AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kidney Disease: വരണ്ട ചർമ്മം, കണ്ണുകളിലെ മാറ്റം; അറിയാം സ്ത്രീകളിലെ വൃക്കരോഗ ലക്ഷണങ്ങൾ

Early Symptoms Of Kidney Disease: ശരീരത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുന്നു, ദ്രാവകങ്ങൾ സന്തുലിതമാക്കുന്നു, രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു, അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു തുടങ്ങി നിരവധി ജോലികളാണ് വൃക്ക ചെയ്യുന്നത്. പലപ്പോഴും ഇവയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ കാണിക്കുന്ന ലക്ഷണങ്ങൾ നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോയേക്കാം.

Kidney Disease: വരണ്ട ചർമ്മം, കണ്ണുകളിലെ മാറ്റം; അറിയാം സ്ത്രീകളിലെ വൃക്കരോഗ ലക്ഷണങ്ങൾ
Kidney DiseaseImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 02 Jun 2025 11:09 AM

ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ചിന്തകളിൽ, വൃക്കസംബന്ധമായ പ്രശ്നങ്ങൾ വളരെ ചെറുതാണ്. നമ്മുടെ വൃക്കകൾ 24/7 പ്രവർത്തിക്കുന്ന അവയവാണ്. ശരീരത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുന്നു, ദ്രാവകങ്ങൾ സന്തുലിതമാക്കുന്നു, രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു, അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു തുടങ്ങി നിരവധി ജോലികളാണ് വൃക്ക ചെയ്യുന്നത്. പലപ്പോഴും ഇവയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ കാണിക്കുന്ന ലക്ഷണങ്ങൾ നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോയേക്കാം.

വൃക്കരോഗത്തിന്റെ പല പ്രാരംഭ ലക്ഷണങ്ങളെയും ക്ഷീണം, സമ്മർദ്ദം അല്ലെങ്കിൽ ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയായി തെറ്റിദ്ധരിക്കുകയാണ് പതിവ്. അതുകൊണ്ടാണ് പല കാര്യത്തിലും ശ്രദ്ധ ചെലുത്താതെ പോകുന്നത്. ഭക്ഷണത്തിൽ അമിതമായ ഉപ്പുരസം, രാത്രിയിലെ ഉറക്കക്കുറവ്, അല്ലെങ്കിൽ വാർദ്ധക്യം എന്നിവ മൂലമാണ് വൃക്കരോ​ഗം ഉണ്ടാകുന്നതെന്നാണ് മിക്കവരും ധരിച്ചുവച്ചിരിക്കുന്നത്. എന്നാൽ നിങ്ങളുടെ കണ്ണുകളുടെ ഭാ​ഗത്തോ കണങ്കാലുകളുടെ ചുറ്റുമോ തുടർച്ചയായി വീക്കം ശ്രദ്ധയിൽപ്പെട്ടാൽ, അത് നിങ്ങളുടെ വൃക്കകൾ ശരിയായി ഫിൽട്ടർ ചെയ്യുന്നില്ല എന്നതിന്റെ സൂചനയായിരിക്കാം.

വൃക്കകൾക്ക് അധിക ദ്രാവകം നീക്കം ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുമ്പോൾ, അത് നിങ്ങളുടെ ശരീരത്തിൽ അടിഞ്ഞുകൂടുകയും വീക്കം ഉണ്ടാക്കുകയും ചെയ്യും. പ്രത്യേകിച്ച് നിങ്ങളുടെ കാലുകൾ, പാദങ്ങൾ അല്ലെങ്കിൽ മുഖങ്ങളിൽ പോലും അവ എടുത്തുകാണിക്കുന്നു. വീക്കം ഇടയ്ക്കിടെ ഉണ്ടാകുകയും വിശ്രമിച്ചിട്ടും മാറാതിരിക്കുകയും ചെയ്താൽ, ഒരു ഡോക്ടറെ സമീപിക്കുക. ക്ഷീണം എന്നത് നമ്മൾ പലപ്പോഴും അവഗണിക്കുന്ന ഒന്നാണ് . ജോലി, കുടുംബം, എന്നിവയ്ക്കിടയിൽ ക്ഷീണം ശ്രദ്ധിക്കാതെ പോകുന്നു. നല്ല ഉറക്കം ലഭിച്ചിട്ടും ക്ഷീണം തോന്നുന്നെങ്കിൽ ശ്രദ്ധിക്കണം.

പെട്ടെന്ന് ഉണ്ടാകുന്ന പേശിവലിവ്, പ്രത്യേകിച്ച് രാത്രിയിൽ, അവ വൃക്കയുടെ തകരാറിനെ സൂചിപ്പിക്കുന്നു. നിങ്ങളുടെ രക്തത്തിലെ കാൽസ്യം, സോഡിയം, പൊട്ടാസ്യം എന്നിവയുടെ അളവ് നിയന്ത്രിക്കാൻ വൃക്കകൾ സഹായിക്കുന്നു, ഇവയെല്ലാം പേശികളുടെ പ്രവർത്തനത്തിൽ വലിയ പങ്കുവഹിക്കുന്നവയാണ്. കൂടാതെ വിട്ടുമാറാത്ത വൃക്കരോഗം ചർമ്മം വരണ്ടതാക്കുന്നു, കൂടാതെ ചൊറിച്ചിലിനും കാരണമാകുന്നതാണ്.