Fake Wedding: കല്യാണത്തോട് താൽപര്യമില്ല, പക്ഷേ വെഡ്ഡിങ് വൈബ് വേണം; ട്രെന്റായി ഫേക്ക് വെഡ്ഡിങ്
Fake Wedding Concept: പന്തലും മണ്ഡപവും ഡാൻസും പാട്ടും ഒക്കെയുള്ളൊരു വിവാഹ ആഘോഷം, പക്ഷേ വരനും വധുവുമില്ല. നോയിഡയിലെ ട്രിപ്പി ടക്കീല പബ്ബിൽ നടന്ന കല്യാണ പാർട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ഇന്നത്തെ തലമുറയ്ക്ക് വിവാഹത്തോടുള്ള താൽപര്യം കുറഞ്ഞ് വരികയാണ്. സ്ത്രീധന പീഡന വാർത്തകളും വിവാഹമോചനങ്ങളുമെല്ലാം ഇതിനൊരു പ്രധാന കാരണമാണ്. വിവാഹത്തോട് താൽപര്യമില്ലെങ്കിലും വിവാഹ ആഘോഷങ്ങളെ ഇഷ്ടപ്പെടുന്നവരുമുണ്ട്. അപ്പോൾ എന്ത് ചെയ്യും? അതിനും പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ന്യൂ ജനറേഷൻ.
പന്തലും മണ്ഡപവും ഡാൻസും പാട്ടും ഒക്കെയുള്ളൊരു വിവാഹ ആഘോഷം, പക്ഷേ വരനും വധുവുമില്ല. നോയിഡയിലെ ട്രിപ്പി ടക്കീല പബ്ബിൽ നടന്ന കല്യാണ പാർട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. യഥാർത്ഥ വിവാഹ ആഘോഷങ്ങൾ ഒരുക്കുന്ന ഫേക്ക് വെഡ്ഡിങ് രാജ്യത്ത് ട്രെന്റാവുകയാണ്.
വിവാഹത്തിന് പങ്കെടുക്കുന്നത് പോലെ പരമ്പരാഗത വേഷങ്ങൾ ധരിച്ചാണ് അതിഥികൾ എത്തുന്നത്. യഥാർത്ഥ വെഡ്ഡിങ് വൈബ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വിവാഹങ്ങളുടേതുപോലെ ക്ഷണക്കത്തുകളും ഫേക്ക് വെഡ്ഡിങ്ങിനുണ്ട്. 999 രൂപ മുതൽ 3,500 രൂപ വരെയാണ് ഫേക്ക് വെഡ്ഡിങ് വേദിയിലേക്കുള്ള പ്രവേശന ഫീസ്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് പോലുള്ള ബുക്കിങ് വെബ്സൈറ്റുകൾ വഴിയാണ് ടിക്കറ്റുകൾ വിൽക്കപ്പെടുന്നത്.