Karimkozhi Curry Recipe: വെറും കോഴി കറിയല്ല, തലവേദന മുതൽ ക്ഷയരോഗം വരെ ഭേദമാക്കും ഈ കരിങ്കോഴി കറി

Kerals's Karimkozhi Curry Recipe: ആരോ​ഗ്യ​ഗുണത്തിലും മറ്റ് എല്ലാത്തിനേക്കാളും മുൻപന്തിയിലാണ് ഇത്. ഔഷധ ​ഗുണമുള്ള ഇവ തലവേദന മുതൽ ക്ഷയരോഗത്തിനു വരെ ഇവ മികച്ചതാണ്.

Karimkozhi Curry Recipe: വെറും കോഴി കറിയല്ല, തലവേദന മുതൽ ക്ഷയരോഗം വരെ ഭേദമാക്കും ഈ കരിങ്കോഴി കറി

Karimkozhi Curry Recipe

Published: 

08 Sep 2025 12:43 PM

ഏറെ പ്രത്യേകതയുള്ള കോഴിയാണ് കരിങ്കോഴി. ഇവയുടെ തൂവലും തൊലിയും ആന്തരികാവയവങ്ങൾ പോലും കറുത്തനിറമാണ്. വളർത്തു കോഴികളായ ഇവ നല്ലൊരു വരുമാന മാർഗം കൂടിയാണ്. ഇതിന്റെ മുട്ടയ്ക്കും മാസത്തിനും നല്ല വിലയാണ്. ഇത് മാത്രമല്ല ആരോ​ഗ്യ​ഗുണത്തിലും മറ്റ് എല്ലാത്തിനേക്കാളും മുൻപന്തിയിലാണ് ഇത്. ഔഷധ ​ഗുണമുള്ള ഇവ തലവേദന മുതൽ ക്ഷയരോഗത്തിനു വരെ ഇവ മികച്ചതാണ്.

എന്നാൽ മുട്ടയിടുന്ന കാര്യത്തിൽ മഹാ മടിച്ചികളാണു കരിങ്കോഴിപ്പിടകൾ.ഒരു മുട്ടയിട്ടാൽ പിന്നെ ചിലപ്പോൾ ആഴ്‌ചയൊന്നു കഴിയണം. നിരവധി ഔഷധഗുണമുള്ള കരിങ്കോഴിയെ എങ്ങനെ കറി വയ്ക്കാമെന്നു നോക്കാം.

ചേരുവകൾ

കരിങ്കോഴി – 1 കിലോഗ്രാം
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നാരങ്ങ നീര് – പകുതി നാരങ്ങയുടെ

തയ്യാറാക്കുന്ന വിധം

നന്നായി വൃത്തിയാക്കിയെടുത്ത കരിങ്കോഴി ചെറുതായി മുറിച്ചെടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് ആവശ്യത്തിന് ഉപ്പും പകുതി നാരങ്ങയുടെ നീരും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. ഇത് അടുപ്പിൽ വച്ച് അടച്ചു വച്ച് വേവിക്കുക.

Also Read:ശരീരഭാരം നിയന്ത്രിക്കും, ആരോഗ്യം സംരക്ഷിക്കും, ഈ സാലഡ് ട്രൈ ചെയ്തു നോക്കൂ

ഗ്രേവി തയാറാക്കാൻ

സവോള – 4
തക്കാളി – 3
പച്ചമുളക് – 6
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
മല്ലിപ്പൊടി – 2 ടീസ്പൂൺ
ജീരകം പൊടിച്ചത് – 1 ടീസ്പൂൺ
വൈറ്റ് പെപ്പർപ്പൊടി – അര ടീസ്പൂൺ
ഗരം മസാലപ്പൊടി – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മറ്റൊരു പാത്രത്തിലേക്ക് ചൂടാക്കി ആവശ്യത്തിന് എണ്ണയൊഴിച്ച് സവോള വഴറ്റിയെടുക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം. പച്ചമുളകും ഈ കൂട്ടിലേക്കു ചേർ‍ക്കാം. ഇതിലേക്കു 1 ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, 2 ടീസ്പൂൺ മല്ലിപ്പൊടി, 1 ടീസ്പൂൺ ജീരകം പൊടിച്ചത്, അര ടീസ്പൂൺ വൈറ്റ് പെപ്പർപ്പൊടി, അര ടീസ്പൂൺ ഗരം മസാലപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. പച്ചമണം മാറിക്കഴിയുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർക്കാം. ഒരു പിടി കറിവേപ്പിലയും ഇതിലേക്കു ചേർക്കാം. ഈ മസാലയിലേക്കു വേവിച്ചു വച്ചിരിക്കുന്ന കരിങ്കോഴി ഇട്ട് നന്നായി യോജിപ്പിച്ചെടുക്കാം.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും