Navratri Food Diet: നവരാത്രി വ്രതം അനുഷ്ടിക്കുന്നുണ്ടോ? എങ്കിൽ ഈ ഭക്ഷണങ്ങൾ പാടേ ഒഴിവാക്കണം
Navratri Fasting Rules: നവരാത്രി കാലത്ത് നോൺവെജ് അല്ലാത്ത ചിലതും ഒഴിവാക്കേണ്ട കൂട്ടത്തൽ ഉൾപ്പെടുന്നു. അത്തരത്തിൽ വരാനിരിക്കുന്ന ഒമ്പത് ദിവസത്തെ വ്രതത്തിൽ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളെ കുറിച്ച് നോക്കാം. ചെറിയ കുട്ടികളോ, പ്രായമായവരോ, ഗർഭിണികളോ, മുലയൂട്ടുന്നവരോ ആണെങ്കിൽ ഉപവാസം ഒഴിവാക്കുന്നതാണ് നല്ലത്.
ആത്മീയ ചിന്തയുടെയും, ഭക്തിയുടെയും, പ്രാർത്ഥനയുടെയും കാലമാണ് നവരാത്രി. ചിലർക്കിത് ഉപവാസത്തിന്റെ കാലമായി മാറുന്നു. ഒമ്പത് ദിവസങ്ങൾ നീളുന്ന ആഘോഷങ്ങളാണ് നവരാത്രി. ഇതിൽ നവരാത്രിയോട് അനുബന്ധിച്ച് പ്രത്യേകവ്രതം നോൽക്കുന്നവരാണ് നമുക്കിടയിൽ അധികവും. ചില ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ലാത്ത സമയമാണിത്. ആത്മീയമായ വ്രതം എന്നുപറയുമ്പോൾ നോൺ വെജ് ആഹാരങ്ങൾ ഒഴിവാക്കുക എന്നതാണ് പൊതുവേ ഉദ്ദേശിക്കുന്നത്.
എന്നാൽ നവരാത്രി കാലത്ത് നോൺവെജ് അല്ലാത്ത ചിലതും ഒഴിവാക്കേണ്ട കൂട്ടത്തൽ ഉൾപ്പെടുന്നു. അത്തരത്തിൽ വരാനിരിക്കുന്ന ഒമ്പത് ദിവസത്തെ വ്രതത്തിൽ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളെ കുറിച്ച് നോക്കാം. ചെറിയ കുട്ടികളോ, പ്രായമായവരോ, ഗർഭിണികളോ, മുലയൂട്ടുന്നവരോ ആണെങ്കിൽ ഉപവാസം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ആരോഗ്യത്തെ ഇത് കാര്യമായി ബാധിച്ചേക്കാം.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം?
എല്ലാ തരം പയർ വർഗങ്ങളും പരിപ്പുകളും വ്രതം അനുഷ്ടിക്കുന്ന സമയത്ത് ഉപേക്ഷിക്കുക. നോൺ-വെജ് ഭക്ഷണങ്ങളും മദ്യവും ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. കൂടാതെ ഗോതമ്പ്, മൈദ, അരിപ്പൊടി, കോൺ ഫ്ളോർ, സൂചി ഗോതമ്പ് തുടങ്ങിയവയും ഉപവാസ നേരത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
Also Read: നവരാത്രി വ്രതം ആരോഗ്യകരമാക്കാം; ഈ ഭക്ഷണങ്ങൾ കഴിച്ചാൽ ഗുണങ്ങൾ അനവധി
ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണങ്ങളും ഈ സമയം പാടില്ല. ഇവ ശരീരത്തിലെ താപനില ഉയർത്തുമെന്നാൽ ഉപവാസ നേരത്ത് കഴിക്കുന്നത് ദോഷകരമായേക്കും. എരുവുള്ള ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. കായം, ഉലുവ, മല്ലിയില, ഗരം മസാലയെല്ലാം ഇത്തരത്തിൽ ഒഴിവാക്കേണ്ടതാണ്.
കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം?
എല്ലാ തരം പഴങ്ങളും നവരാത്രി വ്രത നോൽക്കുന്നവർക്ക് കഴിക്കാവുന്നതാണ്. പഴങ്ങൾ പാലിൽ ചേർത്ത് ഷെയ്ക്ക് പോലെയോ സ്മൂത്തിപോലെയോ തയ്യാറാക്കി കഴിക്കാം. പഴങ്ങളെ പോലെ തന്നെ മിക്ക പച്ചക്കറികളും കഴിക്കാവുന്നതാണ്. ശരീരത്തിൽ കൂടുതൽ ജലാംശം നൽകുന്ന പച്ചക്കറികൾ തിരഞ്ഞെടുക്കുക. ഉരുളക്കിഴങ്ങ്, പാവയ്ക്ക, തക്കാളി, ക്യാരറ്റ്, ചെറുനാരങ്ങ, ചീര, മത്തൻ എന്നിവ കഴിക്കാം.