Heathy recipe: ഡയറ്റ് ചെയ്യുന്നവർക്കും സ്റ്റാക്സ് കഴിക്കാം, ദാ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

healthy high-protein low-calorie evening snacks: എയർ ഫ്രയർ ഉപയോഗിച്ച് വെറും 200 കലോറിയിൽ താഴെ മാത്രം വരുന്ന, പ്രോട്ടീൻ സമ്പുഷ്ടമായ വിഭവങ്ങൾ പരിചയപ്പെടാം.

Heathy recipe: ഡയറ്റ് ചെയ്യുന്നവർക്കും സ്റ്റാക്സ് കഴിക്കാം, ദാ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

evening Snacks

Published: 

03 Mar 2026 | 08:08 PM

കൊച്ചി: വൈകുന്നേരത്തെ ചായയ്ക്കൊപ്പം എണ്ണയിൽ വറുത്ത പലഹാരങ്ങൾ കഴിക്കാൻ പേടിയാണോ? കൊളസ്ട്രോളും പ്രഷറും വർധിക്കുമെന്ന ആശങ്കയില്ലാതെ തന്നെ വീട്ടിൽ രുചികരമായ ലഘുഭക്ഷണങ്ങൾ തയ്യാറാക്കാം. എയർ ഫ്രയർ ഉപയോഗിച്ച് വെറും 200 കലോറിയിൽ താഴെ മാത്രം വരുന്ന, പ്രോട്ടീൻ സമ്പുഷ്ടമായ അഞ്ച് വിഭവങ്ങൾ പരിചയപ്പെടാം.

 

മസാലക്കടല

ബേക്കറിയിൽ നിന്ന് കിട്ടുന്ന അതേ രുചിയിൽ എണ്ണയില്ലാതെ ഇത് ഉണ്ടാക്കാം. വേവിച്ച കടലയിൽ ഒലിവ് ഓയിൽ, ഉപ്പ്, മുളകുപൊടി, ജീരകപ്പൊടി എന്നിവ പുരട്ടി 200°C-ൽ 10-12 മിനിറ്റ് എയർ ഫ്രൈ ചെയ്താൽ ക്രിസ്പി മസാലക്കടല റെഡി. ഇതിൽ 9 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

 

പനീർ ടിക്ക ബൈറ്റ്സ്

പനീർ ക്യൂബുകളിൽ കട്ടിത്തൈരും മസാലകളും നാരങ്ങാനീരും പുരട്ടി 20 മിനിറ്റ് മാരിനേറ്റ് ചെയ്യുക. ഇത് 180°C-ൽ 8-10 മിനിറ്റ് എയർ ഫ്രൈ ചെയ്താൽ റെസ്റ്റോറന്റ് സ്റ്റൈൽ പനീർ ടിക്ക വീട്ടിലിരുന്ന് കഴിക്കാം. 14 ഗ്രാം പ്രോട്ടീൻ ഇതിലൂടെ ലഭിക്കും.

 

എഗ്ഗ് ബൈറ്റ്സ്

മുട്ട, ചീര, സവാള എന്നിവ ചേർത്ത് നന്നായി അടിച്ച ശേഷം സിലിക്കൺ മഫിൻ കപ്പുകളിലൊഴിച്ച് 170°C-ൽ 8-9 മിനിറ്റ് വേവിച്ചെടുക്കുക. പഫ്‌സ് പോലെ പൊങ്ങിവരുന്ന ഈ വിഭവം കുട്ടികൾക്കും ഏറെ പ്രിയപ്പെട്ടതാണ്.

 

ചിക്കൻ സീക്ക് കബാബ്

ചിക്കൻ കീമയിൽ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും മസാലകളും ചേർത്ത് കബാബ് രൂപത്തിലാക്കി 190°C-ൽ 10-12 മിനിറ്റ് വേവിക്കുക. 18 ഗ്രാം പ്രോട്ടീൻ അടങ്ങിയ ഈ വിഭവം ഡയറ്റ് ചെയ്യുന്നവർക്ക് മികച്ചതാണ്.

 

ടോഫു പോപ്‌കോൺ

ചിക്കൻ പോപ്‌കോണിന് പകരമായി ടോഫു ഉപയോഗിക്കാം. ടോഫു ക്യൂബുകളിൽ ഒലിവ് ഓയിലും മസാലകളും അല്പം കോൺഫ്ലോറും ചേർത്ത് 200°C-ൽ 12-14 മിനിറ്റ് ഫ്രൈ ചെയ്യുക. 13 ഗ്രാം പ്രോട്ടീൻ ഇതിൽ അടങ്ങിയിരിക്കുന്നു.

Follow Us
മീനും തൈരും ഒന്നിച്ചു കഴിക്കാമോ?
മാങ്ങാണ്ടി അച്ചാർ ഉണ്ടാക്കാം; കിടു ടേസ്റ്റ് ആണ്
42 ലും തിളങ്ങുന്ന സൗന്ദര്യരഹസ്യം വെളിപ്പെടുത്തി തൃഷ
വളരെ സിമ്പിള്‍; ഇങ്ങനെ ചെയ്താല്‍ തക്കാളി ചീഞ്ഞുപോകില്ല
വാൻ ഡിവൈഡറിൽ ഇടിച്ച് കയറി, യാത്രക്കാർ തെറിച്ച് പോയി
നിയന്ത്രണം വിട്ട കാർ നേരെ ജെസിബിയിലേക്ക്, ചെങ്ങന്നൂരിൽ ഉണ്ടായ അപകടം
നാൻ വീഴുവേൻ നിനത്തായോ! കംബാക്ക് വീഡിയോ പങ്കുവെച്ച് മന്ത്രി വീണ ജോർജ്
തലസ്ഥാനനഗരിയെ യാഗശാലയാക്കി ആറ്റുകാൽ പൊങ്കാല, ഡ്രോൺ ദൃശ്യങ്ങൾ