Omlette History: കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് ? രണ്ടുമല്ല! ഓംലെറ്റിന്റെ ചരിത്രം നോക്കാം

ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഓംലെറ്റ് നമ്മുടെ നാട്ടിലെത്തിയത്. എന്നാൽ ഓംലറ്റിന്റെ ജനനം അങ് പേർഷ്യയിലാണെന്നാണ് ഭക്ഷണചരിത്രകാരൻമാർ പറയുന്നു.

Omlette History:  കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് ? രണ്ടുമല്ല!  ഓംലെറ്റിന്റെ ചരിത്രം നോക്കാം

Omlette

Updated On: 

07 Nov 2025 13:37 PM

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്. ഇന്നും പലർക്കിടയിലും ഈ ചോദ്യം വലിയ ചർച്ച വിഷയമാണ്. എന്നാൽ ഇത് രണ്ടുമല്ല. ഓംലെറ്റാണെന്ന് ഭക്ഷണപ്രിയർ പറയും. പൊട്ടിച്ചൊഴിച്ച മുട്ടയിലേക്ക് സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്തിളക്കി നല്ല ചൂട് പാനിലേക്ക് ഒഴിച്ച് കുരുമുളകുപൊടിയും വിതറി വേവിച്ചെടുത്ത ഓംലെറ്റ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും.

തട്ടുകടകളിലും ബാച്ചിലർ കോട്ടേഴ്‌സുകളിലും രാജാവാണെങ്കിലും ഫൈവ് സ്റ്റാർ ഹോട്ടലിലും താരമാണ് നമ്മുടെ ഈ കുഞ്ഞൻ ഓംലേറ്റ്. സിമ്പിളായത് കൊണ്ട് തന്നെ പലപ്പോഴും പ്രഭാതഭക്ഷണമായും, ഡിന്നറായും ഇത് കഴിക്കുന്നു. എന്നാൽ അത്ര ലളിതമായി അടയാളപ്പെടുത്താൻ കഴിയില്ല ഓംലെറ്റിന്റെ ചരിത്രം.

Also Read:മലയാളി ചപ്പാത്തിയുടെ 101 വർഷങ്ങൾ…. കേരളത്തിലേക്ക് റോട്ടി വണ്ടികയറിയ വഴി

ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഓംലെറ്റ് നമ്മുടെ നാട്ടിലെത്തിയത്. എന്നാൽ ഓംലറ്റിന്റെ ജനനം അങ് പേർഷ്യയിലാണെന്നാണ് ഭക്ഷണചരിത്രകാരൻമാർ പറയുന്നു.16ാം നൂറ്റാണ്ടിലാണ് ഓംലറ്റെന്ന പേര് ലോകവ്യാപകമായത്. എന്നാൽ 14ാം നൂറ്റാണ്ടിന്റെ അവസാനം ബ്രിട്ടണിലും ഫ്രാൻസിലും ഓംലെറ്റ് പ്രചാരത്തിലുണ്ടായിരുന്നതായി തെളിവുകളുണ്ട്. ബ്രില്ലറ്റ് സാവറിൻ എന്ന ഭക്ഷണചരിത്രകാരൻ 1343-ൽ ഓംലെറ്റ് -ഡു-കുർ എന്ന ലേഖനത്തിൽ ഓംലെറ്റിന്റെ രുചിയെക്കുറിച്ചു പറയുന്നുണ്ട്. എന്നാൽ 17ാം നൂറ്റാണ്ടിലാണ് ഓംലെറ്റ് എന്ന വാക്ക് ഇംഗ്ലീഷിലെത്തുന്നത്.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം