AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

റൊണാള്‍ഡോയും മെസിയും നെയ്മറും ബാക്കിയാക്കിയ ശൂന്യത; 2026 തന്നത് കണ്ണീര്‍ സമ്മാനം

Why 2026 Was a Devastating Year for Football Lovers: ഫുട്‌ബോള്‍ മൈതാനങ്ങളെ ത്രസിപ്പിച്ച മൂന്ന് ഇതിഹാസതാരങ്ങള്‍-ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണല്‍ മെസി, നെയ്മര്‍ ജൂനിയര്‍-തങ്ങളുടെ രാജ്യാന്തര കരിയറിന് തിരശീലയിട്ട ഈ വര്‍ഷം, കോടിക്കണക്കിന് കാല്‍പന്ത് പ്രേമികളെ സംബന്ധിച്ചിടത്തോളം കടുത്ത വേദനയുടെയും വൈകാരിക നിമിഷങ്ങളുടെയും കാലമായി മാറി.

റൊണാള്‍ഡോയും മെസിയും നെയ്മറും ബാക്കിയാക്കിയ ശൂന്യത; 2026 തന്നത് കണ്ണീര്‍ സമ്മാനം
ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, നെയ്മർ എന്നിവരുടെ ചിത്രങ്ങളുള്ള ഒരു വലിയ കട്ട്ഔട്ട്Image Credit source: PTI
Jayadevan AM
Jayadevan AM | Published: 06 Nov 2026 | 04:48 PM

കണക്കുകള്‍ക്കും കിരീടങ്ങള്‍ക്കുമപ്പുറം കാല്‍പന്ത് എന്നത് പലര്‍ക്കും ഒരു വികാരമാണ്. കോടിക്കണക്കിന് ആരാധകരുടെ ഹൃദയമിടിപ്പുകളെ സ്വാധീനിച്ച ഒരു സുവര്‍ണ യുഗത്തിന് 2026-ല്‍ ഔദ്യോഗികമായി പരിസമാപ്തി കുറിച്ചിരിക്കുന്നു. ഫുട്‌ബോള്‍ മൈതാനങ്ങളെ ത്രസിപ്പിച്ച മൂന്ന് ഇതിഹാസതാരങ്ങള്‍-ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണല്‍ മെസി, നെയ്മര്‍ ജൂനിയര്‍-തങ്ങളുടെ രാജ്യാന്തര കരിയറിന് തിരശീലയിട്ട ഈ വര്‍ഷം, കോടിക്കണക്കിന് കാല്‍പന്ത് പ്രേമികളെ സംബന്ധിച്ചിടത്തോളം കടുത്ത വേദനയുടെയും വൈകാരിക നിമിഷങ്ങളുടെയും കാലമായി മാറി.

ഒരു തലമുറയ്ക്ക് ഫുട്‌ബോളിന്റെ ലഹരി പകര്‍ന്നുനല്‍കിയ ഈ ത്രിമൂര്‍ത്തികളുടെ പടിയിറക്കം കളിക്കളത്തിലെ വിടവാങ്ങല്‍ മാത്രമല്ല, മറിച്ച്, കോടിക്കണക്കിന് മനുഷ്യരുടെ ശൈശവവും യൗവനവും ഇടകലര്‍ന്ന ഒരു കാലഘട്ടത്തിന്റെ അവസാനം കൂടിയാണ്.

ശൂന്യത മാത്രം ബാക്കി

കാലുകള്‍കൊണ്ട് മെസി സൃഷ്ടിക്കുന്ന ആ മാജിക്ക് ഇനിമുതല്‍ നീലയും വെള്ളയും കുപ്പായത്തില്‍ കാണാനാകില്ല. എതിരാളികളുടെ പ്രതിരോധ തന്ത്രങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ മാന്ത്രിക പാസുകളും, ഗോള്‍മുഖത്തേക്കുള്ള പായിച്ചിലുകളും അന്നും ഇന്നും സമാനതകളില്ലാത്ത അത്ഭുതങ്ങളായിരുന്നു.

കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പര്യായമാണ് റൊണാള്‍ഡോ എന്നും. ആരാധകര്‍ക്ക് ഹരം പകര്‍ന്ന അദ്ദേഹത്തിന്റെ ഐക്കോണിക്ക് ആഹ്ലാദപ്രകടനങ്ങളും, എതിരാളികളെ സ്തബ്ധരാക്കിയുള്ള ഹെഡറുകളും ഇനി പോര്‍ച്ചുഗീസ് ജഴ്‌സിയില്‍ കാണാനാകില്ലെന്ന യാഥാര്‍ത്ഥ്യത്തോട് ആരാധകര്‍ പൊരുത്തപ്പെട്ട് വരുന്നതേയുള്ളൂ.

Also Read: Cristiano Ronaldo: “ഹൃദയത്തിൽ എപ്പോഴും പോർച്ചുഗലുണ്ടാകും”! വികാരഭരിതനായി ക്രിസ്റ്റ്യാനോ, അന്താരാഷ്ട്ര കരിയറിന് തിരശ്ശീല

ആധുനിക ഫുട്‌ബോളിലെ മനോഹാരിതയുടെയും, സാമ്പാ താളത്തിന്റെയും പ്രതീകമായിരുന്നു നെയ്മര്‍. ബ്രസീലിയന്‍ മണ്ണില്‍ നിന്ന് കാല്‍പന്തില്‍ തീര്‍ത്ത വിസ്മയങ്ങളിലൂടെ ലോകത്തിന്റെ നെറുകയിലെത്തിയ നെയ്മറുടെ വിടവാങ്ങലും ആരാധകരുടെ മനം തളര്‍ത്തി.

ഈ മൂവര്‍സംഘമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഫുട്‌ബോള്‍ ലോകത്തെ സജീവമാക്കി നിര്‍ത്തിയത്. ഈ ത്രിമൂര്‍ത്തികളില്ലാത്ത ഒരു ലോകകപ്പോ, അന്താരാഷ്ട്ര ടൂര്‍ണമെന്റോ സങ്കല്‍പ്പിക്കാനാകാത്ത സാഹചര്യത്തിലാണ് നിലവില്‍ ആരാധകര്‍. ആ വലിയ ശൂന്യതയാണ് 2026 ബാക്കിയാക്കിയത്.

ഈ വിടവാങ്ങലുകള്‍ കാല്‍പന്ത് ചരിത്രത്തില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടേക്കാം. പുതിയ താരങ്ങള്‍ മൈതാനത്തേക്ക് കടന്നുവരും. എങ്കിലും റൊണാള്‍ഡോയുടെ പോരാട്ടവീര്യവും, നെയ്മറുടെ മനോഹാരിതയും, മെസിയുടെ മാന്ത്രികതയും സമ്മാനിച്ചത്രയും വികാരങ്ങള്‍ മറ്റൊരു കാലഘട്ടത്തിനും പങ്കുവെയ്ക്കാനാകുമെന്ന് ആരാധകര്‍ ചിന്തിക്കുന്നില്ല. റൊണാള്‍ഡോയും, മെസിയും, നെയ്മറും പടിയിറങ്ങാന്‍ തിരഞ്ഞെടുത്ത 2026, ആരാധകര്‍ക്ക് കടുത്ത നിരാശയും നോവും സമ്മാനിച്ച വര്‍ഷമായി എന്നും കാല്‍പന്ത് ചരിത്രത്തില്‍ നിലനില്‍ക്കും.

English Summary

In 2026, football icons Cristiano Ronaldo, Lionel Messi, and Neymar retired from international play. This marked the official end of an unforgettable golden era for global sports fans. Their departure leaves an irreplaceable emotional void for a generation that grew up watching them. Football will go on, but the unique magic of these three legends is gone forever.

Follow Us