Sweet Potato Cutlet: നാലുമണി ചായയ്ക്കൊപ്പം ഹെൽത്തി സ്വീറ്റ് കട്ട്ലറ്റ്; ആരും കൊതിക്കും കിടിലൻ റെസിപ്പി

How To Make Sweet Potato Cutlet: വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം കഴിക്കാൻ മൊരിഞ്ഞ എന്തെങ്കിലും പലഹാരമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ, മധുരക്കിഴങ്ങ് കട്ട്ലറ്റുകൾ ഇതിനൊരു മികച്ച പരിഹാരമാണ്. പുറംഭാഗം നല്ല മൊരിഞ്ഞതും ഉൾഭാഗം മൃദുവും രുചികരവുമായ ഈ പലഹാരത്തിൽ, മധുരക്കിഴങ്ങ് ഉടച്ചത്, സവാള, പച്ചമുളക്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ കട്ട്ലറ്റുകൾ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്.

Sweet Potato Cutlet: നാലുമണി ചായയ്ക്കൊപ്പം ഹെൽത്തി സ്വീറ്റ് കട്ട്ലറ്റ്; ആരും കൊതിക്കും കിടിലൻ റെസിപ്പി

Sweet Potato Cutlet

Published: 

11 Nov 2026 | 04:56 PM

നാലുമണി ചായയ്ക്കൊപ്പം സ്ഥിരം കഴിക്കുന്ന എണ്ണപ്പലഹാരങ്ങൾക്ക് പകരം പോഷകഗുണമുള്ളതും രുചികരവുമായ ഒരു വിഭവം തയാറാക്കിയാലോ? നാരുകളും വിറ്റാമിനുകളും ധാരാളമടങ്ങിയ മധുരക്കിഴങ്ങ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു ഹെൽത്തി സ്വീറ്റ് കട്ട്ലറ്റ് റെസിപ്പിയാണിത്. പുറമേ നല്ല ക്രിസ്പിയും ഉള്ളിൽ മധുരവുമുള്ള ഈ പലഹാരം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാകും.

വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം കഴിക്കാൻ മൊരിഞ്ഞ എന്തെങ്കിലും പലഹാരമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ, മധുരക്കിഴങ്ങ് കട്ട്ലറ്റുകൾ ഇതിനൊരു മികച്ച പരിഹാരമാണ്. പുറംഭാഗം നല്ല മൊരിഞ്ഞതും ഉൾഭാഗം മൃദുവും രുചികരവുമായ ഈ പലഹാരത്തിൽ, മധുരക്കിഴങ്ങ് ഉടച്ചത്, സവാള, പച്ചമുളക്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ കട്ട്ലറ്റുകൾ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. പുതിന ചട്ണി, ടൊമാറ്റോ സോസ് അല്ലെങ്കിൽ മയോണൈസ് എന്നിവയ്‌ക്കൊപ്പം ചൂടോടെ ഇവ കഴിക്കാം.

ALSO READ: ക്യാരറ്റും പൈനാപ്പിളും ഒപ്പം അല്പം ഇഞ്ചിയും; വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ സൂപ്പർ ഹെൽത്തി സ്മൂത്തി!

ആവശ്യമായ ചേരുവകൾ

മൂന്ന് ഇടത്തരം വലിപ്പമുള്ള മധുരക്കിഴങ്ങ്, 1 സവാള ചെറുതായി അരിഞ്ഞത്, 2 മുതൽ 3 വരെ പച്ചമുളക് അരിഞ്ഞത്, 1 ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, 3 അല്ലി വെളുത്തുള്ളി ചതച്ചത്, 2 ടേബിൾസ്പൂൺ മല്ലിയില അരിഞ്ഞത്, 1/2 ടീസ്പൂൺ മുളകുപൊടി, 1/2 ടീസ്പൂൺ കുരുമുളകുപൊടി, 1/2 ടീസ്പൂൺ ഗരം മസാല, 1/2 ടീസ്പൂൺ ഗരം മസാല, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, ഉപ്പ് ആവശ്യത്തിന്, 1 കപ്പ് ബ്രെഡ് ക്രംബ്സ് പൊടിച്ചത്, എണ്ണ ആവശ്യത്തിന്, 3 ടേബിൾസ്പൂൺ മൈദ, വെള്ളം എന്നിവയാണ് ആവശ്യമായ ചേരുവകൾ.

കട്ലെറ്റ് തയ്യാറാക്കുന്ന വിധം

മധുരക്കിഴങ്ങ് നന്നായി കഴുകി, ഒരു പ്രഷർ കുക്കറിലോ പാത്രത്തിലോ ഇട്ട് മൃദുവാകുന്നത് വരെ വേവിക്കുക. തണുത്ത ശേഷം, തൊലി കളഞ്ഞ് നന്നായി ഉടച്ചെടുക്കുക. ഒരു പാനിൽ അല്പം എണ്ണ ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞുവച്ച സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. സവാള മൃദുവാകുന്നതുവരെ വഴറ്റണം. തുടർന്ന് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ നന്നായി ഇളക്കുക.

തയ്യാറാക്കിയ ഈ മസാലക്കൂട്ട് ഉടച്ചുവെച്ച മധുരക്കിഴങ്ങിലേക്ക് ചേർക്കുക. ആവശ്യത്തിന് ഉപ്പും അരിഞ്ഞ മല്ലിയിലയും ചേർത്ത് നന്നായി യോജിപ്പിക്കുക. കൂട്ട് അധികം അയഞ്ഞതാണെങ്കിൽ, ആവശ്യത്തിന് ഉറപ്പുകിട്ടാനായി അല്പം ബ്രെഡ് ക്രംബ്‌സ് (ബ്രെഡ് പൊടിച്ചത്) ചേർക്കാവുന്നതാണ്. കൈപ്പത്തിയിൽ അല്പം എണ്ണ പുരട്ടുക. മിശ്രിതത്തിൽ നിന്ന് ചെറിയ ഭാഗങ്ങൾ എടുത്ത് കട്ട്ലറ്റുകളുടെ ആകൃതിയിൽ ഉരുട്ടിയെടുക്കുക.

മൈദയിൽ ആവശ്യത്തിന് വെള്ളം ചേർത്ത്, കട്ടകളില്ലാതെ മിനുസമുള്ള ഒരു മിശ്രിതം തയ്യാറാക്കുക. ഓരോ കട്ട്ലറ്റും ഈ മിശ്രിതത്തിൽ മുക്കിയെടുത്ത്, അതിന് മുകളിൽ ബ്രെഡ് ക്രംബ്‌സ് നന്നായി പുരട്ടുക. ഒരു പാനിൽ എണ്ണ ചൂടാക്കി, കട്ട്ലറ്റുകൾ ഇരുവശവും സ്വർണ്ണനിറമാകുന്നതുവരെ വറുത്തെടുക്കുക. അധികമുള്ള എണ്ണ നീക്കം ചെയ്യുന്നതിനായി ഇവ ഒരു ടിഷ്യു പേപ്പറിലേക്ക് വേണം കട്ലെറ്റ് തയ്യാറാക്കി വയ്ക്കാൻ. നല്ല ടേസ്റ്റി കട്ലെറ്റുകൾ റെഡി.

English Summary:

Looking for a healthy yet crispy evening tea-time snack? Sweet potato cutlet offers a delicious Kerala-style twist on the classic cutlet by combining mashed sweet potatoes.

Loading...
Unable to load recommendations.
Follow Us
പൈനാപ്പിളും ക്യാരറ്റും ഉണ്ടോ? വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ സൂപ്പർ സ്മൂത്തി
ചോറിന് പകരം എന്ത് കഴിക്കാം? വണ്ണം കുറയ്ക്കാൻ അറിഞ്ഞോളൂ....
35 കഴിഞ്ഞാൽ നേട്ടങ്ങളുടെ കാലം; ഈ തീയതികളിലാണോ ജനിച്ചത്?
പ്രോട്ടീൻ ഷേക്ക് വെറൈറ്റിയാക്കാം; ഹൈ-പ്രോട്ടീൻ സ്ട്രോബെറി സ്മൂത്തി ഇതാ!
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി