Nostalgic Food: നെയ്യിൽ മുറുക്കിയ ചുവന്നുള്ളിയും ഇത്തിരി കുത്തരി ചോറും….. കുട്ടിക്കാലത്തേക്കൊന്നു തിരിച്ചു പോകാം….

Nostalgic Comfort Food from Childhood: ഈ മണത്തിനും ഈ അനുഭവങ്ങൾക്കും നമ്മുടെ കുട്ടിക്കാലത്തോളമേ പഴക്കം കാണൂ... ഇതിന്റെ മറ്റൊരു വകഭേദമാണ് പ്രസവിച്ചസ്ത്രീകൾക്ക് പ്രസവരക്ഷയ്ക്കായി കുറച്ചു ദിവസം നൽകുന്ന നെയ് മൂപ്പിച്ചതും.

Nostalgic Food: നെയ്യിൽ മുറുക്കിയ ചുവന്നുള്ളിയും ഇത്തിരി കുത്തരി ചോറും..... കുട്ടിക്കാലത്തേക്കൊന്നു തിരിച്ചു പോകാം....

Ullimooppichath

Updated On: 

01 Dec 2025 18:54 PM

അത്താഴം ഉണ്ണാൻ പൊതുവേ മടിയാണ്…. നല്ല കറിയില്ല അതുകൊണ്ടു വേണ്ട എന്നു പറഞ്ഞു പുതപ്പിനുള്ളിലേക്ക് നൂഴ്ന്നു കയറി ഉറക്കം നടിച്ചു കിടക്കും. കുറച്ചു കഴിയുമ്പോൾ അടുക്കളയിലെ ശീ…. ശൂ… ശബ്ദത്തിനൊപ്പം വരുന്നൊരു മണമുണ്ട്… പതിയ ആമയെ പോലെ തല വെളിയിലേക്കിടുമ്പോൾ സ്നേഹത്തോടെയോ അല്ലാതെയോ വിളി വരും…

നല്ല ഉള്ളി മൂപ്പിച്ച ചോറുണ്ട്….. ഇതു കേട്ടാൽ പിന്നെ കള്ള ഉറക്കം മാറാത്ത പോലൊരു ഇരിപ്പും കഴിപ്പുമാണ്. വായിൽ കപ്പലോടുന്ന രുചിയുള്ള ഈ മണത്തിനും ഈ അനുഭവങ്ങൾക്കും നമ്മുടെ കുട്ടിക്കാലത്തോളമേ പഴക്കം കാണൂ… ഇതിന്റെ മറ്റൊരു വകഭേദമാണ് പ്രസവിച്ചസ്ത്രീകൾക്ക് പ്രസവരക്ഷയ്ക്കായി കുറച്ചു ദിവസം നൽകുന്ന നെയ് മൂപ്പിച്ചതും.

Also read – ഉണക്ക ചെമ്മീനും മുരിങ്ങയ്ക്കയും കറി….; ഇതുമതി ഉച്ചയൂണിന്

 

തയ്യാറാക്കൽ ലളിതം രുചി സ്വർ​ഗീയം

 

ചീനച്ചട്ടിയിൽ വെളിച്ചെണ്ണയോ നെയ്യോ ഒഴിച്ച് ചൂടാക്കണം. ചെറുതായി അരിഞ്ഞ ഉള്ളിയും അൽപം ഉപ്പും ചേർത്തു വഴറ്റി ഉള്ളിയുടെ നിറം മാറി വഴന്നു വരുമ്പോൾ ചോറിട്ട് ഇളക്കി യോജിപ്പിച്ചാൽ സിംപിൾ ഉള്ളി മൂപ്പിച്ച ചോറ് റെഡി. ഇനി അതിൽ അൽപം മഞ്ഞൾ വെളുത്തുള്ളി എല്ലാം ചേർത്താൽ പ്രസവ രക്ഷാ സമയത്ത് നൽകുന്ന ഉള്ളി മൂപ്പിച്ചതും തയ്യാർ. ഇത്ര ലളിതമാണെങ്കിലും ഇതിന്റെ ​ഗന്ധം നമ്മുടെ രസനകളെ ഉണർത്തുന്നതാണ്. ഒരിക്കലെങ്കിലും കുട്ടിക്കാലത്തേക്ക് തിരികെ നടക്കാൻ ഈ രുചിക്കൂട്ടു മാത്രം മതി കൂട്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും