AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala: എട്ട് കൂട്ടുകൾ ചേർത്തുണ്ടാക്കുന്ന പഞ്ചാമൃതം വെറും 125 രൂപയ്ക്ക്… അരവണ മാത്രമല്ല പ്രസാദങ്ങൾ വേറെയുമുണ്ട് ശബരിമലയിൽ

Sabarimala Prasadam Panchamrutham: അയ്യപ്പസ്വാമിക്കായി നിവേദിക്കുന്ന പ്രസാദങ്ങളിൽ അരവണ കഴിഞ്ഞാൽ പിന്നെ പ്രധാനം ഇടിച്ചുപിഴിഞ്ഞ പായസമാണ്. മറ്റൊന്ന് ഉള്ളത്, എള്ളു പായസം, വെള്ള നിവേദ്യം എന്നിങ്ങനെയുള്ള നിവേദ്യങ്ങളും.

Sabarimala: എട്ട് കൂട്ടുകൾ ചേർത്തുണ്ടാക്കുന്ന പഞ്ചാമൃതം വെറും 125 രൂപയ്ക്ക്… അരവണ മാത്രമല്ല പ്രസാദങ്ങൾ വേറെയുമുണ്ട് ശബരിമലയിൽ
Sabarimala prasadamImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Updated On: 01 Dec 2025 14:14 PM

ശബരിമലയിൽ എത്തുന്ന ഓരോ ഭക്തനും മറക്കാതെ വാങ്ങുന്ന പ്രസാദങ്ങളാണ് അപ്പവും അരവണയും. ഇതില്ലാതെ മലയിറങ്ങില്ല ആരും. പക്ഷെ ഇപ്പോഴും പലർക്കും പരിചയമില്ലാത്ത അതീവ രുചികരമായ ചില പായസങ്ങളും പ്രസാദങ്ങളും കൂടിയുണ്ട് ശബരിമലയിൽ.

അയ്യപ്പസ്വാമിക്കായി നിവേദിക്കുന്ന പ്രസാദങ്ങളിൽ അരവണ കഴിഞ്ഞാൽ പിന്നെ പ്രധാനം ഇടിച്ചുപിഴിഞ്ഞ പായസമാണ്. മറ്റൊന്ന് ഉള്ളത്, എള്ളു പായസം, വെള്ള നിവേദ്യം എന്നിങ്ങനെയുള്ള നിവേദ്യങ്ങളും. ഇടിച്ചുപിഴിഞ്ഞ പായസം പേര് സൂചിപ്പിക്കും പോലെ തേങ്ങ ഇടിച്ചുപിഴിഞ്ഞെടുത്ത ഒന്നാം പാലും രണ്ടാം പാലും ശർക്കരയും ചേർത്താണ് ഈ പായസം ഉണ്ടാക്കുന്നത്. രാവിലെ 7.30 ന് ഉഷ പൂജയ്ക്ക് ആണിത് ഉണ്ടാക്കുക. അരവണ ഉച്ചയ്ക്ക് 12.00ന് ഉച്ചപൂജയ്ക്കുള്ളതാണ്. ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട നിവേദ്യമാണിത്.

Also read – പൈനാപ്പിളിന്റെ തൊലി മതി, വൈൻ മാറി നിൽക്കുന്ന ടെപാച്ചെ തയ്യാറാക്കാം

എള്ളു പായസം രാത്രി 9.15 അത്താഴപൂജയ്ക്കുള്ളത്. എള്ളുപായസം യഥാർത്ഥത്തിൽ പായസ രൂപത്തിലല്ല, പകരം എള്ള് തന്നെയാണ് നിവേദിക്കുന്നത് എന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. എല്ലാ പൂജാ വേളകളിലും ഭഗവാന് സമർപ്പിക്കുന്ന നിവേദ്യമാണ് വെള്ള നിവേദ്യം.

 

എട്ട് കൂട്ടുകൾ ചേർത്ത പഞ്ചാമൃതം: വെറും 125 രൂപയ്ക്ക്

 

പുലർച്ചെ 3 മണിക്ക് നട തുറക്കുമ്പോൾ അഭിഷേകത്തിനായി ഉപയോഗിക്കുന്നതാണ് പഞ്ചാമൃതം. കൽക്കണ്ടം, ശർക്കര, കദളിപ്പഴം, ഉണക്ക മുന്തിരി, നെയ്യ്, തേൻ, ഏലയ്ക്ക പൊടി, ചുക്കുപൊടി എന്നിങ്ങനെ എട്ട് കൂട്ടുകൾ ചേർത്താണ് ഈ പഞ്ചാമൃതം തയ്യാറാക്കുന്നത്. അത്താഴപൂജയ്ക്ക് പാനകം, അപ്പം, അട എന്നിവയും അയ്യപ്പന് നിവേദിക്കാറുണ്ട്. ജീരകം, ശർക്കര, ചുക്ക്, കുരുമുളക് എന്നിവ ചേർത്ത ഔഷധഗുണമുള്ള ഒരു കഷായ മിശ്രിതമാണ് പാനകം. ഭക്തർക്ക് പ്രസാദമായി വാങ്ങാൻ ലഭിക്കുന്നത് അരവണയും പഞ്ചാമൃതവുമാണ്. ഒരു അരവണ ടിന്നിന്റെ ഏകദേശം പകുതി വലിപ്പമുള്ള ബോട്ടിലിൽ ലഭിക്കുന്ന പഞ്ചാമൃതത്തിന് 125 രൂപയാണ് വില.