കുട്ടികൾക്ക് പതിവായി ബിസ്ക്കറ്റും ചോക്ലേറ്റും നൽകാറുണ്ടോ? ഇത് കൂടി കേട്ടോളൂ

Tips to Reduce Sugars in Kids Diet:ആരോ​ഗ്യകരമായ രീതിയിൽ കുട്ടികൾക്ക് ഭക്ഷണം നൽകേണ്ടത് അത്യാവശ്യമാണ്. ഇതിനു ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കുട്ടികൾക്ക് പതിവായി ബിസ്ക്കറ്റും ചോക്ലേറ്റും നൽകാറുണ്ടോ? ഇത് കൂടി കേട്ടോളൂ

Child Takes A Bite Of A Donut

Published: 

19 Sep 2025 21:41 PM

മിക്ക കുട്ടികൾക്കും മധുരപലഹാരങ്ങളോട് പ്രിയം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ കടയിൽ പോയാൽ ഐസ്ക്രീം, ചോക്ലേറ്റ്, ബിസ്കറ്റ്, കുക്കീസ് തുടങ്ങിയ ജങ്ക് ഷുഗർ ഭക്ഷണങ്ങൾ ആകും ഇവർക്ക് ആവശ്യം. പലപ്പോഴും കുഞ്ഞുങ്ങളുടെ വാശി കാരണം ഇത് വാങ്ങി നൽകാറാണ് പതിവ്. എന്നാൽ ഇതിനിടെയിൽ ഇതിന്റെ അനന്തരഫലങ്ങൾ മാതാപിതാക്കൾ മനസിലാക്കാതെ പോകുന്നു. ഇതിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഇത് കുട്ടികളുടെ മാനസികാവസ്ഥയിൽ വരെ മാറ്റും വരുത്തുമെന്നാണ് വിദ​ഗ്ദർ പറയുന്നത്. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിൽ കലോറിയുടെയും ആഡഡ് ഷു​ഗറിന്റെയും അളവു വളരെ അധികം കൂടുതലാണ്. അതുകൊണ്ട് തന്നെ ആരോ​ഗ്യകരമായ രീതിയിൽ കുട്ടികൾക്ക് ഭക്ഷണം നൽകേണ്ടത് അത്യാവശ്യമാണ്. ഇതിനു ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Also Read:നവരാത്രി വ്രതം ആരോ​ഗ്യകരമാക്കാം; ഈ ഭക്ഷണങ്ങൾ കഴിച്ചാൽ ഗുണങ്ങൾ അനവധി

വീട്ടിലെ ഭക്ഷണം

പുറത്തുനിന്ന് വാങ്ങുന്ന പായ്ക്കറ്റ് ഭക്ഷണങ്ങൾക്ക് പകരം വീട്ടിൽ തന്നെ ഇത് ഉണ്ടാക്കി നൽകുക. വീട്ടിൽ ലഭിക്കുന്ന പഴവർ​ഗങ്ങൾ ഉപയോ​ഗിച്ച് ഐസ്ക്രീം പോലുള്ളവ തയ്യാറാക്കി നൽകുക. ഉണക്കമുന്തിരി, ഈത്തപ്പഴം, നട്ട് ബട്ടർ, വാഴപ്പഴം തുടങ്ങിയവ കഴിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ഇത് കുട്ടികൾക്ക് ജങ്ക് ഫുഡിനോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും.

ഒരു പരിധി നിശ്ചയിക്കുക

മധുരം പൂർണമായി ഒഴിവാക്കുന്നതിനു പകരം ഒരു പരിധി നിശ്ചയിക്കുക. അതായത് പതിവായി പ്രിയ ഭക്ഷണങ്ങൾ നൽകുന്നതിനു പകരം ത്യേകം അവസരങ്ങളിൽ മാത്രമാക്കി കൊടുക്കാൻ ശ്രമിക്കുക.

കുട്ടികളെ ബോധവൽക്കരിക്കുക

പതിവായി ബിസ്ക്കറ്റും ചോക്ലേറ്റ് എന്നിവ കഴിക്കുന്നത് കൊണ്ടുള്ള ദോഷവശങ്ങളെ കുറിച്ച് കുട്ടികളെ പറഞ്ഞു മനസിലാക്കുക.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്