AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Navaratri Food Diet 2025: നവരാത്രി വ്രതം ആരോ​ഗ്യകരമാക്കാം; ഈ ഭക്ഷണങ്ങൾ കഴിച്ചാൽ ഗുണങ്ങൾ അനവധി

Navaratri Healthier Food Diet: വ്രതം എടുക്കുമ്പോൾ നമ്മളുടെ ശരീരത്തിന് ക്ഷീണം തോന്നാതിരിക്കാനും ഊർജം ലഭിക്കാനും കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞിരിക്കണം. ഈ സമയങ്ങളിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിന് ഊർജ്ജം ലഭിക്കുന്ന ഭക്ഷണക്രമം പിന്തുടരുക.

Navaratri Food Diet 2025: നവരാത്രി വ്രതം ആരോ​ഗ്യകരമാക്കാം; ഈ ഭക്ഷണങ്ങൾ കഴിച്ചാൽ ഗുണങ്ങൾ അനവധി
Navratri Image Credit source: Veena Nair/Moment/Getty Images/ Holger Leue/The Image Bank/Getty Images
neethu-vijayan
Neethu Vijayan | Published: 19 Sep 2025 17:45 PM

ആദിപരാശക്തിയുടെ ഒൻപത് ഭാവങ്ങളെ ഒൻപത് ദിവസങ്ങളായി ആരാധിക്കുന്ന സമയമാണ് നവരാത്രിക്കാലം. അതുകൊണ്ട് തന്നെ ദേവീ ഉപാസനയ്ക്കും ദേവീ പ്രീതിക്കുമുള്ള ഉത്തമ മാർഗ്ഗമായി നവരാത്രി വ്രതം വിശ്വസിക്കപ്പെടുന്നു. ഇക്കൊല്ലത്തെ നവരാത്രി വ്രതം ആരംഭിക്കേണ്ടത് സെപ്റ്റംബർ 22 തിങ്കളാഴ്ച മുതലാണ്. വിദ്യാർഥികൾ മാത്രമല്ല ഏത് പ്രായത്തിലുള്ളവർക്കും നവരാത്രിവ്രതം അനുഷ്ടിക്കാവുന്നതാണ്. ഇക്കൊല്ലത്തെ നവരാത്രി വ്രതം ആരോ​ഗ്യകരമാക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം.

വ്രതം എടുക്കുമ്പോൾ നമ്മളുടെ ശരീരത്തിന് ക്ഷീണം തോന്നാതിരിക്കാനും ഊർജം ലഭിക്കാനും കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞിരിക്കണം. ഈ സമയങ്ങളിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളുമുണ്ട്. വ്രതത്തോടൊപ്പം ആരോ​ഗ്യകരമായ ഭക്ഷണക്രമവും പാലിക്കേണ്ടത് പ്രധാനമാണ്.

നവരാത്രി വ്രതത്തിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ

രാവിലെ – പഴം / പാൽ/ കുതിർത്ത നട്സ് (ബദാം, അണ്ടിപരിപ്പ് തുടങ്ങിയവ)

പ്രഭാതഭക്ഷണം- ചിയ വിത്തുകൾ ചേർത്ത ആപ്പിൾ ബദാം മിൽക്ക് ഷേക്ക്

തേങ്ങാവെള്ളം.

ഉച്ചഭക്ഷണം- റൊട്ടി, വെള്ളരിക്ക പോലുള്ള ശരീരത്തിന് ജലാംശം നൽകുന്ന പച്ചക്കറികൾ

വൈകുന്നേരം – പഞ്ചസാര ചേർക്കാതെ 1 കപ്പ് ചായ/കാപ്പി (ആവശ്യമെങ്കിൽ മാത്രം)

അത്താഴത്തിന് മുമ്പ് – ഏതെങ്കിലും പഴങ്ങൾ കഴിക്കാം

അത്താഴം – ​ഗോതമ്പ് കൊണ്ടുള്ള എന്തെങ്കിലും കഴിക്കാം

Also Read: നവരാത്രി വ്രതം ആരംഭിക്കേണ്ടത് എപ്പോൾ, അനുഷ്ഠിക്കേണ്ടതെങ്ങനെ?

ഭക്ഷണത്തിൽ ഈന്തപ്പഴം ചേർക്കുന്നതിൻ്റെ ​ഗുണങ്ങൾ

നവരാത്രി വ്രതം എടുക്കുമ്പോൾ നമ്മളുടെ ശരീരത്തിന് ക്ഷീണം തോന്നാതിരിക്കാനും ഊർജം ലഭിക്കാനും ഈന്തപ്പഴം ഉൾപ്പെടുത്തുന്നത് വളരെയധികം സഹായിക്കും. പൂർണ്ണമായും കാർബ് ഒഴിവാക്കുന്നവരും ഉണ്ടാകും. അതുകൊണ്ട് തന്നെ ശരീരത്തിന് ക്ഷീണം അനുഭവപ്പെടാം. ഇടയ്ക്കിടയ്ക്ക് ഈന്തപ്പഴം കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് നഷ്ടപ്പെടുന്ന ഊർജം വീണ്ടെടുക്കാൻ സാധിക്കും. ഈ സമയത്ത് അമിതമായ വിശപ്പ് കുറയ്ക്കാനും ഈന്തപ്പഴം കഴിക്കുന്നതിലൂടെ സാധിക്കുന്നു.

ഈന്തപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ, 66.5 കാലറിയും, വിറ്റാമിൻ എ, സോഡിയം, ഫോലേറ്റ്, വിറ്റാമിൻ ഡി എന്നിവയും ധാരാളമായി കാണപ്പെടുന്നു. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും, ശരീരത്തിലെ വീക്കം കുറയ്ക്കുവാനും തലച്ചോറിന്റെ പ്രവർത്തനം കൃത്യമായ നടക്കാനും ഈന്തപ്പഴം കഴിക്കുന്നതിലൂടെ ലഭിക്കുന്നു.