Kerala Christmas Exam: ക്രിസ്‌മസ് പരീക്ഷയ്ക്ക് ഇന്ന് തുടക്കം; സ്കൂൾ അടയ്ക്കുന്നത് എന്ന്?
Kerala Christmas Exam 2025 Begins: അവധിക്ക് ശേഷം ജനുവരി ആറിന് പ്ലസ് വണ്ണിനും പ്ലസ് ടുവിനും ഒരു പരീക്ഷ വീതം നടക്കും. അക്കാദമിക് കലണ്ടർ അനുസരിച്ച് നേരത്തെ 19ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിൾ നിശ്ചയിച്ചിരുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്രിസ്മസിന് 12 ദിവസമാണ് കുട്ടികൾക്ക് അവധി ലഭിക്കുക.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ക്രിസ്‌മസ് പരീക്ഷക്ക് തുടക്കമായി (Kerala Christmas Exam). എൽപി വിഭാഗം പരീക്ഷകൾ 17 മുതലാണ് ആരംഭിക്കുക. ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ 23ാം തീയതി അവസാനിക്കുന്നതാണ്. ഇതിനിടെയുള്ള ശനിയാഴ്‌ചയും പരീക്ഷ ക്രമീകരിച്ചിട്ടുണ്ട്. അവധിക്ക് ശേഷം ജനുവരി ആറിന് പ്ലസ് വണ്ണിനും പ്ലസ് ടുവിനും ഒരു പരീക്ഷ വീതം നടക്കും. അക്കാദമിക് കലണ്ടർ അനുസരിച്ച് നേരത്തെ 19ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിൾ നിശ്ചയിച്ചിരുന്നത്.
ക്രിസ്‌മസ് അവധിക്ക് 23ന് സ്‌കൂൾ അടയ്‌ക്കും. ജനുവരി നാല് വരെയാണ് അവധി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരുത്തുകയായിരുന്നു. 2025 – 2026 വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതലാണ് രണ്ടാംപാദ വാർഷിക പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരുന്നത്. ക്രിസ്‌മസ് അവധിക്കായി സംസ്ഥാനത്തെ സ്കൂളുകൾ 23ന് അടയ്‌ക്കുന്നതാണ്. ജനുവരി നാല് വരെയാണ് അവധി.
പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്രിസ്മസിന് 12 ദിവസമാണ് കുട്ടികൾക്ക് അവധി ലഭിക്കുക. സാധാരണ വർഷങ്ങളിൽ 10 ദിവസമാണ് ക്രിസ്മസ് അവധി. ജനുവരി രണ്ടിന് മന്നം ജയന്തിയുടെ അവധിയും തുടർന്നുള്ള ശനി, ഞായർ ദിവസും പരിഗണിച്ചാണ് ജനുവരി 5ന് സ്കൂൾ തുറക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും കഴിഞ്ഞ ആഴ്ച്ച സ്കൂളുകൾക്ക് അവധിയായിരുന്നു.