AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lemon Peel For Hair: നാരങ്ങ മാത്രമല്ല തൊലിയും മുടിക്ക് നല്ലതാണ്; മുടി കൊഴിച്ചിൽ ബ്രേക്കിട്ടപോലെ നിൽക്കും

Lemon Peel For Hairfall And Scalp Health: നാരങ്ങയുടെ തൊലികൾ നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയിൽ എങ്ങനെ ഉൾപ്പെടുത്താമെന്നും എങ്ങനെ ഉപയോ​ഗിക്കാമെന്നും വിശദമായി പരിശേധിക്കാം. അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായ നാരങ്ങയുടെ തൊലി മുടി കൊഴിച്ചിൽ തടയാനും, തലയോട്ടിയിലെ ആരോഗ്യം മെച്ചപ്പെടുത്താനും, മുടി വളർച്ചയെ സ്വാഭാവികമായും ഫലപ്രദമായും പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

Lemon Peel For Hair: നാരങ്ങ മാത്രമല്ല തൊലിയും മുടിക്ക് നല്ലതാണ്; മുടി കൊഴിച്ചിൽ ബ്രേക്കിട്ടപോലെ നിൽക്കും
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 25 May 2025 13:16 PM

നാരങ്ങാ തൊലിയിൽ നിന്ന് ജ്യൂസ് പിഴിഞ്ഞെടുത്ത ശേഷം അത് നേരെ വലിച്ചെറിയുന്നത് നമ്മുടെ ശീലമാണ്. ഇതിനെ വേസ്റ്റായി കാണേണ്ട കാര്യമില്ല. കാരണം അതിലുമുണ്ട് ​ഗുണങ്ങൾ ഏറെ. നാരങ്ങയുടെ തൊലികൾ നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയിൽ എങ്ങനെ ഉൾപ്പെടുത്താമെന്നും എങ്ങനെ ഉപയോ​ഗിക്കാമെന്നും വിശദമായി പരിശേധിക്കാം. അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായ നാരങ്ങയുടെ തൊലി മുടി കൊഴിച്ചിൽ തടയാനും, തലയോട്ടിയിലെ ആരോഗ്യം മെച്ചപ്പെടുത്താനും, മുടി വളർച്ചയെ സ്വാഭാവികമായും ഫലപ്രദമായും പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

മുടി കൊഴിച്ചിലിന് നാരങ്ങ തൊലി

നാരങ്ങ തൊലിയിൽ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, കാൽസ്യം, മഗ്നീഷ്യം, ഫ്ലേവനോയ്ഡുകൾ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് കാരണമാകുന്നു. തലയോട്ടി വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ നാരങ്ങയുടെ തൊലിയിലുണ്ട്. കൂടാതെ തലയോട്ടിയിലെ പിഎച്ച് നിലനിർത്തുന്നതിലൂടെ അധിക എണ്ണയും വരൾച്ചയും തടയുന്നു.

മുടി ഫോളിക്കിളുകൾ വളരാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. മുടിയുടെ ഘടനയ്ക്കും വളർച്ചയ്ക്കും ആവശ്യമായ കൊളാജൻ സിന്തസിസിന് നാരങ്ങ തൊലിയിലെ വിറ്റാമിൻ സി സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളും ധാതുക്കളും രോമകൂപങ്ങളെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും കാലക്രമേണ പൊട്ടിപോകുന്നതും മുടി കൊഴിച്ചിലും കുറയ്ക്കുന്നു.

മുടി കഴുകുക

മുടി കൊഴിച്ചിൽ തടയാൻ നാരങ്ങ തൊലി ഉപയോഗിക്കാനുള്ള ഏറ്റവും എളുപ്പ മാർഗങ്ങളിലൊന്ന് അതുപയോ​ഗിച്ച് മുടി കഴുകുക എന്നതാണ്. രണ്ട് നാരങ്ങയുടെ തൊലി എടുത്ത് രണ്ട് കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. 10–15 മിനിറ്റ് തിളപ്പിക്കണം. ശേഷം ഈ ലായനി തണുക്കാൻ അനുവദിക്കുക. പിന്നീട് ഇത് അരിച്ചെടുക്കാം. നിങ്ങൾ മുടി ഷാംപൂ ചെയ്ത ശേഷം, അവസാനമായി കഴുകുന്നതിന് നാരങ്ങ തൊലിയിട്ട വെള്ളം ഉപയോഗിക്കാം. തലയോട്ടിയിൽ സൗമ്യമായി മസാജ് ചെയ്യുക. പിന്നീട് മുടി കഴുകരുത്. സ്വാഭാവികമായി മുടി ഉണങ്ങാൻ അനുവദിക്കുക. ആഴ്ചയിൽ 2–3 തവണ ഇങ്ങനെ ചെയ്താൽ നല്ല ഫലം കിട്ടും. ഇത് തലയോട്ടിയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ഫോളിക്കിളുകൾ ശക്തിപ്പെടുത്തുകയും മുടിയിൽ സു​ഗന്ധം പരത്തുകയും ചെയ്യും.

നാരങ്ങ തൊലിയും കറ്റാർ വാഴയും

നാരങ്ങ തൊലിയും കറ്റാർ വാഴയും യോജിപ്പിച്ച മിശ്രിതം തലയോട്ടിയിലെ അസ്വസ്ഥത ശമിപ്പിക്കുകയും വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 2 ടേബിൾസ്പൂൺ നാരങ്ങ തൊലിയുടെ പൊടി 3 ടേബിൾസ്പൂൺ കറ്റാർ വാഴ ജെല്ലുമായി യോജിപ്പിക്കുക. അധിക ആന്റിമൈക്രോബയൽ ഗുണങ്ങൾക്കായി കുറച്ച് തുള്ളി ടീ ട്രീ ഓയിൽ ചേർക്കാവുന്നതാണ്. ശേഷം തലയോട്ടിയിൽ പുരട്ടി സൗമ്യമായി മസാജ് ചെയ്യുക. കഴുകുന്നതിനുമുമ്പ് 30–45 മിനിറ്റ് നേരം വയ്ക്കണം. ആഴ്ചയിൽ രണ്ടുതവണ ഇങ്ങനെ ചെയ്യാവുന്നതാണ്. തലയോട്ടിയിലുണ്ടാകുന്ന അണുബാധ താരൻ എന്നിവ ഇല്ലാതാക്കി മുടികൊഴിച്ചിൽ നിർത്താൻ വളരെ നല്ലതാണ്.