AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

രാവിലെ ഫോൺ ഉപയോഗിക്കരുത്, ദിവസവും വെറും വയറ്റിൽ ചൂടുവെള്ളം; ദീപിക പദുക്കോണിനെപ്പോലെ ഫിറ്റാകാൻ ചെയ്യേണ്ട കാര്യങ്ങൾ

Deepika Padukone Morning Routine: താരത്തിന്റെ ജീവിതശൈലി ആർക്കും പ്രചോദനമാകുന്നതാണ്. ശരീരത്തിന് ഊർജസ്വലത ലഭിക്കാൻ മാത്രമല്ല മനസ്സിന് ഉന്മേഷം പകരാനും സഹായിക്കുന്ന ഒരു ദിനചര്യയെയാണ് ദീപിക പിന്തുടരുന്നത്. അത് എന്തൊക്കെ എന്ന് നോക്കാം.

രാവിലെ ഫോൺ ഉപയോഗിക്കരുത്, ദിവസവും വെറും വയറ്റിൽ ചൂടുവെള്ളം; ദീപിക പദുക്കോണിനെപ്പോലെ ഫിറ്റാകാൻ ചെയ്യേണ്ട കാര്യങ്ങൾ
Deepika Padukone
sarika-kp
Sarika KP | Published: 06 Jun 2025 09:32 AM

ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ നൽകുന്ന താരമാണ് ബോളിവുഡ് നടി ദീപിക പദുക്കേൺ. അതുകൊണ്ട് തന്നെ താരത്തിന്റെ ജീവിതശൈലി ആർക്കും പ്രചോദനമാകുന്നതാണ്. ശരീരത്തിന് ഊർജസ്വലത ലഭിക്കാൻ മാത്രമല്ല മനസ്സിന് ഉന്മേഷം പകരാനും സഹായിക്കുന്ന ഒരു ദിനചര്യയെയാണ് ദീപിക പിന്തുടരുന്നത്. അത് എന്തൊക്കെ എന്ന് നോക്കാം.

രാവിലെ ഫോൺ ഉപയോ​ഗിക്കാത്തയാളാണ് താൻ എന്ന് ദീപിക ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഇതൊരു നല്ല ശീലമാണ്. മനസ് ശാന്തമായും ഏകാഗ്രതയോടെയും നിലനിർത്താൻ രാവിലെ ഫോൺ ഒഴിവാക്കുന്നത് സ​​ഹായിക്കും. സോഷ്യൽ മീഡിയ, ഇന്റർനെറ്റ്, ലാപ്‌ടോപ്പ് അല്ലെങ്കിൽ മറ്റ് ഏതെങ്കിലും ഡിവൈസ് ഇല്ലാതെ എഴുന്നേൽക്കാൻ ശീലമാക്കുക.

ഭക്ഷണ കാര്യത്തിൽ ഏറെ ശ്രദ്ധ നൽകുന്ന ഒരാളാണ് ദീപിക. പ്രത്യേകിച്ചും പോഷകാഹാരത്തിന്റെ കാര്യത്തിൽ. പ്രഭാതഭക്ഷണമായി വളരെ ആരോഗ്യകരമായ ഭക്ഷണമാണ് താരം കഴിക്കാറുള്ളത്. എല്ലാ പോഷകങ്ങളുടെയും, പ്രത്യേകിച്ച് പ്രോട്ടീനുകളുടെയും, കാർബോഹൈഡ്രേറ്റുകളുടെയും സമീകൃത മിശ്രിതമുള്ള ഒരു പ്രഭാതഭക്ഷണമായിരിക്കും താരം കഴിക്കാറുള്ളത്. ദിവസം ആരംഭിക്കുന്നത് ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാണ് എന്ന് താരം ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിട്ടുണ്ട്. ദഹനത്തിനും ഉപാപചയപ്രവർത്തനം വർധിപ്പിക്കുന്നതിനും ഇത് നടിയെ സഹായിക്കുന്നു.

Also Read:ഒരു ചികിത്സയും വേണ്ട… സവാള ഇങ്ങനെ ഉപയോ​ഗിക്കൂ; മുടി തഴച്ചുവളരും

കൃത്യമായ ജീവിതശൈലിക്കു പുറമെ വ്യായാമത്തിന്റെ കാര്യത്തിലും വളരെ ചിട്ടയാണ്. ജോഗിങ്, വേഗതയുള്ള നടത്തം,യോഗ, സ്ട്രെച്ചിംഗ് എന്നിവ പോലുള്ള വ്യായാമങ്ങൾ ദിവസവും രാവിലെ ചെയ്യാറുണ്ട്. ഇത് ശരീരത്തെ സജീവമാക്കാനും ഊർജം നിലനിർത്താനും സഹായിക്കും.പ്രഭാത സമയം തനിക്ക് വളരെ വിലപ്പെട്ടതാണെന്ന് ദീപിക മുൻപ് പറഞ്ഞിട്ടുണ്ട്. ആത്മപരിശോധന നടത്തുന്നതിനുള്ള സമയം കൂടിയാണ് പ്രഭാതമെന്ന് നടി വിശ്വസിക്കുന്നു.