AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onion Juice For Hair: ഒരു ചികിത്സയും വേണ്ട… സവാള ഇങ്ങനെ ഉപയോ​ഗിക്കൂ; മുടി തഴച്ചുവളരും

How To Make Onion Juice For Hair: ഉള്ളിയിൽ സൾഫർ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. കൊളാജൻ, ഫോളിക്കിളിൽ നിന്ന് ആരോഗ്യകരവുമായ മുടി വളർച്ചയെ പിന്തുണയ്ക്കുന്നു. സൾഫർ തലയോട്ടിയിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തി നിങ്ങളുടെ വേരുകളിലേക്ക് മികച്ച പോഷക വിതരണം ചെയ്യുന്നു.

neethu-vijayan
Neethu Vijayan | Updated On: 04 Jun 2025 13:09 PM
മുടി കൊഴിച്ചിൽ, വളർച്ച മുരടിക്കുക എന്നിവ സാധാരണ പ്രശ്നങ്ങളാണ്. സമ്മർദ്ദം, മലിനീകരണം, നിങ്ങൾ ഉപയോ​ഗിക്കുന്ന ഉൽപ്പന്നങ്ങളിലെ രാസവസ്തുക്കൾ തുടങ്ങി നിരവധി കാരണങ്ങളാൽ മുടികൊഴിച്ചിൽ ഉണ്ടായേക്കാം. എന്നാൽ ഇവയ്ക്കെല്ലാം നമ്മുടെ അടുക്കളയിലുണ്ട് പരഹാരങ്ങൾ. എന്താണെന്ന് നോക്കാം. (Image Credits: Freepik)

1 / 5
ഉള്ളി ജ്യൂസ് അഥവാ ഉള്ളിയുടെ നീര് ഉപയോ​ഗിച്ച് മുടി ശക്തിപ്പെടുത്താൻ കഴിയും. ഉള്ളിയിൽ സൾഫർ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. കൊളാജൻ, ഫോളിക്കിളിൽ നിന്ന് ആരോഗ്യകരവുമായ മുടി വളർച്ചയെ പിന്തുണയ്ക്കുന്നു. സൾഫർ തലയോട്ടിയിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തി നിങ്ങളുടെ വേരുകളിലേക്ക് മികച്ച പോഷക വിതരണം ചെയ്യുന്നു.

2 / 5
ഉള്ളിയിൽ ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയിലെ അണുബാധ, താരൻ, മുടി കൊഴിച്ചിലിന് പിന്നിലെ സാധാരണ കാരണങ്ങളായ ഫോളിക്കിളുകൾ അടഞ്ഞുപോകുന്നത് എന്നിവ തടയാൻ സഹായിക്കുന്നു. 2002-ൽ ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ആഴ്ചയിൽ രണ്ടുതവണ തലയോട്ടിയിൽ ഉള്ളി നീര് ഉപയോഗിച്ചവരിൽ വെറും 4 ആഴ്ചയ്ക്കുള്ളിൽ മുടി വീണ്ടും വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

3 / 5
ഉള്ളി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിക്കുക. ശേഷം അവ നന്നായി അരച്ചെടുക്കുക. പിന്നീട്, ഒരു പാത്രത്തിലേക്ക് അതിൻ്റെ നീര് പിഴിഞ്ഞെടുക്കുക. ഉള്ളിയുടെ ദുർഗന്ധം കുറയ്ക്കുന്നതിനും അധിക പോഷണം നൽകുന്നതിനും ഒരു ടേബിൾസ്പൂൺ കറ്റാർ വാഴ ജെൽ അല്ലെങ്കിൽ വെളിച്ചെണ്ണ നിങ്ങൾക്ക് ഉപയോ​ഗിക്കാവുന്നതാണ്.

4 / 5
ആദ്യം പാച്ച് ടെസ്റ്റ് ചെയ്യുക. അലർജി ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം, തലയോട്ടിയിൽ ഒരു കോട്ടൺ പാഡ്  ഉപയോഗിച്ച് ഉള്ളി നീര് പുരട്ടുക. രക്തയോട്ടം ഉത്തേജിപ്പിക്കുന്നതിന് 5 മിനിറ്റ് മസാജ് ചെയ്യുക. 30–60 മിനിറ്റ് നേരം ഇത് വയ്ക്കുക. ദുർഗന്ധം നീക്കം ചെയ്യാൻ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഫലങ്ങൾക്കായി ആഴ്ചയിൽ 2–3 തവണ ഇങ്ങനെ ചെയ്യാം. ഒരു മാസത്തിനുള്ളിൽ മുടി കൊഴിച്ചിൽ കുറയുന്നത് കാണാം.

5 / 5