AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

E-Passport: ഇ-പാസ്പോർട്ടിന് അപേക്ഷിക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ…

E-Passport: യാത്രാ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നത് ലക്ഷ്യം വച്ചാണ് ഇ-പാസ്പോർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സുരക്ഷ വര്‍ധിപ്പിക്കുന്നതിനും വേഗത്തിലുള്ള പ്രോസസ്സിങ്ങിനുമായി എംബഡഡ് ചിപ്പ് ഉള്ള പേപ്പര്‍, ഇലക്ട്രോണിക് പാസ്പോര്‍ട്ടാണ് ഇവ.

E-Passport: ഇ-പാസ്പോർട്ടിന് അപേക്ഷിക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 13 Jul 2025 | 05:46 PM

രാജ്യത്ത് പതിമൂന്നാമത് പാസ്പോർട്ട് സേവ ദിവസുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കർ നടത്തിയ നിർണായക പ്രഖ്യാപനങ്ങളിൽ ഒന്നാണ് ഇ-പാസ്പോർട്ട്. യാത്രാ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നത് ലക്ഷ്യം വച്ചാണ് ഇ-പാസ്പോർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സുരക്ഷ വര്‍ധിപ്പിക്കുന്നതിനും വേഗത്തിലുള്ള പ്രോസസ്സിങ്ങിനുമായി എംബഡഡ് ചിപ്പ് ഉള്ള പേപ്പര്‍, ഇലക്ട്രോണിക് പാസ്പോര്‍ട്ടാണ് ഇവ.

ഇ-പാസ്പോര്‍ട്ട് പ്രവര്‍ത്തിക്കുന്ന വിധം

ഇ-പാസ്‌പോർട്ടിൽ ഒരു റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ചിപ്പും ഒരു ആന്റിനയും ഉൾപ്പെടുത്തിയിട്ടുണ്ട്. പാസ്‌പോർട്ട് ഉടമയുടെ വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ചിപ്പിൽ അടങ്ങിയിരിക്കുന്നു.
ഇ-പാസ്‌പോർട്ടിന്റെ മുൻ കവറിന് താഴെയായി സ്വർണ്ണ നിറത്തിൽ ഒരു ചിഹ്നം അച്ചടിച്ചിട്ടുണ്ട്. ഇത് സാധാരണ പാസ്‌പോർട്ടുകളിൽ ഇ-പാസ്പോർട്ടിനെ വേർതിരിച്ചറിയാൻ സഹായിക്കും

അപേക്ഷിക്കേണ്ട വിധം

ഇ-പാസ്പോര്‍ട്ടിന് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അതിനായി പാസ്പോര്‍ട്ട് സേവാ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

പുതിയ ഉപയോക്താക്കള്‍ ആവശ്യമുള്ള വിവരങ്ങള്‍ നൽകി അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. നിലവിലുള്ള ഉപയോക്താക്കള്‍ക്ക് അല്ലാതെ ലോഗിന്‍ ചെയ്യാന്‍ കഴിയും.

തുടർന്ന് ഇ-പാസ്പോര്‍ട്ട് അപേക്ഷ ഫോം പൂരിപ്പിച്ച് പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലോ (PSK) പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലോ (POPSK) അപ്പോയിന്റ്മെന്റ് എടുക്കുക.

ഇ-പാസ്‌പോർട്ടിനുള്ള ഫീസ് അടയ്ക്കുക.

ബയോമെട്രിക് വിശദാംശങ്ങള്‍ നല്‍കുന്നതിനും ഡോക്യുമെന്റ് വെരിഫിക്കേഷനുമായി ഷെഡ്യൂള്‍ ചെയ്ത സമയത്ത് പിഎസ്‌കെ അല്ലെങ്കില്‍ പിഒപിഎസ്‌കെ സന്ദര്‍ശിക്കുക.

ഇ-പാസ്പോര്‍ട്ടിന്റെ പ്രയോജനങ്ങള്‍

പാസ്പോര്‍ട്ടിന്റെ മുന്‍ കവറില്‍ ചിപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിങ്ങളുടെ പേര്, പാസ്പോര്‍ട്ട് നമ്പര്‍, ജനനത്തീയതി, ഫോട്ടോ, വിരലടയാളം തുടങ്ങിയ ബയോമെട്രിക് വിശദാംശങ്ങള്‍ സുരക്ഷിതമായി അടങ്ങിയിരിക്കുന്നു.

എന്‍ക്രിപ്ഷനും സുരക്ഷിത ചിപ്പ് സാങ്കേതികവിദ്യയും ഉള്ളതിനാൽ ഇവ വ്യാജമാക്കാനോ പകര്‍ത്താനോ ഉള്ള സാധ്യത കുറവാണ്.

ബയോമെട്രിക് വിശദാംശങ്ങള്‍ അടങ്ങിയ ചിപ്പ് വഴി ഇമിഗ്രേഷന്‍ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാൻ സാധിക്കുന്നു.