High Protein Chicken Fried Rice: ഡയറ്റ് തെറ്റാതെ ചിക്കൻ ഫ്രൈഡ് റൈസ് വയറുനിറയെ കഴിച്ചാലോ? ഇതാ പ്രോട്ടീൻ സമ്പുഷ്ടമായ ഹെൽത്തി റെസിപ്പി!

Healthy Chicken Fried Rice Recipe: ഫ്രൈഡ് റൈസ് പോലുള്ള വിഭവങ്ങൾ കഴിക്കുന്നത് ഡയറ്റ് തെറ്റിക്കുമെന്ന് പലർക്കും ആശങ്കയുണ്ട്. എന്നാൽ ആരോഗ്യത്തിന് യാതൊരു കോട്ടവും തട്ടാത്ത, പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഒരു ഹെൽത്തി ചിക്കൻ ഫ്രൈഡ് റൈസ് ആയാലോ? പുറത്തുനിന്ന് ഓർഡർ ചെയ്യുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ, യാതൊരുവിധ അനാരോഗ്യകരമായ കൊഴുപ്പുകളുമില്ലാതെ ഇത് വീട്ടിൽ തന്നെ തയ്യാറാക്കാം

High Protein Chicken Fried Rice: ഡയറ്റ് തെറ്റാതെ ചിക്കൻ ഫ്രൈഡ് റൈസ് വയറുനിറയെ കഴിച്ചാലോ? ഇതാ പ്രോട്ടീൻ സമ്പുഷ്ടമായ ഹെൽത്തി റെസിപ്പി!

പ്രതീകാത്മക ചിത്രം

Published: 

06 Nov 2026 | 03:58 PM

ശരീരഭാരം കുറയ്ക്കാനും മസിൽ വളർത്താനും ആഗ്രഹിക്കുന്ന ഫിറ്റ്നസ് പ്രേമികൾ ആദ്യം ഡയറ്റിൽ നിന്ന് ഒഴിവാക്കുന്നത് ചോറാണ്. ഫ്രൈഡ് റൈസ് പോലുള്ള വിഭവങ്ങൾ കഴിക്കുന്നത് ഡയറ്റ് തെറ്റിക്കുമെന്ന് പലർക്കും ആശങ്കയുണ്ട്. എന്നാൽ ആരോഗ്യത്തിന് യാതൊരു കോട്ടവും തട്ടാത്ത, പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഒരു ഹെൽത്തി ചിക്കൻ ഫ്രൈഡ് റൈസ് ആയാലോ? പുറത്തുനിന്ന് ഓർഡർ ചെയ്യുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ, യാതൊരുവിധ അനാരോഗ്യകരമായ കൊഴുപ്പുകളുമില്ലാതെ ഇത് വീട്ടിൽ തന്നെ തയ്യാറാക്കാം. സാധാരണ വൈറ്റ് റൈസിന് പകരം ഫൈബർ ധാരാളമുള്ള ബ്രൗൺ റൈസ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.

ആവശ്യമായ ചേരുവകൾ

  • വേവിച്ച ബ്രൗൺ റൈസ് – 4 കപ്പ്
  • ചെറുതായി അരിഞ്ഞു വേവിച്ച ചിക്കൻ
  • മുട്ട – 4 എണ്ണം
  • സോയ സോസ് – കാൽ കപ്പ്
  • പച്ചക്കറികൾ (കാരറ്റ്, ബീൻസ്, കാപ്സികം തുടങ്ങിയവ) – ആവശ്യത്തിന്
  • സെസമി ഓയിൽ – അര ടേബിൾസ്പൂൺ

Also Read: കടകളിൽ നിന്ന് വിലകൊടുത്ത് വാങ്ങേണ്ട; കിടിലൻ പ്രോട്ടീൻ ബാർ ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം!

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഒരു വലിയ ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ഇതിലേക്ക് അര ടേബിൾസ്പൂൺ നല്ലെണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ നേരത്തെ വേവിച്ചുവെച്ച ബ്രൗൺ റൈസ്, ചിക്കൻ കഷണങ്ങൾ, പച്ചക്കറികൾ, സോയ സോസ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഉയർന്ന തീയിൽ ഏകദേശം അഞ്ച് മിനിറ്റോളം ഇത് നന്നായി ഇളക്കി വേവിക്കണം. പച്ചക്കറികൾ നന്നായി ചൂടായി വരുന്നതുവരെ ഇളക്കാൻ ശ്രദ്ധിക്കുക.

ഇവ തയ്യാറാകുന്ന സമയത്ത്, മറ്റൊരു ചെറിയ പാത്രത്തിൽ നാല് മുട്ട പൊട്ടിച്ച് ഒഴിച്ച് നന്നായി പതപ്പിച്ചെടുക്കുക. ശേഷം ഈ മുട്ട പാനിലെ ഫ്രൈഡ് റൈസ് മിശ്രിതത്തിന് മുകളിലേക്ക് പതുക്കെ ഒഴിച്ച് കൊടുക്കുക. മുട്ട പൂർണ്ണമായും വെന്ത് റൈസുമായി കലരുന്നതുവരെ തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. മുട്ട നന്നായി വെന്ത് പാകമാകുമ്പോൾ തീ അണയ്ക്കാം. ഹൈ-പ്രോട്ടീൻ ചിക്കൻ ഫ്രൈഡ് റൈസ് ഇനി ചൂടോടെ കഴിക്കാം

ചിക്കനും മുട്ടയും അടങ്ങിയിരിക്കുന്നതിനാൽ ഇത് പേശികളുടെ വളർച്ചയ്ക്ക് ആവശ്യമായ ഉയർന്ന അളവിലുള്ള പ്രോട്ടീൻ ശരീരത്തിന് നൽകുന്നു.ഇനി വെജിറ്റേറിയൻ ഡയറ്റ് പിന്തുടരുന്നവരാണെങ്കിൽ ചിക്കനും മുട്ടയ്ക്കും പകരം, പനീർ, ടോഫു എന്നിവ പകരമായി ഉപയോഗിക്കാവുന്നതാണ്. ഉച്ചഭക്ഷണമായോ അത്താഴമായോ ഒരുപോലെ ഡയറ്റിൽ ഉൾപ്പെടുത്താൻ കഴിയുന്ന വിഭവമാണിത്.

English Summary

Enjoy a guilt-free, high-protein chicken fried rice made with fiber-rich brown rice. Perfect for fitness enthusiasts and weight loss diets, this easy recipe is both healthy and delicious.

Loading...
Unable to load recommendations.
Follow Us
തണുപ്പുകാലത്ത് അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കാം?
പഞ്ചസാര മതി, ലിപ്ബാം ഇല്ലാതെയും ചുണ്ട് തിളങ്ങും
ബി.പി കുറയ്ക്കാം; ഡയറ്റിൽ വേണം ഈ 8 ഭക്ഷണങ്ങൾ
ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്; എന്തുകൊണ്ട്?
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി