവായുവും സൂര്യപ്രകാശവും മുറിക്കുള്ളിലേക്ക് കടത്തിവിടുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കും. ആവശ്യമെങ്കിൽ, ഫാനുകൾ ഉപയോഗിച്ച് മുറിയിൽ വായു സഞ്ചാരം കൂട്ടാം.
ബേക്കിംഗ് സോഡ ഉപയോഗിക്കുക
ബേക്കിംഗ് സോഡ ദുർഗന്ധം വലിച്ചെടുക്കാൻ സഹായിക്കും. ദുർഗന്ധമുള്ള ഭാഗങ്ങളിൽ അല്പം ബേക്കിംഗ് സോഡ വിതറുക. ഒരു ചെറിയ പാത്രത്തിൽ ബേക്കിംഗ് സോഡ എടുത്ത് മുറിക്കുള്ളിൽ വെക്കുന്നത് ഈർപ്പം വലിച്ചെടുക്കാനും ദുർഗന്ധം ഇല്ലാതാക്കാനും സഹായിക്കും.
വിനാഗിരി ഉപയോഗിക്കുക
വിനാഗിരിക്ക് അണുക്കളെ നശിപ്പിക്കാനും ദുർഗന്ധം മാറ്റാനും കഴിയും. അല്പം വെള്ളത്തിൽ വൈറ്റ് വിനാഗിരി കലർത്തി ഒരു പാത്രത്തിൽ മുറിയിൽ വയ്ക്കുക.
പ്രകൃതിദത്ത സുഗന്ധങ്ങൾ ഉപയോഗിക്കുക
കൃത്രിമ റൂം ഫ്രഷ്നറുകൾക്ക് പകരം പ്രകൃതിദത്തമായവ ഉപയോഗിക്കാം. ഒരു സ്‌പ്രേ ബോട്ടിലിൽ വെള്ളമെടുത്ത് അതിൽ അഞ്ചോ ആറോ തുള്ളി ലാവെൻഡർ അല്ലെങ്കിൽ ലെമൺ ഓയിൽ ചേർത്ത് റൂം ഫ്രഷ്നറായി ഉപയോഗിക്കുക.
തുണികൾ വൃത്തിയാക്കുക
നനഞ്ഞ തുണികളും കർട്ടനുകളും ദുർഗന്ധത്തിന് കാരണമാകും. കർട്ടനുകളും തലയിണക്കവറുകളും ഇടയ്ക്കിടെ വൃത്തിയാക്കുക. കഴുകിയ തുണികൾ നന്നായി ഉണങ്ങിയ ശേഷം മാത്രം മുറിക്കുള്ളിൽ വയ്ക്കുക.