Ambika Pillai Weight Loss: ചപ്പാത്തിയും ചോറും ഒഴിവാക്കി; ധാരാളം പച്ചക്കറികൾ കഴിച്ചു; ശരീരഭാരം കുറച്ചത് ഇങ്ങനെ: തുറന്ന് പറഞ്ഞ് അംബിക പിള്ള
Ambika Pillai Weight Loss Tips: മാനസികമായും ശാരീരികമായും ഏറെ വെല്ലുവിളി നിറഞ്ഞതായി ഇക്കാര്യമെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അംബിക പിള്ള പറഞ്ഞു.
മലയാളികൾക്ക് ഏറെ സുപരിചിയാണ് അംബിക പിള്ള. മേക്കപ്പ് ആര്‍ട്ടിസ്റ്റായും ഹെയര്‍ സ്റ്റൈലിസ്റ്റുമായി മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയമാണ് താരം. മേക്കോവറുകളെ കുറിച്ച് മലയാളികൾ ആദ്യം പരിചയപ്പെടുത്തി കൊടുത്തത് തന്നെ അംബിക പിള്ളയായിരുന്നു. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഇപ്പോഴിതാ, ശരീരഭാരം കുറച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് അംബികാ പിള്ള. ഈ യാത്ര ഒട്ടും എളുപ്പമല്ലായിരുന്നില്ലെന്നാണ് താരം പറയുന്നത്. പ്രായത്തെക്കുറിച്ച് യാതൊരു ആശങ്കയുമില്ല. മാനസികമായും ശാരീരികമായും ഏറെ വെല്ലുവിളി നിറഞ്ഞതായി ഇക്കാര്യമെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അംബിക പിള്ള പറഞ്ഞു.
Also Read: ഉണ്ടിട്ടു കുളിക്കുന്നോരെ കണ്ടാൽ കുളിക്കണോ? പഴംചൊല്ല് ശരിയോ തെറ്റോ… ഉത്തരം ശാസ്ത്രം പറയും
ശരീരഭാരത്തിന്റെ ഏറ്റക്കുറച്ചിലുകൾ കാരണം താൻ ഒരുപാട് ബുദ്ധിമുട്ടിയെന്നും ഒരു ഹൃദ്രോഗ വിദഗ്ദ്ധനാണ് ശരീരഭാരം നിയന്ത്രിക്കണമെന്ന് നിർദേശിച്ചതെന്നും താരം പറയുന്നു. ശരീരഭാരം കുറയ്ക്കുന്നതോടെ താൻ ഉപയോഗിക്കുന്ന മരുന്നുകൾ നിർത്താമെന്നും അദ്ദേഹം പറഞ്ഞതായി അവർ വ്യക്തമാക്കി.
ശരീരഭാരം കുറയ്ക്കാനായി താൻ ഭക്ഷണക്രമത്തിൽ പല മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ബ്രഡ്, ചപ്പാത്തി, ചോറ്, പൊറോട്ട എന്നി പൂർണമായും ഒഴുവാക്കി. ധാരാളം പച്ചക്കറികൾ കഴിച്ചുവെന്നും ചിക്കനും മീനും പുഴുങ്ങിയോ എയർ ഫ്രൈ ചെയ്തോ കഴിക്കാൻ തുടങ്ങിയെന്നും താരം പറഞ്ഞു. ഇതിലൂടെ താൻ അഞ്ച് കിലോ കുറച്ചുവെന്നും താരം പറഞ്ഞു.
View this post on Instagram